ബിഗ് ബോസ് 7 വിജയിയായ അനുമോൾ, അനീഷിന്റെ വിവാഹാഭ്യർത്ഥനയോടുള്ള നിലപാട് വീണ്ടും വ്യക്തമാക്കി. അനീഷിനെ സഹോദരനായി മാത്രം കാണുന്നതിനാൽ ആ അഭ്യർത്ഥന സ്വീകരിക്കില്ലെന്ന് അനു ഉറപ്പിച്ചു പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7 അവാസന ലാപ്പിലേക്ക് എത്തുന്നതിനിടെ ആയിരുന്നു ഒരു വിവാഹാഭ്യർത്ഥന നടന്നത്. അനീഷ്, അനുമോളെ പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാൽ അനീഷ് തനിക്ക് സഹോദരനെ പോലെയാണെന്ന് അനുമോൾ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ ഹൗസിനുള്ളിലും പുറത്തും ചില വിമർശനങ്ങളും അനുമോൾക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ സീസൺ 7 വിന്നറായതിന് പിന്നാലെ ഈ ചോദ്യത്തോടും ഭാവി വരന്റെ സങ്കൽപത്തെ കുറിച്ചും തുറന്നുപറയുകയാണ് അനുമോൾ.
'വിവാഹാഭ്യർത്ഥന അനീഷേട്ടന്റെ ഗെയിം ആണോന്ന് എനിക്ക് അറിയത്തില്ല. പെട്ടൊന്നൊരാളോട് ഇഷ്ടം തോന്നുക, അതിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ലല്ലോന്ന് തോന്നി. തമാശയ്ക്ക് കാണിച്ച കാര്യങ്ങൾ പുള്ളി എൻജോയ് ചെയ്യുന്നുണ്ട്. അതിനിടയ്ക്ക് ആങ്ങള, പെങ്ങൾ എന്ന് പറയുന്നുണ്ട്. അനീഷേട്ടൻ ഇനി സീരിയസ് ആയിട്ടാണ് പ്രപ്പോസ് ചെയ്തതെങ്കിലും ഞാൻ നോ എന്നെ പറയൂ. ഞാൻ ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല. നല്ലതെന്ന് പറഞ്ഞ് നല്ല എല്ലാവരേയും കല്യാണം കഴിക്കാൻ പറ്റോ. എന്തൊക്കെ പറഞ്ഞാലും, പുള്ളി ഇനി വീട്ടിൽ വന്ന് ചോദിച്ചാലും എനിക്ക് പറ്റില്ല. അനീഷേട്ടൻ നല്ലൊരു ക്യാരക്ടറാണ്. പക്ഷേ അഡ്ജസ്റ്റ് ചെയ്ത് പോകാൻ പാടാണ്. എനിക്കും ആഗ്രഹങ്ങളില്ലേ', എന്ന് അനുമോൾ ഏഷ്യാനെറ്റിനോട് പറയുന്നു.
ഭാവി വരന്റെ സങ്കൽപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന്, 'എന്നെ നന്നായിട്ട് മനസിലാക്കുന്ന ആളായിരിക്കണം ഭാവി വരൻ. ജീവിത കാലം മുഴുവൻ എന്റെ കൂടെ നിൽക്കുന്ന ആൾ. നല്ലൊരു വ്യക്തിയായിരിക്കണം. എന്നെ ഇട്ടിട്ട് പോകാൻ പാടില്ല. എന്നെ വിശ്വസിക്കണം. തിരിച്ചും ഞാൻ അങ്ങനെ ആയിരിക്കും. ഭംഗിയോ, കാശോ, ജിമ്മോ, നിറമോ ഒന്നും അല്ല. നല്ലൊരു വ്യക്തി ആയിരക്കണം. എന്റെ അച്ഛനും അമ്മയും അല്ലെങ്കിൽ ചേച്ചിയും ചേച്ചിയുടെ ഭർത്താവും. ഇവരുടെ ലൈഫ് നോക്കുകയാണെങ്കിൽ ഹാപ്പിയായി പോകുന്നുണ്ട്. അച്ഛനും അമ്മയും കല്യാണം കഴിഞ്ഞിട്ട് 35 വർഷമായി. ഹാപ്പി ആയിട്ടാ പോകുന്നത്. പിണക്കങ്ങളുണ്ട്. പക്ഷേ അപ്പോൾ തന്നെ മിണ്ടും. അവരെങ്ങനെ ആണോ ജീവിക്കുന്നത് അതുപോലെയാണ് എനിക്ക് വേണ്ടത്', എന്നായിരുന്നു അനുമോളുടെ മറുപടി.



