നേരത്തെ എയ്‍ഞ്ചലും അഡോണിയും സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ പരസ്‍പരം പ്രപ്പോസ് ചെയ്‍തിരുന്നു.

ദ്യത്തെ ബിഗ് ബോസില്‍ ചര്‍ച്ചയായത് പേളി- ശ്രീനിഷ് പ്രണയമായിരുന്നു. ഇത്തവണയും ഒട്ടേറെ പ്രണയങ്ങളുടെ സൂചന ബിഗ് ബോസില്‍ കാണാനാകും. ഗെയിം സ്‍ട്രാറ്റജിയുടെ ഭാഗമാണോ എന്നത് പിന്നാലെ കണ്ടറിയണം. എന്നാല്‍ അഡോണിയും എയ്ഞ്ചലും തമ്മിലുള്ള സംഭാഷണം പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ്. ഇരുവരും തമ്മിലുള്ള സംഭാഷണാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

നിനക്ക് എന്താ പ്രശ്നം പറ്റിയെ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു അഡോണിയുടെ മറുപടി. തുടര്‍ന്നാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. ഇന്ന് ചിരിച്ചവര്‍ നാളെ കരണമല്ലോ എന്ന് എയ്ഞ്ചൽ പറഞ്ഞപ്പോ ചിരിയും കരച്ചിലുമാണ് ജീവിതമെന്ന് അഡോണി മനസ്സിലാക്കി കൊടുക്കുന്നുമുണ്ട്. നേരത്തെ എയ്‍ഞ്ചലും അഡോണിയും സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ പരസ്‍പരം പ്രപ്പോസ് ചെയ്‍തിരുന്നു.