ബിഗ് ബോസില്‍ അഡോണിയുടെ തകര്‍പ്പൻ ഡാൻസ്.

ബിഗ് ബോസില്‍ വേറിട്ട ടാസ്‍കുകളാണ് എപോഴും രസകരമാകുന്നത്. ഇത്തവണ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുക എന്നതായിരുന്നു ടാസ്‍ക്. ബിഗ് ബോസ് വേണ്ട നിര്‍ദേശങ്ങളും നല്‍കി. ഓരോ സിനിമയിലെ കഥാപാത്രങ്ങളായി മാറുകയായിരുന്നു മത്സരാര്‍ഥികള്‍ എല്ലാവരും. ആരൊക്കെ ഏതെക്കെ കഥാപാത്രമാണ് എന്നതും ബിഗ് ബോസ് തന്നെ വ്യക്തമാക്കി. ബിഗ് ബോസില്‍ അറബിയായി മാറിയ അഡോണിയുടെ ഡാൻസ് ആണ് ഇപോള്‍ ചര്‍ച്ച.

ഷാര്‍ജ ടു ഷാര്‍ജ എന്ന സിനിമയിലെ ജയറാമിന്റെ കഥാപാത്രമായ അറബിയായിട്ടാണ് അഡോണി എത്തിയത്. അറബിയുടെ വേഷമൊക്കെ അണിഞ്ഞ് അഡോണി പാട്ട് കാത്തിരുന്നു. എങ്ങനെയാകും അഡോണിയുടെ ഡാൻസ് എന്ന് മറ്റുള്ളവര്‍ ആലോചിക്കുകയും ചെയ്‍തു. കരകാണ കടലല മേലേ എന്ന പാട്ടായിരുന്നു അഡോണിക്ക് നല്‍കിയത്. വളരെ പെട്ടെന്നായിരുന്നു അഡോണിക്ക് പാട്ട് നല്‍കിയത്. അത്ര കണ്ട് മികച്ചത് എന്ന് പറയാനാകില്ലെങ്കിലും അഡോണിയും തന്റെ അവസരം മികച്ചതാക്കാൻ ശ്രമിക്കുകയും ചെയ്‍തു.

നോബിക്ക് ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റര്‍ വിക്രത്തെയായിരുന്നു നോബിക്ക് കിട്ടിയത്.

രസതന്ത്രത്തിലെ ആശാരി കഥാപാത്രമായിരുന്നു അനൂപ് കൃഷ്‍ണന്.