ഒരാള്‍ പറയാത്ത കാര്യം മറ്റുള്ളവരോട് പറയരുതെന്ന് ഫിറോസ് ഖാനോട് അനൂപ് കൃഷ്‍ണൻ.

ബിഗ് ബോസില്‍ ഫിറോസ് ഖാനോട് പൊട്ടിത്തെറിച്ച് അനൂപ് കൃഷ്‍ണൻ. ഭാഗ്യലക്ഷ്‍മിയുമായി നടന്ന ഒരു തര്‍ക്കത്തെ തുടര്‍ന്നുള്ള കാര്യങ്ങളായിരുന്നു കാരണം. കിടിലൻ ഫിറോസ് ആയിരുന്നു ഇകാര്യം ആദ്യം പറഞ്ഞത്. ഡൈനിംഗ് ഹാളിന് ചുറ്റും എല്ലാവരും ഇരുന്നപ്പോള്‍ ആയിരുന്നു ചര്‍ച്ച. മിഷേലിനെ പക്വതയില്ലാത്ത പെണ്‍കുട്ടി എന്ന് ഫിറോസ് ഖാൻ പറഞ്ഞപ്പോള്‍ സായ് വിഷ്‍ണു ചോദ്യം ചെയ്‍തു. അനൂപ് കൃഷ്‍ണനും ഫിറോസിന്റെ വാദങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ് രംഗത്ത് എത്തി.

ഇരയാണ് എന്ന് ഒരാള്‍ പറയുന്നുവെന്ന് വ്യക്തമാക്കി കിടിലൻ ഫിറോസ് ആണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇവിടെ ആരും ആരെയും ഇരയാക്കുന്നില്ല എന്ന് കിടിലൻ ഫിറോസ് പറഞ്ഞു. ആരെയും ഒറ്റപ്പെടുത്തുന്നില്ല എന്നും പറഞ്ഞു. അപോള്‍ ഫിറോസ് ഖാൻ ഇടപെട്ടു. തനിക്ക് എതിരെ ഒരാള്‍ അമ്പ് അയച്ചാല്‍ അത് എടുത്ത് ഉമ്മ വയ്‍ക്കാൻ ആകില്ല എന്ന് ഫിറോസ് ഖാൻ പറഞ്ഞു. തുടര്‍ന്ന് അനൂപ് കൃഷ്‍ണും ഇടപെട്ടു. ഒരാള്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് മറ്റൊരാളോട് പറയുന്നത് ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. തമാശരൂപേണയാണ് പറഞ്ഞത് എന്ന് ഫിറോസ് ഖാൻ പറഞ്ഞു. എന്നാല്‍ തമാശരൂപേണയല്ല പറഞ്ഞത് എന്ന് വ്യക്തമാക്കി സായ് വിഷ്‍ണു രംഗത്ത് എത്തി. പക്വതയില്ലാത്ത പെണ്‍കുട്ടിയെന്ന് മിഷേലിനെ വിശേഷിപ്പിച്ച ഫിറോസ് ഖാന്റെ രീതിയെയും അനൂപ് കൃഷ്‍ണൻ വിമര്‍ശിച്ചു.

അനൂപ് കൃഷ്‍ണൻ ബിഗ് ബോസിലെ ലീഡറല്ല എന്തിനാണ് തന്നോട് അത് പറയുന്നത് എന്ന് കിടിലൻ ഫിറോസ് ചോദിച്ചു. എന്നാല്‍ മിഷേല്‍ എന്തിനാണ് ലീഡറല്ലാത്ത നിങ്ങളോട് മറ്റൊരു മത്സരാര്‍ഥിയെ കുറിച്ച് പറഞ്ഞത് എന്ന് അനൂപ് കൃഷ്‍ണൻ ചോദിച്ചു. ഒരാള്‍ പക്വതയുള്ളയാളാണോ അല്ലയോ എന്ന് പറയാൻ ഫിറോസ് ഖാൻ ആളല്ല എന്ന് കിടിലൻ ഫിറോസും പറഞ്ഞു.

ഭാഗ്യലക്ഷ്‍മിയും സംസാരത്തില്‍ ഇടപെട്ട് രംഗത്ത് എത്തി. ഇത് എന്നെക്കുറിച്ചാണല്ലോ എന്ന് വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്‍മി രംഗത്ത് എത്തിയത്. ചേച്ചിക്ക് എതിരെ ഒരു ബോംബ് ഞാൻ പൊട്ടിക്കും എന്ന് സൂചിപ്പിച്ച് ഫിറോസ് ഖാൻ പിന്നാലെ വന്നു. താൻ പലതവണ ഒഴിഞ്ഞ് മാറിയതണ്. എന്നിട്ടും പിന്നാലെ വന്നപ്പോള്‍ താൻ എന്തുവേണമേലും ചെയ്യൂവെന്ന് പറഞ്ഞ് ഒരു മോശം വാക്ക് ഉപയോഗിച്ചിരുന്നുവെന്നത് ശരിയാണ്. അത് ഫിറോസ് ഖാൻ പറയുന്നതുപോലല്ല. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഇടപെടരുത് എന്ന് പറഞ്ഞതാണ്. ബിഗ് ബോസും പുറത്തെ കാര്യങ്ങള്‍ ഇവിടെ പറയാൻ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. ഒരാളെ പിന്നാലെ വന്ന് ശല്യപ്പെടുത്തുന്നത് ശരിയല്ല എന്നാണ് താൻ പറഞ്ഞത്. മറ്റൊരാളോട് എന്റെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്‍മി അവിടെ നിന്നു പോകുകയും ചെയ്‍തു. തനിക്ക് പറയാനുള്ളത് കേള്‍ക്കൂവെന്ന് ഫിറോസ് ഖാൻ പറഞ്ഞു. എന്നാല്‍ നുണ പറയുന്ന ഒരാളുടെ കാര്യങ്ങള്‍ തനിക്ക് കേള്‍ക്കണ്ടെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞു.

മറ്റൊരു കാര്യം താൻ പറയുകയാണ് എന്ന് അനൂപ് കൃഷ്‍ണൻ വ്യക്തമാക്കി. നീയാരാടാ ഇത് പറയാൻ എന്ന് ചോദിക്കാൻ മാത്രം കൊല്ലത്ത് വന്ന ഫിറോസ് ഖാൻ ആയിട്ടില്ല. അനൂപ് ആരെന്ന് ചോദിക്കാൻ ഫിറോസ് ആയിട്ടില്ല. ഫിറോസ് അല്ല എന്നെ വിളിച്ചത് എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. അനൂപ് എന്ന വ്യക്തിയല്ല തന്നെ വിളിച്ചത് എന്ന് ഫിറോസ് ഖാൻ പറഞ്ഞു.

എനിക്ക് എന്തെങ്കിലും ഗുണമുള്ളതുകൊണ്ടാകും തന്നെ വിളിച്ചതെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു.