ഭാഗ്യത്തിന്റെ പണിപ്പെട്ടി എന്നായിരുന്നു ടാസ്കിന്റെ പേര്.
മത്സരാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളുടെ ഒരു കൂമ്പാരമാണ് ബിഗ് ബോസ് ഷോകൾ. വിവിധ മേഖലകളിലും വിവിധ സ്വഭാവത്തിലുമൊക്കെയുള്ള മത്സരാർത്ഥികളും അവരുടെ സ്ട്രാറ്റജികളും ഒക്കെയാകും അതിന് കാരണം. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കയ്യാങ്കളിയിലേക്ക് നയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയാളം ബിഗ് ബോസിൽ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ പലരും പുറത്താക്കപ്പെട്ടിട്ടും ഉണ്ട്. അത്തരത്തിലൊരു സാഹചര്യം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്നിരുന്നു. തലനാരിഴയ്ക്കാണ് ഒരു മത്സരാർത്ഥി പുറത്താക്കപ്പെടാതെ രക്ഷപ്പെട്ടതും. വീക്കിലെ ടാസ്കുമായി ബന്ധപ്പെട്ടാണ് സംഭവം.
എന്താണ് ആദ്യത്തെ വീക്കിലി ടാസ്ക്
ഭാഗ്യത്തിന്റെ പണിപ്പെട്ടി എന്നായിരുന്നു ടാസ്കിന്റെ പേര്. നിങ്ങളുടെ വരവും കാത്ത് പുറത്തെ ഗാർഡൻ ഏരിയയിൽ പല നിറത്തിലുള്ള കോയിനുകളുണ്ട്. എന്നാൽ ഏതൊക്കെ കോയിനുകളിൽ നിങ്ങളെ എന്തൊക്കെയാണ് കാത്തിരിക്കുന്നതെന്നത് പ്രവചനാതീതമാണ്. ഗാർഡൻ ഏരിയയിൽ ഒരു പോഡിയം ഉണ്ടാകും. ഇതിലുള്ള ബോക്സിനുള്ളിൽ ചുവപ്പ്, കറുപ്പ്, ഗോൾഡ്, എന്നീ നിറങ്ങളിലുള്ള കോയിനുകളും ഉണ്ടാകും. ഗോൾഡ് കോയിനിൽ സൂപ്പൻ പവറുണ്ട്. അതെന്താണെന്ന് വഴിയെ പറയാം. കറുപ്പ് കോയിനിൽ പണിയുണ്ട് അതപ്പോൾ തന്നെ കിട്ടും. ചുവപ്പ് കോയിനിൽ എണ്ണം കൂട്ടാം. പലഘട്ടങ്ങളായാണ് ഈ ടാസ്ക് നടക്കുന്നത്. അറിയിപ്പ് ലഭിക്കുമ്പോൾ പോഡിയത്തിന് ചുറ്റുമുള്ള വൃത്താകൃതിയിൽ എല്ലാവരും നിൽക്കണം. ബസർ കേൾക്കുമ്പോൾ വേഗത്തിൽ പരമാവധി കോയിനുകൾ ശേഖരിക്കണം. എടുത്ത കോയിനുകൾ തിരികെ ഇടാനും പാടില്ല.
ടാസ്ക് ലെറ്റർ വായിച്ചതിന് പിന്നാലെ നടന്നത് മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടമായിരുന്നു. ഇതിൽ ചിലർ വിജയിക്കുകയും ചിലർക്ക് പണി കിട്ടുകയും ചെയ്തു പോന്നു. ഇതിനിടെ എല്ലാവരും ലിവിംഗ് ഏരിയയിൽ ഒത്തുകൂടിയിരുന്നു. ഇവിടെ വച്ച് ആര്യനും അനീഷും തമ്മിൽ തർക്കമായി. ആര്യന്റെ കോയിൻ അനീഷ് എടുത്തുവെന്ന് പറഞ്ഞായിരുന്നു തർക്കം തുടങ്ങിയത്. "എന്നോട് കളിക്കരുത്. നീ രാത്രി കിടന്ന് ഉറങ്ങുമല്ലോ? നീ എവിടെ വച്ചാലും ഞാൻ എടുക്കും. നീ ഉറങ്ങ്", എന്നായിരുന്നു ആര്യന്റെ വെല്ലുവിളി. നീ ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്നാലും എന്നിൽ നിന്നും നിനക്ക് കോയിൻ കിട്ടില്ലെന്ന് അനീഷും മറുപടി നൽകി. തർക്കം മുന്നേറുന്നതിനിടെ ആര്യൻ, അനീഷിന്റെ പോക്കറ്റിൽ നിന്നും എല്ലാവരും കാൺങ്കെ കോയിൻ എടുക്കാൻ നോക്കി. ഇതിനിടെയാണ് ദേഷ്യൽ ചവിട്ടും ഞാൻ എന്ന് പറഞ്ഞ് അനീഷ്, ആര്യന് നേർക്ക് കാലുയർത്തിയത്. എന്നാൽ ചവിട്ട് ഏൽക്കാത്തതിനാൽ വലിയൊരു പ്രശ്നത്തിൽ നിന്നും അനീഷ് ഒഴിവായി. ഇല്ലെങ്കിൽ ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ ഒരുപക്ഷേ അനീഷിനെ പുറത്താക്കേണ്ടിയും വരുമായിരുന്നു. മുൻ സീസണുകളിലെല്ലാം ഇത് കണ്ടതുമാണ്.



