Asianet News MalayalamAsianet News Malayalam

Bigg Boss 4 Episode 88 Highlights : ആൾമാറാട്ടത്തിൽ ദില്‍ഷ ഒന്നാമത്; തർക്കിച്ച് ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും

ആൾമാറാട്ടം എന്ന വീക്കിലി ടാസ്ക് ആണ് ഇപ്പോൾ ഷോയിലെ ഹൈലൈറ്റ്.

bigg-bogg-malayalam-season-4-episode-88-live-updates
Author
Kochi, First Published Jun 22, 2022, 9:06 PM IST

ബി​ഗ് ബോസ് (Bigg Boss) സീസൺ നാല് അവസാനിക്കാൻ ഇനി വെറും 12 ദിവസങ്ങൾ മാത്രമാണ് ബാക്കി. കഴിഞ്ഞ സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ എത്തിയത്. ഷോ തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇക്കാര്യം പ്രേക്ഷകർക്ക് മനസ്സിലായതാണ്. ആൾമാറാട്ടം എന്ന വീക്കിലി ടാസ്ക് ആണ് ഇപ്പോൾ ഷോയിലെ ഹൈലൈറ്റ്. കഴിഞ്ഞ ദിവസം റിയാസും ദിൽഷയുമാണ് ടാസ്ക്കിൽ തിളങ്ങിയത്. ഇന്ന് ആരൊക്കെയാകും കൂടുതൽ മാർക്ക് നേടുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

ലക്ഷ്മി പ്രിയ ക്ലവർ ​ഗെയിമർ

കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയയെ ധന്യ അവതരിപ്പിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ അത് ലക്ഷ്മി പ്രിയയ്ക്ക് വിഷമമുണ്ടാക്കി എന്നത് ഇന്നലെ തന്നെ മനസ്സിലായതാണ്. ഇക്കാര്യത്തെ പറ്റിയാണ് ധന്യ ഇന്ന് സൂരജിനോട് പറയുന്നത്. ലക്ഷ്മി പ്രിയ ക്ലവർ ​ഗെയിമർ എന്നാണ് ധന്യ പറയുന്നത്. "ഭയങ്കര ക്ലവർ ​ഗെയിമറാണ് ലക്ഷ്മി പ്രിയ. ഞാനിനി ഒരു കൂട്ടിനും ഇല്ലെന്റെ പൊന്ന് മോനെ. ഇനി എനിക്കത് സോൾവ് ചെയ്യാനും താല്പര്യമില്ല. എല്ലാവർക്കും  വിഷമം വന്നു. മറ്റുള്ളവരെ എന്തും പറയാമെന്നാണോ. അവര് പറയുന്നതൊക്കെ എന്തോരം ഞാൻ കേട്ടിട്ടുണ്ട്", എന്നാണ് ധന്യ പറയുന്നത്. 

Bigg Boss 4 : ലക്ഷ്‍മിപ്രിയ Vs റിയാസ്; വീക്കിലി ടാസ്‍കില്‍ ചിരിപ്പൂരം തീര്‍ത്ത് മത്സരാര്‍ഥികള്‍

ആൾമാറാട്ടം രണ്ടാം ദിനം

വിക്കീലി ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരാർത്ഥികളുടെ വേഷ പകർച്ചയോടൊപ്പം മറ്റ് ചില രസകരമായ പ്രവർത്തികൾ കൂടി ചേർക്കപ്പെടുന്നതാണ്. ഫ്രീസ്, റിലീസ്, ഫാസ്റ്റ്, ഫോർവേർഡ്, റിവൈൻഡ്, സ്ലോ മോഷൻ, സ്റ്റോപ് സ്ലോ മോഷൻ, ലൂപ്, സ്റ്റോപ് ലൂപ് എന്നീ നിർദ്ദേശങ്ങൾ ബി​ഗ് ബോസ് നൽകുമ്പോൾ അതനുസരിച്ച് മത്സരാർത്ഥികൾ പെരുമാറണം എന്നായിരുന്നു നിർദ്ദേശം. പിന്നാലെ ഏറെ രസകരമായ ടാസ്ക് ആണ് ഷോയിൽ നടന്നത്. 

