എട്ട് പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പുതിയ എവിക്ഷന്‍ പ്രഖ്യാപിച്ചു. ഇതിനോടകം നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ നല്‍കിയിട്ടുള്ള സീസണില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സര്‍പ്രൈസ് നല്‍കിയ എവിക്ഷന്‍ ആയിരുന്നു ഇത്തവണത്തേത്. റസ്മിന്‍ എവിക്റ്റ് ആയ നോമിനേഷന്‍ ലിസ്റ്റ് തുടരുകയായിരുന്നു ബിഗ് ബോസ്. എട്ട് പേരാണ് ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അഭിഷേക്, ഋഷി, അന്‍സിബ, ശ്രീതു, അര്‍ജുന്‍, ജിന്‍റോ, ജാസ്മിന്‍, അപ്സര എന്നിവര്‍.

ഇതില്‍ നാല് പേരെ ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിക്കുകയായിരുന്നു. ജാസ്മിന്‍, അഭിഷേക്, ഋഷി, അസ്പര എന്നിവരായിരുന്നു അവര്‍. ഇവര്‍ക്ക് മുന്നിലായി കളങ്ങളും ഓരോ കളത്തിലും ഓരോ കത്തുകളും ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ആദ്യം ഓരോരുത്തരോട് ഓരോ കളങ്ങളില്‍ നില്‍ക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. പിന്നീട് അതത് കളങ്ങളിലുള്ള കത്ത് വായിച്ച് അതിലെ നിര്‍ദേശമനുസരിച്ച് നീങ്ങേണ്ടിയിരുന്നു. ഋഷിക്ക് ലഭിച്ച ഒരു കത്തില്‍ ലിവിംഗ് ഏരിയയില്‍ പോയിരുന്ന് അവിടുന്ന് ജിന്‍റോയെ പറഞ്ഞുവിടാന്‍ ആയിരുന്നു. ഇതനുസരിച്ച് എല്ലാവരും ഒരേ നിരയില്‍, മുന്നില്‍ ഒരു കളം മാത്രമെന്ന നിലയില്‍ എത്തിയപ്പോള്‍ മുന്നിലുള്ള കത്ത് എടുത്ത് ക്യാമറയ്ക്ക് നേരെ പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്.

ഇതനുസരിച്ച് കത്ത് എടുത്തപ്പോള്‍ ജാസ്മിന്‍, ജിന്‍റോ, അഭിഷേക് എന്നിവര്‍ക്ക് ലഭിച്ച കത്തുകളില്‍ സേവ്ഡ് എന്നാണ് എഴുതിയിരുന്നത്. അപ്സരയ്ക്ക് ലഭിച്ച കത്തില്‍ എവിക്റ്റഡ് എന്നും. അപ്സരയ്ക്കും സഹമത്സരാര്‍ഥികള്‍ക്കും ഷോക്ക് ആയിരുന്നു ഈ പ്രഖ്യാപനം. തനിക്ക് ഇവിടെനിന്ന് പോവാനുള്ള ബുദ്ധിമുട്ട് പ്രഖ്യാപനം വരുന്നതിന് മുന്‍പേ അപ്സര പറയുന്നുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനത്തെ സമചിത്തതയോടെ സ്വീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഓരോ സഹമത്സരാര്‍ഥിയോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ അവര്‍ പുറത്തേക്ക് ഇറങ്ങി. 

ALSO READ : വാശിയേറിയ മത്സരം; ബിഗ് ബോസ് സീസണ്‍ 6 ലെ അവസാന ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം