ആര്യന്റെ അമ്മയുടെയും സഹോദരന്റെയും പ്രതികരണം.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ‌ ഫാമിലി വീക്ക് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്യന്റെ അമ്മയും സഹോദരനും ബിഗ് ബോസിലെത്തിയിരുന്നു. ജിസേലിനെപ്പറ്റി അമ്മ ചോദിക്കുമ്പോൾ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു ആര്യന്റെ മറുപടി. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇരുവരും ഓൺലൈൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

ജിസേൽ, ആര്യൻ എന്നിവരുമായി ബന്ധപ്പെട്ട ഗോസിപ്പുകളെക്കുറിച്ചും ആര്യന്റെ അമ്മ ഡിംപിൾ പ്രതികരിച്ചു. ''ആര്യന്റെ തീരുമാനം എന്തായാലും അതിനെ താൻ ബഹുമാനിക്കും എന്നാണ് മാധ്യമങ്ങളോട് ഡിംപിൾ പറഞ്ഞത്. ''പ്രായപൂർത്തിയായവരല്ലേ? ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല. അതിലൊന്നും ഒരു പ്രശ്നവുമില്ല. അവന്റെ തീരുമാനം എന്തായാലും ഞാൻ അതിനെ ബഹുമാനിക്കും. അവന് എന്ത് വേണമോ അത് ചെയ്യാം. അവൻ ഫ്രീയായി കളിക്കട്ടെ. നിഷ്കളങ്കമായ ഹൃദയമുള്ളവനാണ്. നന്നായി ഗെയിം കളിക്കുന്നുണ്ട്. അവൻ നന്നായി ഗെയിം കളിക്കട്ടെ. അവനെ എല്ലാവരും പിന്തുണയ്ക്കുക. ഞാനും അവന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.

എന്തായാലും ടോപ്പ് ഫൈവിൽ ആര്യനും ഉണ്ടാകും. രണ്ടു മാസത്തിനു ശേഷമാണ് ഞാൻ അവനെ കാണുന്നത്. അവന്റെയടുത്ത് ഒരുപാട് അറ്റാച്ച്ഡ് ആണ് ആണ് ഞാൻ. ഇങ്ങനെ ഒരു അവസരം തന്നതിന് ഏഷ്യാനെറ്റിന് നന്ദി പറയുന്നു'', ഡിംപിൾ മാധ്യമങ്ങളോട് പറഞ്ഞു.

നമ്മൾ എന്ത് പറഞ്ഞാലും ആര്യന് അവന്റേതായിട്ടുള്ള അഭിപ്രായം ഉണ്ടെന്നും അതിനനുസരിച്ചു മാത്രമേ മുൻപോട്ടൂ പോകൂ എന്നുമായിരുന്നു ആര്യന്റെ ചേട്ടന്റെ പ്രതികരണം. ജിസേലുമായി പ്രണയത്തിലാണെങ്കിലും അല്ലെങ്കിലും അത് ആര്യന്റെ മാത്രം തീരുമാനം ആണെന്നും 2025 ലാണ് നമ്മൾ ജീവിക്കുന്നതെന്നും ആര്യന്റെ സഹോദരൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക