ബിഗ് ബോസ് വിജയിയായതിന് ശേഷം ദില്‍ഷയുടെ പ്രതികരണം ഇങ്ങനെ (Bigg Boss).


ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. ദില്‍ഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പ് ബ്ലസ്‍ലിയും. ഇപ്പോഴും ബിഗ് ബോസിലെ ഹീറോ എന്ന് തനിക്ക് തോന്നുന്നത് ഡോ. റോബിൻ രാധാകൃഷ്‍ണനെയാണ് എന്ന് ദില്‍ഷ പറഞ്ഞു (Bigg Boss).

ദില്‍ഷയുടെ പ്രതികരണം

എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകര്‍ക്കും വലിയ നന്ദി. എന്തു പറയണം എന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടില്‍ 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നില്‍ക്കുമെന്ന്, ഒരുപാട് സ്‍ട്രാറ്റി ഉള്ള ആള്‍ക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോള്‍ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാം എന്ന്. എന്റെ ആഗ്രഹങ്ങള്‍ പിന്തുണച്ച എന്റെ മാതാപിതാക്കള്‍ക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. ഓരോ ശനിയാഴ്‍ചയും ഞായറാഴ്‍ചയും വന്ന് തെറ്റു കുറ്റങ്ങള്‍ പറഞ്ഞ് തന്ന് അടുത്ത ദിവസം ഇംപ്രൂവ് ചെയ്‍താണ് ഞങ്ങള്‍ ഇവിടെയെത്തിയത്. പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍സ് ഡോ. റോബിൻ രാധാകൃഷ്‍ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോ. റോബിൻ. പിന്നെ എന്റെ ബ്ലസ്‍ലി, ഇവര്‍ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു. 

Read More : 'ഞാൻ റിയലായിരുന്നു', ഞെട്ടിക്കുന്ന പുറത്താകലിന് ശേഷം റിയാസിന്റെ പ്രതികരണം