Asianet News MalayalamAsianet News Malayalam

'അഡോണി സര്‍പ്രൈസ് ആകുമോ?', കത്തെഴുതി എല്ലാവരെയും ക്ഷണിച്ച് റിതു മന്ത്ര- വീഡിയോ

അഡോണിക്ക് സര്‍പ്രൈസ് ആകുമോയെന്ന് കണ്ടറിയാമെന്ന് റിതു മന്ത്ര.
 

Adoney birthday party invitation
Author
Kochi, First Published Mar 28, 2021, 2:57 PM IST

ബിഗ് ബോസിലെ കരുത്തനായ മത്സരാര്‍ഥികളില്‍ ഒരാളായാണ് അഡോണിയെ കഴിഞ്ഞ ആഴ്‍ചയില്‍ മറ്റുള്ളവര്‍ വിലയിരുത്തിയത്. അറിവ് എന്ന മാനദണ്ഡമായിരുന്നു പലരും അതിന് കാരണമായി പറഞ്ഞത്. ഏയ്‍ഞ്ചല്‍ പോയതിന് ശേഷമാണ് അഡോണി അത്തരമൊരു വിലയിരുത്തലിലേക്ക് എത്തപ്പെട്ടത് എന്നുമാണ് അഭിപ്രായം. ഇന്നിതാ അഡോണിക്ക് വലിയൊരു സര്‍പ്രൈസ് ഒരുക്കുകയാണ് റിതു മന്ത്രയും കൂട്ടരും. മത്സരാര്‍ഥികള്‍ ഒന്ന് ചേര്‍ന്നാണ് സര്‍പ്രൈസ് ആലോചിക്കുന്നത്.  അഡോണിയുടെ ജന്മദിന ആഘോഷത്തിനായി ഇൻവിറ്റേഷൻ കാര്‍ഡ് വരെ എഴുതി തയ്യാറാക്കിയിരിക്കുകയാണ് റിതു മന്ത്ര.

അഡോണിയുടെ ജന്മദിന പാര്‍ട്ടിക്കായി എല്ലാവരെയും ക്ഷണിക്കുകയാണ് റിതു മന്ത്ര. ആദ്യത്തെ ഇൻവിറ്റേഷൻ ക്യാപ്റ്റൻ കിടിലൻ ഫിറോസിന് ആണ് റിതു മന്ത്ര നല്‍കുന്നത്. ഓരോരുത്തരെയും അടുത്ത് ചെന്ന് റിതു മന്ത്ര ക്ഷണിക്കുന്നു. അഡോണി സര്‍പ്രൈസ് ആകുമോയെന്ന് കണ്ടറിയാമെന്നും റിതു മന്ത്ര പറയുന്നു. എന്തായാലും റിതു മന്ത്ര ഒരാളെയും വിടാതെ ക്ഷണിക്കുന്നുണ്ട്. പ്രമോ വീഡിയോയിലാണ് അഡോണിയുടെ ജന്മദിന ആഘോഷത്തിന്റെ സൂചനകള്‍ കാണുന്നത്.

അതേസമയം ഇന്ന് ബിഗ് ബോസില്‍ നിന്ന് ഒരാള്‍ പുറത്താകുകയും ചെയ്യും.

ആരായിരിക്കും ബിഗ് ബോസില്‍ നിന്ന് പുറത്താകുകയെന്ന് മോഹൻലാല്‍ ആണ് പ്രഖ്യാപിക്കുക.

Follow Us:
Download App:
  • android
  • ios