സീസണ്‍ അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ആറ് മത്സരാര്‍ഥികളാണ് മത്സരത്തില്‍ അവശേഷിക്കുന്നത്

ബിഗ് ബോസ് മലയാളം മുന്‍ സീസണുകളിലെ രസകരമായ ടാസ്കുകളില്‍ ഒന്നായിരുന്നു ബിബി അവാര്‍ഡ്സ്. ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് സമാനമായി മികച്ച നടനും നടിയും അടക്കമുള്ള പുരസ്കാരങ്ങള്‍ക്കായി മത്സരാര്‍ഥികള്‍ പരസ്പരം നോമിനേറ്റ് ചെയ്യുകയാണ് ചെയ്തിരുന്നത്. മുന്‍ സീസണുകളില്‍ കുറച്ചുകൂടി നേരത്തെയാണ് അവാര്‍ഡ് നിശ നടത്തിയിരുന്നതെങ്കില്‍ സീസണ്‍ അവസാനിക്കാന്‍ 2 ദിവസം മാത്രം അവശേഷിക്കെയാണ് ഇത്തവണത്തെ അവാര്‍ഡ് നിശ. ഫിനാലെയ്ക്ക് മുന്നോടിയായി ഈ സീസണില്‍ എവിക്റ്റ് ആയ മത്സരാര്‍ഥികളും തിരിച്ചെത്തിയ ദിവസമാണ് അവാര്‍ഡ് നിശയ്ക്കായി ബിഗ് ബോസ് തെരഞ്ഞെടുത്തത്. മികച്ച നടനുള്ള പുരസ്കാരം അഖിലിനും മികച്ച നടിക്കുള്ള പുരസ്കാരം ശോഭയ്ക്കും ലഭിച്ചപ്പോള്‍ മികച്ച കഥാകൃത്തിനുള്ള പുരസ്കാരം മിഥുനാണ് ലഭിച്ചത്. അനു ജോസഫ് ആയിരുന്നു അവാര്‍ഡ് നിശയുടെ അവതാരക. മത്സരാര്‍ഥികളില്‍ ഓരോരുത്തരെ വിളിച്ചാണ് അനു അവാര്‍ഡ് നല്‍കിയതും.

ബിബി അവാര്‍ഡ്‍സ്, സീസണ്‍ 5

നടന്‍- അഖില്‍

നടി- ശോഭ 

വില്ലന്‍- ജുനൈസ് 

സഹനടന്‍- ഷിജു

സഹനടി- ശോഭ, റെനീഷ 

തിരക്കഥാകൃത്ത്- അഖില്‍ 

വസ്ത്രാലങ്കാരം- ശോഭ, സെറീന

മാസ്റ്റര്‍ ഷെഫ്- ഷിജു 

സ്റ്റോറി റൈറ്റര്‍- മിഥുന്‍

ഹാസ്യതാരം- നാദിറ

അതേസമയം സീസണ്‍ അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ആറ് മത്സരാര്‍ഥികളാണ് മത്സരത്തില്‍ അവശേഷിക്കുന്നത്. അഖില്‍, ശോഭ, സെറീന, റെനീഷ, ശോഭ, ജുനൈസ് എന്നിവര്‍. മണി ബോക്സ് ടാസ്കില്‍ 7.45 ലക്ഷം അടങ്ങിയ പണപ്പെട്ടി കരസ്ഥമാക്കി നാദിറ മത്സരത്തില്‍ നിന്ന് സ്വയം പുറത്ത് പോയിരുന്നു. അതേസമയം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്‍പ് ഒരു എവിക്ഷന്‍ കൂടിയുണ്ടാവുമോ എന്ന കാര്യം വൈകാതെ അറിയാനാവും. അവസാന ഘട്ട വോട്ടിംഗ് നടന്നുകൊണ്ടിരിക്കെ ടൈറ്റില്‍ വിജയി ആരാവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ALSO READ : 'ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല'; അഖില്‍ മാരാര്‍ പറയുന്നു

WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബി​ഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം, part 2 |Vishnu Joshi Interview