പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നുമെല്ലാം മിഥുൻ പറഞ്ഞിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ഏറെ രസകരവും തർക്കങ്ങളും നിറഞ്ഞൊരു വാരമായിരുന്നു കഴിഞ്ഞ് പോയത്. 'ജീവിത ഗ്രാഫ് ' എന്ന പേരിലുള്ള വീക്കിലി ടാസ്ക് ആയിരുന്നു കഴിഞ്ഞ വാരത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്. ഇതിൽ അനിയൻ മിഥുൻ പറഞ്ഞ കഥ വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവച്ചിരുന്നു.

പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നുമെല്ലാം മിഥുൻ പറഞ്ഞിരുന്നു. എന്നാൽ മിഥുൻ പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞ് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതേകുറിച്ച് മോഹൻലാൽ മിഥുനോട് ചോദ്യമുന്നിയിച്ചു. എന്നാൽ തന്റെ കഥയിൽ മിഥുൻ ഉറച്ച് നിൽക്കുക ആണ് ചെയ്തത്. മോഹൻലാൽ എപ്പിസോഡ് വൈൻഡ് അപ് ചെയ്തതിന് പിന്നാലെ മിഥുനും റിനോഷും തമ്മിൽ നടത്തിയ സംസാരമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

'പറയാൻ പാടില്ലാത്ത ചിലത് ഇവിടെ പറഞ്ഞു. അതാണ്. ആലോചിച്ചില്ല. ഈയൊരു പ്ലാറ്റ്ഫോമിനെ കുറിച്ച് ആലോചിച്ചില്ല. ഓട്ടോമറ്റിക്കലി കുറേക്കാര്യങ്ങൾ മറന്നുപോയി. വിഷമവും എല്ലാം കൂടി വന്നപ്പോൾ ഞാൻ ബ്ലാക് ഔട്ട് ആയിപ്പോയെടോ', എന്നാണ് മിഥുൻ, റിനോഷിനോടായി പറയുന്നത്. 

ഞാന്‍ പറഞ്ഞതെല്ലാം സത്യമെന്ന് മിഥുന്‍: അതിന്‍റെ ഫലം സ്വയം അനുഭവിക്കേണ്ടിവരുമെന്ന് മോഹന്‍ലാല്‍.!

'എമ്മാതിരി വള്ളിയാല്ലേ ഇത്. നല്ല കിണ്ണം കാച്ചിയ വള്ളികൾ', എന്നാണ് റിനോഷ് പറയുന്നത്. ഇതിന്, ഇവിടെ ഏറ്റവും വലിയ വള്ളി കിട്ടിയിരിക്കുന്നത് എനിക്കാണ് എന്ന് മിഥുൻ പറയുന്നു. പുറത്തിറങ്ങുമ്പോൾ പലരും മിഥുന് എതിരായി ഉണ്ടാകുമെന്നും റിനോഷ് പറഞ്ഞു. 

എന്തായാലും ബിബി ഹൗസിൽ നല്ല ചർച്ചകൾക്ക് മിഥുന്റെ ജീവിത​ഗ്രാഫ് ഇടയാക്കിയിട്ടുണ്ട്. മിഥുൻ പറഞ്ഞ പുള്ളിക്കാരി കേരളത്തിൽ വന്നിട്ടുണ്ട്. അതവന്റെ നാട്ടുകാര് കണ്ടിട്ടുണ്ട്. മിഥുൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട് എന്നൊക്കെയാണ് സെറീനയോട് ജുനൈസ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News