റോണ്‍സണിലേക്ക് ദിൽഷ, ബ്ലെസ്ലിയിലേക്ക് സൂരജ്

ആള്‍മാറാട്ടം ടാസ്‍കില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ മാറ്റി മറ്റൊരു വ്യക്തിയെ അവതരിപ്പിക്കാനുള്ള അവസരവും മത്സരാര്‍ഥികള്‍ക്കുണ്ട്. എന്നാല്‍ അത് ഓരോ ബസര്‍ മുഴങ്ങുമ്പോഴും ഒരാള്‍ക്ക് മാത്രമാണ്. ഇന്നിതാ ബസർ മുഴങ്ങിയപ്പോൾ ബ്ലെസ്ലിക്കാണ് ആ അവസരം ലഭിച്ചത്. സൂരജ് ആകണമെന്നായിരുന്നു ബ്ലെസ്ലി അറിയിച്ചത്. ദിൽഷ റോൺസൺ ആകുകയും ചെയ്തു. ദിൽഷയായുള്ള റോൺസന്റെ പരകായ പ്രവേശനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പിന്നാലെ കേട്ട ബസറിൽ റിയാസിനാണ് അവസരം ലഭിച്ചത്. ധന്യ ആകാനാണ് റിയാസ് ആ​ഗ്രഹം അറിയിച്ചത്. ശേഷം നടന്ന ടാസ്ക്കിനിടയിലാണ് വീക്കില ടാസ്ക്കിലെ പോയിന്റുകൾ ബി​ഗ് ബോസ് പറഞ്ഞത്. ദിൽഷ- 2,  ധന്യ- 1, ബ്ലെസ്ലി- 1, റിയാസ് -1 എന്നിങ്ങനെയാണ് പോയിന്റ് നില. ശേഷം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും പരസ്പരം മാര്‌‍ക്ക് നൽകാൻ ബി​ഗ് ബോസ് നിർദ്ദേശിക്കുകയും ചെയ്തു. ചർച്ചക്കിടയിൽ ബ്ലെസ്ലിയെ മോശമായാണ് ലക്ഷ്മി പ്രിയ അവതരിപ്പിച്ചതെന്നും തന്റെ നിലപാടുകളെ മാറ്റി പറഞ്ഞുവെന്നും ബ്ലെസ്ലി പറയുകയും ഇത് തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തു. ഒടുവിൽ ദിൽഷ, ധന്യ, റിയാസ് എന്നിവരാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വന്നത്. ഒടുവിൽ വീക്കിലി ടാസ്ക് ആവസാനിച്ചുവെന്ന് ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. മൂന്ന് പോയിന്റുകളുമായി ദിൽഷയാണ് മുന്നിൽ നിൽക്കുന്നത്. 

നൂറ് ദിവസം നിൽക്കണമെന്നേ ഉള്ളൂ

ആൾമാറാട്ടം വീക്കിലി ടാസ്കിൽ ഇവേള കിട്ടിയപ്പോഴാണ് നൂറ് ദിവസം നിൽക്കണമെന്ന ആ​ഗ്രഹം ധന്യയും ലക്ഷ്മിയും പങ്കുവയ്ക്കുന്നത്. വിന്നാറാകണം എന്നില്ല. ഇല്ലെങ്കിൽ ഭയങ്കര സങ്കടം ആയിരിക്കുമെന്നും ഡിപ്രഷൻ അടിച്ച് പോകുമെന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്. നൂറ് ദിവസം നിൽക്കണമെന്നത് എന്റെ സ്വപ്നമാണ്. ആദ്യമൊന്നും അങ്ങനെ ഇല്ലായിരുന്നു. ഒത്തിരി ചവിട്ടിതേക്കലായപ്പോൾ എനിക്ക് വാശി ആയെന്നും ലക്ഷ്മി ധന്യയോട് പറയുന്നു. 

Follow Us:
Download App:
  • android
  • ios