അഡോണിയോട് ഒരു രഹസ്യം പറയാൻ സ്‍‍നേഹപൂര്‍വം എയ്‍ഞ്ചല്‍.

ആദ്യത്തെ ബിഗ് ബോസില്‍ ചര്‍ച്ചയായത് പേളി- ശ്രീനിഷ് പ്രണയമായിരുന്നു. അടുത്ത ബിഗ് ബോസിലും പ്രണയത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. വെറുതെ ഗെയിം സ്‍ട്രാറ്റജിയാണെന്ന് പറഞ്ഞ് വിമര്‍ശനവുമുണ്ടായി. ഇത്തവണയും ഒട്ടേറെ പ്രണയങ്ങളുടെ സൂചനയാണ് ബിഗ് ബോസില്‍ കാണുന്നത്. ഗെയിം സ്‍ട്രാറ്റജിയുടെ ഭാഗമാണോ എന്നത് കണ്ടറിയണം. എന്നാല്‍ ഇന്ന് അഡോണിയോട് എന്തോ രഹസ്യം പറയാൻ ശ്രമിക്കുന്ന എയ്‍ഞ്ചലിനെ കണ്ടു.

ആദ്യം ഫിറോസ് ഖാനും എയ്ഞ്ചലും തമ്മില്‍ സംസാരിക്കുന്നതായിട്ടാണ് കണ്ടത്. ദേഷ്യം വരുന്നില്ലെന്ന് പറഞ്ഞിട്ട് എയ്‍ഞ്ചലിന് ദേഷ്യം വന്നുവെന്ന് ഫിറോസ് ഖാൻ വ്യക്തമാക്കി. എന്നാല്‍ എപ്പോഴും താൻ ദേഷ്യപ്പെട്ട് നടക്കുകയല്ലെന്ന് എയ്‍ഞ്ചല്‍ പറഞ്ഞു. വെറുതെ പ്രശ്‍നമുണ്ടാക്കരുത് എന്നും എയ്‍ഞ്ചല്‍ ഫിറോസിനോട് പറഞ്ഞു. എന്നാല്‍ എയ്‍ഞ്ചലിനെ കുത്തിനോവിക്കുന്നതുപോലെ ഫിറോസ് ഖാൻ തുടരുകയായിരുന്നു. സങ്കടപ്പെട്ടിട്ട് അവിടെനിന്ന് പോയ എയ്‍ഞ്ചല്‍ അഡോണിയോട് സംസാരിക്കുന്നതും കണ്ടു.

എയ്‍ഞ്ചലും അഡോണിയും സംസാരിക്കുമ്പോള്‍ റംസാൻ അവിടെയത്തി കളിയാക്കുകയും ചെയ്‍തു.

അഡോണി, അഡോണി എന്ന് സ്‍നേഹത്തോടെ വിളിക്കുകയായിരുന്നു എയ്‍ഞ്ചല്‍. നീ വേറെയാളാണ് നിനക്ക് അത് പറയാൻ പറ്റില്ലെന്നും എയ്‍ഞ്ചല്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നു. എന്താണ് എന്നുവെച്ചാല്‍ പറയൂവെന്നും പ്രണയത്തിന്റെ സൂചനയോടെ അഡോണി പറഞ്ഞു. എന്നാല്‍ തനിക്ക് ഒരു രഹസ്യം പറയാനായിരുന്നുവെന്ന് മാത്രമാണ് എയ്‍ഞ്ചല്‍ പറഞ്ഞത്. എന്താണ് കാര്യമെന്ന് എയ്‍ഞ്ചല്‍ പറഞ്ഞില്ല. നേരത്തെ എയ്‍ഞ്ചലും അഡോണിയും സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ പരസ്‍പരം പ്രപ്പോസ് ചെയ്‍തിരുന്നു.