ബിഗ് ബോസ് ടാസ്കിനിടെ അക്ബർ ഖാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് അനുമോൾ ആരോപിച്ചിരുന്നു. ലക്ഷ്മിയും അക്ബറിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അനുവിനെ ഈ ആഴ്ച ജയിലിലേക്കും അയച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ബാക്കി. നിലവിൽ 9 മത്സരാർത്ഥികളാണ് ഷോയിലുള്ളത്. അനുമോൾ, അക്ബർ, ആദില, നെവിൻ, നൂറ, സാബുമാൻ, അനീഷ്, ഷാനവാസ്, ആര്യൻ എന്നിവരാണ് അവർ. ഇവരിൽ ആരൊക്കെയാകും ടോപ് 5ൽ എത്തുകയെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളാണ് അക്ബർ ഖാനും അനുമോളും. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയൊരു ഫാൻ ബേയ്സും പ്രേക്ഷക ശ്രദ്ധനേടാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്.
ഈ ആഴ്ച നടന്ന വീക്കിലി ടാസ്കിനിടെ അക്ബർ തന്നെ ഉപദ്രവിച്ചെന്ന തരത്തിൽ അനുമോൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഫിസിക്കൽ ടാസ്കിനിടയിൽ മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് ശ്രദ്ധിക്കാൻ ടൈം ഉണ്ടാകില്ലെന്ന തരത്തിലാണ് അക്ബറിന്റെ പ്രതികരണം. ലക്ഷ്മിയും അക്ബറിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അനുവിനെ ഈ ആഴ്ച ജയിലിലേക്കും അയച്ചു. ഇതേകുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ അക്ബർ പറഞ്ഞ മറുപടി ശ്രദ്ധനേടുകയാണ്.
ജയിൽ നോമിനേഷനിൽ അക്ബർ ആണ് അനുമോൾക്കെതിരെ ശക്തമായി പ്രതികരിച്ചത്. അതെന്താണ് എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഇതിന് "എല്ലാവർക്കും പാവകൾ കിട്ടണം. ആ ടാസ്ക് വിൻ ചെയ്യണം എന്ന മൈന്റിലാണ് എല്ലാവരും കളിക്കുന്നത്. ഇല്ലെങ്കിൽ സാബുമാനെ പോലെ സൂപ്പർവൈസറെ പോലെ ബാക്കിൽ വന്ന് നിൽക്കണം. ഒന്നിലും ഇടപെടാതെ. നമ്മൾ ഇതിനകത്ത് ഗെയിം കളിക്കാനാണ് വന്നിരിക്കുന്നത്. മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് നോക്കുന്നില്ല. ബെൽറ്റിനുള്ളിലേക്ക് കയ്യിട്ട് പാവ എടുക്കുകയാണ്. ഇക്കാര്യം ലക്ഷ്മി കണ്ടിട്ട് പോലും ഇല്ല. എന്നിട്ടും എന്റെ ഭാഗത്താണ് തെറ്റെന്ന് ലക്ഷ്മി ഉറപ്പിച്ചു. അതുകൂടെ ആയപ്പോൾ അനുമോൾ ബ്രഹ്മാണ്ഡ നടനം. ഞാൻ അനുവിനെ ഉപദ്രവിച്ചു. ഞാൻ വ്യക്തിത്വമില്ലാത്തവനാണ്, നരഭോജിയാണ്, ഹിപ്പോപൊട്ടാമസ്, കാണ്ടാമൃഗം തുടങ്ങി എന്നെ പറയാത്തതായി ഒന്നുമില്ല. എന്നെ വ്യക്തിഹത്യ നടത്തേണ്ടുന്നതിന്റെ പരമാവധി ചെയ്തു. അതിന് പുറമെയാണ് ബസിൽ പോകുന്ന കാര്യം എടുത്തിട്ടത്", എന്ന് അക്ബർ പറഞ്ഞു.
"ഇതുപോലുള്ള(അനുമോൾ) കുറച്ച് സ്ത്രീകൾ പുറത്തുമുണ്ട്. മര്യാദയ്ക്ക് നടക്കുന്നവരുടെ മേൽ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കടന്നുകളയും. ഈ പാവപ്പെട്ട ചെറുപ്പക്കാര് വെളുപ്പിക്കാൻ നടക്കണം. അത് നമ്മുടെ ബാധ്യതയായി മാറും. അതുകൊണ്ട് ഇവിടുത്തെ ജയിലിൽ എങ്കിലും ഇടണ്ടേ ലാലേട്ടാ..", എന്നും അക്ബർ കൂട്ടിച്ചേർത്തു.



