ബിഗ് ബോസ് മലയാളം സീസൺ 7-ലെ 'ബോട്ടിൽ ഫാക്ടറി' എന്ന വീക്ക്‌ലി ടാസ്ക് ആരംഭിച്ചു. ജ്യൂസ് നിർമ്മിച്ച് കോയിനുകൾ നേടുകയായിരുന്നു മത്സരാർത്ഥികളുടെ ലക്ഷ്യം. 

ബി​ഗ് ബോസ് മലയാളം സീസൺ 7 അതിന്റെ അൻപത്തി ഒന്നാമത്തെ എപ്പിസോഡ് പൂർത്തിയാക്കിരിക്കുകയാണ്. പുതിയ ആഴ്ച തുടങ്ങിയത് കൊണ്ടുതന്നെ പുതിയ വീക്കിലി ടാസ്കും ഷോയിൽ ആരംഭിച്ചിട്ടുണ്ട്. ബോട്ടിൽ ഫാക്ടറി എന്നാണ് വീക്കിലി ടാസ്കിന്റെ പേര്. ഒറഞ്ച്, ലെമൺ ഫാക്ടറികളിൽ ജ്യൂസ് നിർമിച്ച് അതിൽ ഡീൽ വയ്ക്കുക എന്നതാണ് ടാസ്ക്.

എന്താണ് ബോട്ടിൽ ഫാക്ടറി ?

ഓറഞ്ച് ജ്യൂസ്, ലെമൺ ജ്യൂസ് ഫാക്ടറികൾ.

11 പേർ ബോട്ടിൽ ഏജന്റ്

2 പേർ ജ്യൂസ് കമ്പനി ഉടമ- നെവിൻ(ഒറഞ്ച്), അനീഷ്(ലെമൺ)

ക്വാളിറ്റി ഇൻസ്പെക്ടർമാർ- ജിഷിൻ, അനുമോൾ

നൽകിയിരിക്കുന്ന ബോട്ടിൽ ഏജന്റുമാർ വൃത്തിയാക്കിയ ശേഷം ഉടമകളുമായി ഡീൽ വയ്ക്കണം. അതിന്റെ വൃത്തി അനുസരിച്ച് ഉടമകൾ കുപ്പികൾ എടുക്കും. ശേഷം ഉടമകൾ ജ്യൂസ് നിറച്ച് ക്വാളിറ്റി ടെസ്റ്റിനായി അനുമോൾക്കും ജിഷിനും കൊടുക്കണം. ഏറ്റവും ഒടുവിൽ എത്ര ബോട്ടിലാണോ ക്വാളിറ്റി ചെക്കിൽ അപ്രൂവ് ആയത് അതനുസരിച്ചുള്ള കോയിന‍്‍ ബി​ഗ് ബോസ് നൽകും. ഉടമകൾക്കാണ് കോയിൻ നൽകുക. അത് ഏജന്റുമാർക്ക് കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഉടമകളാണ്. ഏറ്റവും കൂടുതൽ ​ഗോൾഡ് കോയിനുകൾ ലഭിക്കുന്നവർ ആരാണോ അവർക്ക് അടുത്ത ആഴ്ച നോമിനേഷൻ മുക്തി ലഭിക്കും. ഒപ്പം ക്വാളിറ്റി ടെസ്റ്ററുമാരിൽ ഒരാൾക്ക് ക്യാപ്റ്റൻസി ടാസ്കിൽ നേരിൽ മത്സരിക്കാനും സാധിക്കും.

പിന്നാലെ വാശിയേറിയ പോരാട്ടനായിരുന്നു നടന്നത്. എന്നാൽ രണ്ട് ഘട്ടത്തിലും ക്വാളിറ്റി ടെസ്റ്റർമാർ തമ്മിലുള്ള തർക്കം കാരണം അവ റദ്ദാക്കപ്പെട്ടു. ഇതിന് പിന്നാലെ അനുമോൾ ​ഗുണ്ടായിസം കാണിക്കുകയാണെന്നാണ് ആര്യൻ ആരോപിച്ചത്. ഒടുവിൽ ക്വാളിറ്റി ചെക്കിനിടെ എത്ര ശ്രമിച്ചിട്ടും ക്വാളിറ്റി ചെക്കർന്മാർ കൺവീൻസ് ആകാത്തത്തിൽ പ്രതിക്ഷേധിച്ച് അനീഷ് ബോട്ടിലുകൾ എടുത്തെറിയുന്നുമുണ്ട്. വീക്കിലി ടാസ്കിന്റെ രണ്ട് ഘട്ടത്തിലും ആർക്കും കോയിൻസും ലഭിച്ചിട്ടില്ല.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്