Asianet News MalayalamAsianet News Malayalam

'ഞാൻ കള്ളത്തരം കാണിച്ചിട്ടില്ല'; വീണ്ടും കാണാമെന്ന് പറഞ്ഞ് അൻസിബയെ യാത്രയാക്കി മോഹൻലാൽ

വീണ്ടും കാണാമെന്ന് പറഞ്ഞ് മോഹൻലാൽ അൻസിബയെ പുറത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. 

ansiba says she stayed in bigg boss malayalam season 6 in genuine
Author
First Published May 26, 2024, 10:45 PM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും അൻസിബ പുറത്തായിരിക്കുകയാണ്. എഴുപത്ത് ഏഴ് ദിവസങ്ങൾ പൂർത്തിയാക്കിയാണ് അൻസിബ ബി​ഗ് ബോസിനോട് വിടപറഞ്ഞിരിക്കുന്നത്. ഇത്രയും ദിവസം  ബി​ഗ് ബോസ് വീട്ടിൽ നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് അൻസിബ ഇപ്പോൾ. ഷോയിൽ നിന്നും പുറത്തായ ശേഷം മോഹൻലാലിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

"പ്രേക്ഷകർ എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഞാൻ എന്ത് ചെയ്തു എന്നത്. ഞാൻ ഞാനായിട്ടെ അവിടെ നിന്നിട്ടുള്ളൂ. ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരോടും ഒത്തിരി നന്ദി", എന്നാണ് അൻസിബ പറഞ്ഞത്. 

ബി​ഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. 365 ദിവസവും വേണമെങ്കിൽ നമുക്ക് അഭിനയിക്കാം. പക്ഷേ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നും അൻസിബ കൂട്ടിച്ചേർത്തു. പിന്നാലെ അൻസിബയുടെ ബി​ഗ് ബോസിലെ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും ബി​ഗ് ബോസ് കാണിച്ചു. ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് മോഹൻലാൽ അൻസിബയെ പുറത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. 

ഒൻപത് തവണ നോമിനേഷനിൽ, ഒടുവില്‍ ആ മത്സരാര്‍ത്ഥി പുറത്തേക്ക്; സങ്കടക്കടലായി ബിഗ് ബോസ് വീട്

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് മുതല്‍ തുടങ്ങിയ ടിക്കറ്റ് ടു ഫിനാലെ അടുത്ത ആഴ്ചവരെ നീണ്ടു നില്‍ക്കും. ഓരോ ദിവസവും വരുന്ന ഗെയിമുകളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ഒരു വ്യക്തി നേരിട്ട് ടോപ് ഫൈവില്‍ എത്തും. ഇതാരാകും എന്നറിയാനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. നിലവില്‍ പ്രത്യേക ടാസ്കിലൂടെ ജാസ്മിനും ഋഷിയും ഓരോ പോയിന്‍റുകള്‍ വീതം കരസ്ഥമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios