മുൻ ബിഗ് ബോസ് താരവും സീരിയല്‍ താരവുമാണ് യമുന.
മലയാള ടെലിവിഷൻ പ്രേക്ഷകര്‍ക്ക് മുഖവുരയുടെ ആവശ്യം ഇല്ലാത്ത താരമാണ് യമുന റാണി. ഒരു കാലത്ത് സിനിമ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരത്തിന്‍റെ സീരിയല്‍ സിനിമാ വേഷങ്ങളും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഭർത്താവുമായി വേർപിരിഞ്ഞു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് താരം. ഭർത്താവ് ദേവനും യമുനയ്ക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നു.
''ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല. ചെയ്യുന്ന ജോലിയുടെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ നമ്മുടെ ഒരു പ്രസൻസ് എപ്പോഴും ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് ഇടയ്ക്കിടെ പോസ്റ്റുകൾ ഇടുന്നത്. പക്ഷേ, ഫാമിലി ഫോട്ടോസ് ഞാൻ അധികം സോഷ്യൽമീഡിയയിൽ ഇടാറില്ല. കുറച്ച് നാൾ ഫാമിലി ഫോട്ടോസ് ഇടാതിരുന്നപ്പോൾ സോഷ്യൽമീഡിയയിൽ തന്നെ ന്യൂസ് വന്നു ഞമ്മൾ ഡിവോഴ്സായി എന്നത്. ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോസ് കാണാത്തതുകൊണ്ടാണത്. ദേവേട്ടനും മക്കൾക്കും സോഷ്യൽമീഡിയയിൽ ഒരുപാട് എക്സ്പോസ്ഡാകുന്നതിനോട് യോജിപ്പില്ല. കുറച്ച് കാലം ഫോട്ടോസ് കാണാതായപ്പോഴേക്കും ആളുകൾ ഇത്തരത്തിൽ ചിന്തിച്ച് കൂട്ടിയല്ലോ'', യമുനാ റാണി വീഡിയോയിൽ പറഞ്ഞു.
''സോഷ്യൽമീഡിയ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം വിശാലമായ ലോകത്തിനെ കൈത്തടത്തിലേക്ക് ഒതുക്കി എടുക്കാൻ പറ്റിയല്ലോ എന്നതാണ്. ലോകത്തെവിടെയുമുള്ള എന്തിനെക്കുറിച്ചും ഇൻസ്റ്റന്റായി നമുക്ക് അറിയാൻ പറ്റും. അതൊരു വലിയ കാര്യമാണ്. ഞാൻ പോലും പുസ്തകം വായിക്കുന്നതിന് പകരം വ്ലോഗും പോഡ്കാസ്റ്റും കണ്ടാണ് കാര്യങ്ങൾ പഠിക്കുന്നത്. അതെല്ലാം സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയെ പൂർണമായും തള്ളികളയാൻ പറ്റില്ല.
പേഴ്സണൽ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പറയാം. പക്ഷെ അത് മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നതാകണം. അല്ലാതെ നമ്മൾ ബാത്ത് റൂമിൽ പോയി, കുളിച്ചു, മുടി വെട്ടി എന്നതൊക്കെ പറയുന്നത് കുറച്ച് കൂടുതലാണ്. അതിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്'', എന്നായിരുന്നു ദേവന്റെ പ്രതികരണം.
