ബിഗ് ബോസ് മലയാളം സീസണ്‍ 3 മൂന്നാം വാരം അവസാനിക്കാനിരിക്കുമ്പോൾ മത്സരാര്‍ഥികള്‍ തമ്മില്‍ കാര്യമായ ചില സംഘര്‍ഷങ്ങളാണ് നിലനിൽക്കുന്നത്. കയ്യാങ്കളിയുടെ പേരിൽ  ചൊവ്വാഴ്ച ആരംഭിച്ച ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്കെന്‍ഡ് ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. 

ടാസ്‍കിന്‍റെ ഭാഗമായുണ്ടായ കുതറലിനിടെ സായ് വിഷ്‍ണു തന്നെ ഉപദ്രവിച്ചുവെന്ന സജിനയുടെ ആരോപണത്തെ തുടര്‍ന്ന് ബിഗ് ബോസ് വീഡിയോ വിശദമായി പരിശോധിച്ചിരുന്നു. പിന്നാലെയായിരുന്നു ടാസ്‍ക് കാന്‍സല്‍ ചെയ്യാനുള്ള തീരുമാനം.  എന്നാൺ ഈ വിഷയം ചർച്ചയായി തുടരുകയായിരുന്നു ഇതുവരെ. ഡിംപലും മണിക്കുട്ടനും ഫിറോസിനെയും സജിനയെയും ബിഗ് ബോസിനോട് സംസാരിക്കാനും സായിയുടെ പ്രകോപനം പരാതിയായി ഉന്നയിക്കാനും വീണ്ടും നിർബന്ധിക്കുന്നത് കാണാമായിരുന്നു. 

തുടർന്ന് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച മണിക്കുട്ടനോട് പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് മുന്നോട്ടുപോകുന്നതാണ് നല്ല രീതിയിലുള്ള സമീപനം. എന്താണ് കുഴപ്പമെന്നും ബിഗ് ബോസ് ചോദിക്കുന്നു. മോർണിങ് ആക്റ്റിവിറ്റിയിൽ നടന്ന കാര്യം വിശദീകരിക്കാൻ തുടങ്ങിയ മണിക്കുട്ടനോട് സജിനയ്ക്കും ഫിറോസിനും പ്രശ്നങ്ങളുണ്ടെങ്കിൽ അവരോട് വരാൻ പറയൂ എന്നായിരുന്നു ബിഗ് ബോസ് നിർദേശം.

സായ് വിഷ്ണുവും നിങ്ങളും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ അത് പറഞ്ഞ് തീർത്തതാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. ആ പ്രേക്ഷകരാണ് നിങ്ങൾ ഇവിടെ നിൽക്കണോ പോകണോ എന്ന് തീരുമാനിക്കേണ്ടത്. അത് മനസിൽ വച്ച് വേണം വീട്ടിൽ പെരുമാറേണ്ടത്. ഇതൊരു മത്സരമാണ് നിങ്ങളിൽ നിന്ന് കുറച്ചുകൂടി മാന്യതയും പക്വതയും ഞങ്ങളെ പോലെ തന്നെ പ്രേക്ഷകരും പ്രതീക്ഷിക്കുന്നു. ബിഗ് ബോസ് വീട്ടിലെ നിയമങ്ങളനുസരിച്ച് നിങ്ങൾക്ക് ഇവിടെ തുടരുന്നത് മാനസികമായി പ്രയാസമാണെന്ന് മനസിലായിരിക്കുന്നു.

നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിതുമായി ബന്ധപ്പെട്ടാണെന്ന ധാരണയിൽ അത്തരത്തിൽ സംസാരിച്ചില്ലെന്ന് സജിന പറയുന്നു. എന്നാൽ ഇനിയും വിഷമിപ്പിക്കാൻ ഉദ്ദേശിക്കാത്തതിനാൽ  ബിഗ് ബോസ് രണ്ട് ഓപ്ഷൻ നൽകുകയാണ്. ബിഗ് ബോസ് വീട്ടിലേക്കും നിങ്ങളുടെ വീട്ടിലേക്കുമുള്ള വാതിലുകളാണ് അവിടെയുള്ളത്. എവിടേക്ക് പോകണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

മാനസികമായ ആക്രമണങ്ങൾ നേരിടാൻ കഴിയുന്നില്ലെങ്കിൽ ഇടതുവശത്തുള്ള വഴിയിലൂടെ പുറത്തേക്ക് പോകാമെന്നും ബിഗ് ബോസ് പറയുന്നു. ആവശ്യമുള്ള പ്രശ്നമാണെങ്കിൽ ബിഗ് ബോസ് നിങ്ങളെ വിളിപ്പിക്കുമെന്നും അല്ലാത്ത സമയത്ത് നല്ല രീതിയിൽ ഗെയി കളിക്കുകയെന്നും ബിഗ് ബോസ് നിർദേശിച്ചു.

ടാസ്‍ക് കാന്‍സല്‍ ചെയ്‍തതിനു ശേഷം സജിനയെയും സായ് വിഷ്‍ണുവിനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച ബിഗ് ബോസ് സായിയോട് ടാസ്‍കുകള്‍ക്കിടയില്‍ അമിതമായി ദേഷ്യപ്പെടുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരും പ്രശ്‍നം പറഞ്ഞു പരിഹരിച്ച് പരസ്പരം കൈ കൊടുക്കാനും ആവശ്യപ്പെടുകയും അവര്‍ അങ്ങനെ ചെയ്യുകയുമുണ്ടായി. എന്നാല്‍ അതിനു ശേഷവും ഇന്നലെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഈ വിഷയം തന്നെയായിരുന്നു ചര്‍ച്ച.  സായ് തന്നെ ഇടിച്ചുവെന്നും ഇപ്പോഴും വേദനയുണ്ടെന്നും സജിന പറയുന്നുണ്ടായിരുന്നു. അപ്പോഴും കാര്യത്തിന്‍റെ ഗൗരവം മണിക്കുട്ടനും അനൂപ് കൃഷ്‍ണനും ഫിറോസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഈ പ്രശ്നമാണ് ഒടുവിൽ കൺഫഷൻ റൂമിലെത്തിയത്.