ബിഗ് ബോസിൽ നിന്ന് പുറത്തായ നൂറ, വിജയി ആരെന്ന് പ്രവചിക്കുന്നു. ആദ്യം മറ്റ് പേരുകൾ പറഞ്ഞെങ്കിലും ഒടുവിൽ അനുമോളുടെ പേരാണ് നൂറ തിരഞ്ഞെടുത്തത്. വീട്ടിലെ മികച്ച ഗെയിമർ അനീഷ് ആണെന്നും നെവിനെ വിശ്വസിക്കാൻ കഴിയില്ലെന്നും നൂറ കൂട്ടിച്ചേർത്തു.

ബിഗ് ബോസ് സീസൺ ഏഴിന്‍റെ 99-ാം ദിവസം നൂറ പുറത്തായതോടെ അവസാന അഞ്ച് പേരിലേക്ക് പോരാട്ടം ചുരുങ്ങിയിരിക്കുകയാണ്. വിജയി ആരെന്ന് അറിയാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആരായിരിക്കും വിന്നര്‍ എന്ന് തുറന്നു പറയുകയാണ് നൂറ. ആദ്യം നെവിൻ, അനീഷ് അല്ലെങ്കിൽ ഷാനവാസ് വിന്നര്‍ ആകണമെന്ന് പറഞ്ഞ നൂറ കണ്ണടച്ച് ഒരാളെ പറയാൻ പറഞ്ഞപ്പോൾ അനുമോളുടെ പേരാണ് പറഞ്ഞത്. ആദില പോയ ശേഷമുള്ള ഫൈറ്റിലാണ് താൻ ഏറ്റവും ഡൗൺ ആയിപ്പോയതെന്നും നൂറ പറഞ്ഞു. അനുമോള് കപ്പ് എടുത്തോട്ടെ എന്ന് വരെ വിചാരിച്ച് പോയി. ഒരു കാര്യവും ഇല്ലാതെ കരയുന്ന കാണുമ്പോൾ നമുക്ക് തന്നെ നെഗറ്റീവ് തോന്നും. വീട്ടിലെ നല്ല ഗെയിമര്‍ അനീഷേട്ടനാണ്. വീട്ടിൽ കാല് കുത്തിയ ദിവസം മുതൽ അദ്ദേഹത്തിന് ഗെയിം ഉണ്ടായിരുന്നുവെന്നും നൂറ പറഞ്ഞു.

അനുമോളെ കുറിച്ചുള്ള പ്രതികരണം

അനുമോളുടെ ഐഡിയോളജി, പറയുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത മണ്ടത്തരങ്ങളാണ്. അനുമോളുടെ വിചാരം തനിക്കാണ് എല്ലാം അറിയുന്നത് എന്നാണ്. തെറ്റ് പറ്റി എന്ന് അക്സെപ്റ്റ് ചെയ്യാത്ത ആളാണ്. നെവിനെയാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തത്. അത് നെവിൻ തന്നെ പറയാറുണ്ട്. കണ്ണടച്ച് വിശ്വസിക്കാൻ പറ്റുന്നത് അനീഷേട്ടനെയാണെന്നും നൂറ പറഞ്ഞു. അനീഷേട്ടന്‍റെ പ്രൊപ്പോസലിൽ പക്ഷേ കുറച്ച് സംശയം ഉണ്ട്. അവസാനത്തെ ആഴ്ചയിൽ പെട്ടെന്ന് പ്രണയം പറഞ്ഞപ്പോൾ എല്ലാവര്‍ക്കും സംശയം തോന്നി. പക്ഷേ പിന്നീട് അത് സത്യം ആണെന്ന് തോന്നി. പക്ഷേ അനുവിന് ഒരു താത്പര്യവും ഇല്ലെന്നും നൂറ പറഞ്ഞു. ആദിലയെ മാറ്റി നിർത്തിയാല്‍ ശൈത്യയും അനുമോളും ആണ് ഏറ്റവും ക്ലോസ് ആയിട്ടുള്ളത്.

പാതിവഴിയിൽ ബിഗ് ബോസ് തങ്ങളെ പിരിക്കുമെന്ന് നേരത്തെ തോന്നിയിരുന്നു. പിരിച്ചു കഴിഞ്ഞപ്പോൾ രണ്ട് പേര്‍ക്കും സ്വന്തം രീതിയിൽ കളിക്കാൻ പറ്റി. ബിഗ് ബോസ് ഹൗസിനുള്ളിൽ കയറിയത് സ്ട്രാറ്റജിയോ ഗെയിം പ്ലാനോ ഒന്നും വച്ചല്ല. താൻ സൈലന്‍റ് ആയി പോയെന്ന് തോന്നുമ്പോൾ ഒക്കെ ആദില വന്ന് ഇങ്ങനെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. പുറത്തായ എല്ലാവരും വന്നപ്പോൾ വളരെ സന്തോഷമായി. വരണ്ട മരുഭൂമിയിൽ പെയ്ത മഴ പോലെ ആയിരുന്നു അത്.

പക്ഷേ, പുറത്ത് പോയവര്‍ തിരിച്ച് വന്നപ്പോൾ പലരും മാറിപ്പോയെന്നും നൂറ പറഞ്ഞു. ടോപ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന പ്രഡിക്ഷൻ ഒക്കെ അവര്‍ നടത്തി. നെവിൻ ടോപ് ഫൈവിൽ എത്തില്ലെന്ന് പറഞ്ഞപ്പോൾ അവന്‍റെ ആത്മവിശ്വാസം കുറച്ചു. പ്രത്യേകിച്ച് സ്ട്രാറ്റജി ഒന്നും ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ അവിടെ തന്നെ തീര്‍ക്കണം എന്നുണ്ടായിരുന്നു. സീസണിലെ ഏഴിന്‍റെ പണിയായി തോന്നിയത് ഡ്രസൊക്കെ കിട്ടാതിരുന്നതാണ്. ഏഴിന്‍റെ പണി കൊണ്ട് ജീവിതം ശരിക്കും പഠിച്ചു.

പരിപ്പും ചോറും ഉരുളക്കിഴങ്ങും ചോറും മാത്രം കഴിച്ച് ജീവിക്കാൻ പഠിച്ചു. ദേഷ്യം കൺട്രോൾ ചെയ്യാൻ പഠിച്ചു. കാണുന്നപോലെ താൻ പാവം ഒന്നുമല്ല. ഏക്സ്ട്രീം ആയിട്ട് ദേഷ്യം വരുന്നയാളാണ്. അതൊക്കെ കൺട്രോൾ ചെയ്യാൻ പഠിച്ചു. ആദില വശീകരിച്ചതാ എന്നാണ് പെതുവേ പറയാറുള്ളത്. അങ്ങനെ ഒരാൾ വശീകരിച്ചതല്ല. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും വശീകരിച്ചതാണെന്നും നൂറ വ്യക്തമാക്കി.