വീക്കി ടാസ്കിൽ ആര്യൻ ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്. അനീഷ് രണ്ടാമതും അനുമോൾ മൂന്നാമതും എത്തി. ടിക്കറ്റ് ടു ഫിനാലേയിൽ ആര്യന് പ്രത്യേക അധികാരം ഉണ്ടാകുമെന്നും അത് പിന്നാലെ അറിയിക്കുമെന്ന് ബിഗ് ബോസ് വ്യക്തമാക്കി.
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാന്റ് ഫിനാലേയിലേക്ക് അടുക്കുകയാണ്. ഇനി മൂന്ന് ആഴ്ച മാത്രമാണ് ബാക്കി. നിലവിൽ 10 മത്സരാർത്ഥികൾ ഷോയിലുണ്ട്. ആര്യൻ, അക്ബർ, അനീഷ്, അനുമോൾ, ആദില, നൂറ, നെവിൻ, ഷാനവാസ്, ലക്ഷ്മി, സാബുമാൻ എന്നിവരാണ് അത്. ഇതിൽ ആരൊക്കെ ടോപ് ഫൈവിൽ എത്തുകയെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വ്യക്തിഗത പോയിന്റുകൾ നേടാനുള്ള വീക്കിലി ടാസ്ക് ആയിരുന്നു ബിഗ് ബോസ് നൽകിയത്. ഇന്ന് അവസാന ടാസ്ക് ആയിരുന്നു.
ബിഗ് ബോസ് വീടിനുള്ളിൽ ചില കാർഡുകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. ഇതിൽ ചില പണികളും ഒളിഞ്ഞിരിപ്പുണ്ടാകും. ഏറ്റവും കൂടുൽ കാർഡ് കളക്ട് ചെയ്യുന്നവർ വിജയി ആകും എന്നതാണ് ടാസ്ക്. ബസർ കേട്ടതിന് പിന്നാലെ മത്സർത്ഥികൾ എല്ലാവരും ആവേശത്തിൽ കാർഡിന്റെ പിന്നാലെ പോയി. ഒടുവിൽ ആദ്യ റൗണ്ട കഴിഞ്ഞപ്പോൾ ആര്യൻ കാർഡ് ഒളിപ്പിച്ചുവച്ചു. ഇത് ബിഗ് ബോസ് കയ്യോടെ പൊക്കുകയും ചെയ്തു.
"ആരാണ് കാർഡുകൾ ഒളിപ്പിച്ചത്. എല്ലാ കാർഡുകളും കാണിക്കാൻ പറഞ്ഞില്ലേ. കള്ളക്കളി എന്നോട് വേണ്ടെ"ന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. പിന്നാലെ മറ്റെല്ലാവരും ആര്യനെതിരെ തിരിഞ്ഞു. സ്ക്രാച്ച് ചെയ്ത ശേഷമാണ് ആര്യൻ അത് പോക്കറ്റിൽ വച്ചതെന്നും ആരോപണം വന്നു. ആര്യന്റെ കാർഡ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട് അനീഷും സംസാരിച്ചിരുന്നു.
"ഇതിൽ ലൂപ്പ് ഉണ്ടെന്നാണ് വിചാരിച്ചതെന്നാണ് ആര്യൻ പറഞ്ഞത്. അത്ര ഫാസ്റ്റ് ആയിട്ട് മലയാളം വായിക്കാൻ അറിയില്ല. നാല് യെല്ലോ കാർഡിന്റെ ഭാരം കണ്ടിട്ട് പണിയാണെന്ന് കരുതി മാറ്റി വച്ചതാണെ"ന്നും ആര്യൻ പറഞ്ഞു. വെജിറ്റേറിയൻ മാത്രമെ കഴിക്കാവൂ, ഉരുളകിളങ്ങ് കഴിക്കാൻ പാടില്ല എന്നിങ്ങനെയാണ് ആര്യന് കിട്ടിയ പണികൾ. മൂന്ന് റൗണ്ടും അവസാനിച്ചപ്പോൾ 59 പോയിന്റോടെ ഷാനവാസ് ആയിരുന്നു മുന്നിൽ.
മത്സരാർത്ഥികളുടെ ഇന്നലത്തെ പോയിന്റും ആകെ പോയിന്റും ചുവടെ
ആദില - 16- (133)
നെവിൻ- 30 - (149)
നൂറ- 46- (95)
സാബു- 29 - (69)
അക്ബർ 31- (90)
ലക്ഷ്മി- 22- (115)
ഷാനവാസ്- 59- (107)
അനീഷ്- 18- (198)
അനുമോൾ 41- (188)
ആര്യൻ- 51- (261)
വീക്കി ടാസ്കിൽ ആര്യൻ ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്. അനീഷ് രണ്ടാമതും അനുമോൾ മൂന്നാമതും എത്തി. ടിക്കറ്റ് ടു ഫിനാലേയിൽ ആര്യന് പ്രത്യേക അധികാരം ഉണ്ടാകുമെന്നും അത് പിന്നാലെ അറിയിക്കുമെന്ന് ബിഗ് ബോസ് വ്യക്തമാക്കി.



