വെസ്സൽ ടീം ക്യാപ്റ്റനായ അനീഷ് ആദിലയോട് പാത്രം കഴുകാനായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാത്രം കഴുകാൻ ഇപ്പോൾ കഴിയില്ലെന്നാണ് ആദില പറയുന്നത്. 

ബിഗ് ബോസ് മലയാളം സീസൺ 7 അൻപത്തിനാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരം മുറുകികൊണ്ടിരിക്കുകയാണ്. വെസ്സൽ ടീം ക്യാപ്റ്റനായ അനീഷും ടീം മെമ്പർ ആയ ആദിലയും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും തുടർന്നുകൊണ്ടിരിക്കുകയാണ്.

ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി കിച്ചൺ ടീമിന് പാത്രങ്ങൾ ആവശ്യമായത് കൊണ്ട് തന്നെ ലക്ഷ്മി പാത്രങ്ങൾ കഴുകാൻ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വെസ്സൽ ടീം ക്യാപ്റ്റനായ അനീഷ് ആദിലയോട് പാത്രം കഴുകാനായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാത്രം കഴുകാൻ ഇപ്പോൾ കഴിയില്ലെന്നാണ് ആദില പറയുന്നത്. ഉച്ച ഭക്ഷണം ഇപ്പോൾ ഉണ്ടാക്കി തുടങ്ങിയാൽ മാത്രമേ സമയത്തിന് തീർക്കാൻ പറ്റുകയുള്ളൂ എന്ന് അനീഷ് ഓർമ്മപെടുത്തിയെങ്കിലും, ആദില കഴുകാൻ തയ്യാറായിരുന്നില്ല.

ശേഷം അനീഷ് തന്നെ കഴുകാനായി അടുക്കളയിലേക്ക് പോവുകയും ഈ സമയം കൊണ്ട് ആദില അനീഷിന്റെ ബെഡ് ഷീറ്റുകളും തലയിണകളും പുറത്തേക്ക് വലിച്ചറിയുന്നതാണ് കാണാൻ കഴിയുന്നത്. ആദില ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത് കൊണ്ട് തന്നെ അത് തെറ്റാണെന്ന് നൂറ ഓർമ്മപ്പെടുത്തുന്നുണ്ട്.

തുടർന്ന് ആദില പാത്രം കഴുകുന്ന അനീഷിന്റെ അടുത്തെത്തി ബലമായി പാത്രം കഴുകുകയും വെള്ളം അനീഷിന്റെ ദേഹത്തേക്ക് തെറിപ്പിക്കുകയും ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. കൂടാതെ സ്‌പൂൺ കിച്ചൺ ഫ്ലോറിൽ കിടക്കുന്നതും കാണാം. ഇതിനെ തുടർന്ന് വലിയ വാക്കേറ്റമാണ് കിച്ചണിൽ രൂപപ്പെടുന്നത്. അനീഷിനെ ചൊറിയുക എന്നത് ആദിലയ്ക്ക് ഇപ്പോൾ ഒരു ഗെയിം തന്ത്രമാണോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അനീഷ് ആവശ്യമില്ലാതെ ആദിലയെ പ്രകോപിക്കാൻ വേണ്ടി ചെയ്യുന്നതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടയിൽ ഷാനവാസ് പ്രശ്നപരിഹാരത്തിനായി നിൽക്കുന്നതും കാണാൻ കഴിയുന്നുണ്ട്. എപ്പിസോഡിൽ ആദിലയെ ഉപദേശിക്കുന്ന ഷാനവാസിനെയാണ് തുടർന്നും കാണാൻ കഴിയുന്നത്. എന്തായാലും വീക്കന്റ് എപ്പിസോഡിൽ ആദിലയുടെ പ്രവൃത്തി മോഹൻലാൽ ചോദ്യം ചെയ്യുമോ അതോ അവഗണിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News