ഇതിനിടെ ആണ് 'ഇവളെ പോലെ ​ഗതിയില്ലാത്തവൾക്കൊപ്പം കളിക്കാൻ ഞാനില്ല'എന്ന് അഖിൽ ഷിജുവിനോട് പറയുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് നാല്പത്തി നാലാമത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ കുച്ചു നാളുകളായി ബി​ഗ് ബോസ് വീടിനകത്ത് തുടരെ പ്രശ്നങ്ങളും തർക്കങ്ങളുമാണ്. ഇന്നിതാ ബിബിയിലെ ശക്തരായ മത്സരാർത്ഥികളായ ശോഭ വിശ്വനാഥും അഖിൽ മാരാരും തമ്മിൽ ഏറ്റുമുട്ടിയിരിക്കുകയാണ്. മിഷൻ എക്സ് എന്ന ടാസ്ക്കിൽ താക്കോൽ താഴിനുള്ളിൽ മാവ് കുഴച്ച് വച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം. 

മോണിം​ഗ് ടാസ്കിൽ റെനീഷ ഈ വിഷയത്തെ കുറിച്ച് പറഞ്ഞതോടെയാണ് തർക്കത്തിന് തുടക്കമായത്. ആ സമയത്ത് റെനീഷ അവിടെ ഇല്ലായിരുന്നു എന്ന് ടാസ്കിന് ശേഷം നാദിറ പറഞ്ഞതോടെ അഖിൽ വിഷയത്തിൽ ഇടപെട്ടു. താൻ അവിടെ ഇല്ലായിരുന്നുവെന്ന് അഖിലും പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ റെനീഷ തയ്യാറായില്ല. ഇക്കാര്യത്തെ പറ്റി വിശദീകരിക്കുന്നതിനിടെ ആണ് ശോഭ വിഷയത്തിൽ ഇടപെടുന്നത്. തമാശ ആയല്ല അഖിൽ പറഞ്ഞതെന്നും അങ്ങനെ കളിക്കാൻ വേണ്ടിയായിരുന്നു എന്നും ശോഭ പറയുന്നു. അഖിൽ സ്വന്തം ടീമിനെ വഞ്ചിച്ചു എന്ന് ജുനൈസും പറയുന്നുണ്ട്. ഇക്കാര്യത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുന്നത്. 

മാവ് കുഴച്ചുവയ്ക്കുന്നതിൽ താനും പങ്കാളിയാണെന്ന് ആദ്യമെ പറഞ്ഞിരുന്നുവെന്ന് അഖിൽ പറയുന്നുണ്ട്. എന്നാൽ അത് കേൾക്കാൻ ജുനൈസ് തയ്യാറായില്ല. കേൾക്കാത്ത കാര്യം പറയുന്ന ജുനൈസ് പെരും കള്ളനാണെന്ന് അഖിൽ ആവർത്തിക്കുന്നുണ്ട്. ഇതുകൊണ്ടാണ് സ്വന്തം കൂട്ടുകാരനും നന്നാവാൻ പറയുന്നതെന്നും അഖിൽ പറയുന്നു. കൂട്ടുകാരൻ അങ്ങനെ പലതും പറയും. അഖിൽ മാരാർ പറഞ്ഞിട്ട് വേണ്ട തനിക്ക് നന്നാകാനെന്നും വെള്ളപൂശണ്ടെന്നും ജുനൈസ് പറഞ്ഞു. 

'അരിക്കൊമ്പനി'ൽ ഉണ്ടാകുമോന്ന് ചോദ്യം; തഗ്ഗ് മറുപടിയുമായി ടൊവിനോ, ഏറ്റെടുത്ത് ട്രോളന്മാർ

ഇതിനിടെ ആണ് 'ഇവളെ പോലെ ​ഗതിയില്ലാത്തവൾക്കൊപ്പം കളിക്കാൻ ഞാനില്ല'എന്ന് അഖിൽ ഷിജുവിനോട് പറയുന്നത്. ഇത് ശോഭയെ ചൊടിപ്പിച്ചു. 'ആരാ ​ഗതിയില്ലാത്തവൾ. ചെറ്റ വർ‌ത്തമാനം പറയരുത് ചെറ്റേ' എന്ന് പറഞ്ഞ് ശോഭ അഖിലിന് എതിരെ തിരിയുകയും ചെയ്യുന്നു. ഇത് പല പ്രാവശ്യം ശോഭ ആവർത്തിക്കുന്നുണ്ട്. ഇതിനിടയിൽ തെറി വിളിക്കരുതെന്ന് പറഞ്ഞ് റെനീഷ ശോഭയോട് ചൂടായി. പിന്നീട് ഇരുവരും തമ്മിൽ ചെറിയ തർക്കം നടന്നു. ജുനൈസും ഇതിനിടയിൽ കയറി രം​ഗം വഷളാക്കുന്നുണ്ട്. പിന്നാലെ താൻ തെറി വിളിച്ചുവെന്ന് മറ്റുള്ളവർക്ക് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് ശോഭ പറഞ്ഞു. ഇതോടെ തർക്കം അവസാനിക്കുക ആയിരുന്നു.