Asianet News MalayalamAsianet News Malayalam

Bigg Boss 4 : വീക്കിലി ടാസ്‍കില്‍ റിയാസിന് എത്ര മാര്‍ക്ക്? അശ്വതി പറയുന്നു

പക്ഷേ ടാസ്‍കില്‍ ആദ്യ സ്ഥാനത്തെത്തിയത് ദില്‍ഷ ആയിരുന്നു

aswathy actress about weekly task performance of riyas salim in bigg boss
Author
Thiruvananthapuram, First Published Jun 24, 2022, 9:29 AM IST

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ആകെ ഏഴ് മത്സരാര്‍ഥികള്‍ മാത്രം. ഇനി അവശേഷിക്കുന്ന സീസണില്‍ രണ്ടുപേര്‍ കൂടി പുറത്താവും. ഫൈനല്‍ ഫൈവില്‍ ആരൊക്കെയെന്ന ആകാംക്ഷയിലാണ് കാണികള്‍. അതേസമയം കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് ടാസ്‌ക് സോഷ്യല്‍മീഡിയയില്‍ ഒന്നാകെ ചര്‍ച്ചയായിരിക്കുകയാണ്. ക്യാരക്ടര്‍ സ്വാപ് (പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആളുകളും മാനറിസങ്ങളും മാറുന്ന കളി) ആയിരുന്നു കഴിഞ്ഞ ദിവസത്തെ കളി. ആള്‍മാറാട്ടം എന്നായിരുന്നു ഈ വീക്കിലി ടാസ്‍കിന് ബിഗ് ബോസ് നല്‍കിയിരുന്ന പേര്. ക്യാരക്ടര്‍ വച്ചുമാറുന്നതിനോടൊപ്പം, അവരുടെ ചേഷ്ടകളും ഡയലോഗുകളും എല്ലാം ചേര്‍ന്നതോടെ കളി ആവേശകരമായി. എന്നാല്‍ ടാസ്ക് മോശമാണ് എന്ന അഭിപ്രായമുള്ള പ്രേക്ഷകരും ഉണ്ട്. ജെന്‍ഡര്‍ സ്വാപ് ജെന്‍ഡര്‍ കളിയാക്കലായി മാറി എന്ന ചര്‍ച്ചയും സോഷ്യല്‍മീഡിയയിലുണ്ട്.

സീരിയലുകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും മലയാളിക്ക് സുപരിചിതയായ അശ്വതി ബിഗ്‌ബോസിന്റെ സ്ഥിരം പ്രേക്ഷകയും, വിമര്‍ശകയുമാണ്. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെ മലയാളിക്ക് ഓര്‍ത്തുവയ്ക്കാനുള്ള കഥാപാത്രത്തെ സമ്മാനിച്ച താരം സോഷ്യല്‍മീഡിയയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ടാസ്‌ക് തന്നെ ചിരിപ്പിച്ചുകൊന്നു എന്നുപറഞ്ഞുള്ള അശ്വതിയുടെ കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്. ലക്ഷ്മിപ്രിയ്യയായി ടാസ്‌ക് ചെയ്ത റിയാസ് കലക്കി കടുകുവറുത്തെന്നാണ് അശ്വതി പറയുന്നത്.

അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

''ഈ എപ്പിസോഡ് കണ്ടു ചിരിച്ച് ഒരു വഴി ആയതു ഞാന്‍ മാത്രം ആണോ. ഇതില്‍ അവര്‍ പരസ്പരം കളിയാക്കിയതും കൊട്ട് കൊടുത്തതും ഒക്കെ മാറ്റി വെക്കാം. ഒരു പെര്‍ഫോമന്‍സ് ടാസ്‌ക് ആയി കാണാം. പറയാതെ വയ്യാ, ലക്ഷ്മിചേച്ചിയായി തകര്‍ത്താടി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. കലക്കി കടുക് വറുത്തു കൊണ്ടു റിയാസ് ഒരു രക്ഷയുമില്ലായിരുന്നു. ഞാന്‍ ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു.

ALSO READ : വിവാഹം ഇന്ന്; മെഹന്ദി വീഡിയോ പങ്കുവച്ച് മഞ്ജരി

ധന്യ, റിയാസ് ആയതിനേക്കാളും റോണ്‍സണ്‍ ആയതിനേക്കാളും എനിക്ക് ഇഷ്ടപെട്ടത് ലക്ഷ്മിചേച്ചിയായി ചെയ്തപ്പോള്‍ ആണ്. ഓരോ വേഷങ്ങള്‍ ചെയ്ത ശേഷം അവര്‍ക്കു വേദനിച്ചോ എന്ന് ചോദിക്കാന്‍ പോയതിന്റെ ആവശ്യം ഇല്ലായിരുന്നു. ഒരുപക്ഷെ ധന്യക്കു ആരെയും നോവിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കാം. ദില്‍ഷ റിയാസ് ആയി ചെയ്തപ്പോഴും ധന്യ ആയി ചെയ്തപ്പോളും വളരെ നന്നായി ചെയ്തു. ലക്ഷ്മിയേച്ചി ബ്ലെസ്ലി ആയി നല്ലപോലെ അല്ലെങ്കില്‍ വളരെ നന്നായി കൈകാര്യം ചെയ്തു. ആ വിഗ് മാത്രം മതിയല്ലോ. ബ്ലെസ്ലിയുടെ മാനറിസങ്ങള്‍ എല്ലാം നല്ലപോലെ ചെയ്തു. ബ്ലെസ്ലിയുടെ ദില്‍ഷയും വളരെ നല്ലതായിരുന്നു ആ വിഗ്ഗും ഡ്രെസ്സും.. ഹമ്മേ. ദില്‍ഷ സംസാരിക്കുന്നപോലെ തന്നെ കാര്യങ്ങള്‍ പറഞ്ഞു.

ALSO READ : ബിഗ് ബോസില്‍ ഈ സീസണിലെ അവസാന ജയില്‍വാസം; രണ്ടുപേര്‍ ജയിലിലേക്ക്

പിന്നേ റോന്‍സണും, ങ്ഹാ എന്ത് പറയാന്‍. അവിടെ ഇരിക്കുന്നുണ്ടായിരുന്നു. സൂരജ് റോണ്‍സണ്‍ ആയപ്പോഴും ധന്യ ആയപ്പോഴും ഒരേപോലെ. പക്ഷെ ദില്‍ഷ റോണ്‍സണ്‍ ആയി മാറിയപ്പോള്‍ ആണ് റോണ്‍സണ്‍ ഇങ്ങനൊക്കെ ആ വീട്ടില്‍ ചെയ്തിട്ടുണ്ടല്ലോ എന്ന് ഓര്‍ക്കുന്നത്. പ്രത്യേകിച്ച് ഒരു കോണ്‍ട്രിബൂഷനും ഇല്ലാതെ ടോപ് ഫൈവ് എത്തിയ ഇത്രയും ഭാഗ്യമുള്ള മത്സരാര്‍ഥി വേറെ ഉണ്ടാകില്ല ബിഗ്ബോസ് ചരിത്രത്തില്‍. റിയാസും ലക്ഷ്മിയേച്ചിയും ദില്‍ഷയും ധന്യയും ബ്ലസ്‍ലിയും ലൈവില്‍ കാണിച്ചതിന്റെ പകുതിയുടെ പകുതി പോലും ടെലികാസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ഒരു വിഷമം ഉണ്ട്.''
 

Follow Us:
Download App:
  • android
  • ios