മത്സരാര്‍ഥികള്‍ക്കിടയിലെ പരസ്യ വോട്ടിംഗ് ആയിരുന്നു മുന്നിലുള്ള കടമ്പ

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. രണ്ടാംദിവസം മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ക്യാപ്റ്റന്‍സി ടാസ്‍കില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ സ്വന്തമാക്കിയ രണ്ടുപേര്‍ക്കായിരുന്നു ഇന്ന് അന്തിമ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ബിഗ് ബോസ് അനുവദിച്ചത്. ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് ക്യാപ്റ്റന്‍സി ടാസ്കിലേക്കുള്ള അന്തിമ മത്സരത്തില്‍ പങ്കെടുത്ത രണ്ടുപേര്‍. മത്സരാര്‍ഥികള്‍ക്കിടയിലെ പരസ്യ വോട്ടിംഗ് ആയിരുന്നു മുന്നിലുള്ള കടമ്പ. ഒരാളുടെ പേര് പറഞ്ഞതിനുശേഷം എന്തുകൊണ്ട് എന്നതിനും ഒരു വിശദീകരണം നല്‍കണമായിരുന്നു. ഇതനുസരിച്ച് ഓരോരുത്തരുടെയും വോട്ടിംഗ് ഇങ്ങനെ. (സ്ഥാനാര്‍ഥികളായ രണ്ടുപേര്‍ക്കും വോട്ടിംഗില്‍ പങ്കെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല)

ഡിംപല്‍- ലക്ഷ്മി


അനൂപ്- ലക്ഷ്മി


ഫിറോസ്- ഭാഗ്യലക്ഷ്മി


സന്ധ്യ- ഭാഗ്യലക്ഷ്മി


സൂര്യ- ഭാഗ്യലക്ഷ്മി


മജീസിയ- ഭാഗ്യലക്ഷ്മി


സായ്- ഭാഗ്യലക്ഷ്മി


അഡോണി- ഭാഗ്യലക്ഷ്മി


റിതു- ഭാഗ്യലക്ഷ്മി


മണിക്കുട്ടന്‍- ഭാഗ്യലക്ഷ്മി


റംസാന്‍- ഭാഗ്യലക്ഷ്മി


നോബി- ഭാഗ്യലക്ഷ്മി

ഇതനുസരിച്ച് രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ച ഭാഗ്യലക്ഷ്മിയെ സീസണ്‍ 3ലെ ആദ്യ ക്യാപ്റ്റനായി ബിഗ് ബോസ് പ്രഖ്യാപിച്ചു.