Asianet News MalayalamAsianet News Malayalam

'എന്റെ പ്രതിഷേധമായിരുന്നു ആ വാക്ക് ഔട്ട്'; 'ബിബി 4' ഇറങ്ങിപ്പോക്കിനെ കുറിച്ച് ജാസ്മിൻ

റിയാസിനെ കായികമായി ആക്രമിച്ചെന്ന് കാണിച്ച് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയ സമയത്തായിരുന്നു ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയത്. ഷോയിലേക്ക് റോബിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷോയിൽ നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും പറഞ്ഞായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്.

bigg boss malayalam contestant jasmin talk about her walk out in the show
Author
Kochi, First Published Jul 20, 2022, 10:45 AM IST

ബി​ഗ് ബോസ് സീസൺ (Bigg Boss) നാലിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. 67 ദിവസത്തെ ബി​ഗ് ബോസ് യാത്രക്ക് വിരാമമിട്ട് അപ്രതീക്ഷിതമായാണ് ജാസ്മിൻ വാക്ക് ഔട്ട് നടത്തിത്. ഇപ്പോഴിതാ എന്തിനായിരുന്നു ആ വാക്ക് ഔട്ട് എന്ന് തുറന്നുപറയുകയാണ് ജാസ്മിൻ. 

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വേദിയിൽവച്ചായിരുന്നു ജാസ്മിന്റെ പ്രതികരണം. "നല്ലൊരു പ്ലാറ്റ് ഫോം ആയിരുന്നു ബി​ഗ് ബോസ്. അങ്ങനെ ഒരു പ്ലാറ്റ് ഫോം വേണമെന്ന് വിചാരിച്ചാണ് ഞാനൊക്കെ വന്നത്. പക്ഷേ അതിനകത്ത് നടക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവയ്ക്ക് എതിരെ ഉണ്ടായിരുന്ന പ്രതിഷേധം ആയിരുന്നു ആ വാക്ക് ഔട്ട്", എന്ന് ജാസ്മിൻ പറയുന്നു. 

ബി​ഗ് ബോസ് നാലിലെ വിജയി ആകാൻ ദിൽഷ യോ​ഗ്യ ആയിരുന്നുവോ എന്ന ചോദ്യത്തിന്,"വോട്ടിം​ഗ് പ്രകാരമാണല്ലോ ഷോ നടക്കുന്നത്. അതിന്റെ ഫലം ആയിരുന്നു ദിൽഷയുടെ വിജയം. പ്രേക്ഷകരുടെ തീരുമാനം ആണല്ലോ എല്ലാം. അത് അന്തിമം ആയിരിക്കും. വിന്നറാകാൻ ഏറ്റവും യോ​ഗ്യൻ എന്ന് ഞാൻ കരുതിയിരുന്നത് റിയാസ് ആണ്", എന്നായിരുന്നു ജാസ്മിന്റെ മറുപടി.   

ബി​ഗ് ബോസ് സീസൺ നാലിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയവര്‍ റോബിനും ജാസ്മിനും ആയിരുന്നു. ആ വഴക്ക് ബിഗ് ബോസിൽ നിന്നും ജാസ്മിൻ പുറത്ത് പോകണം എന്ന നിലയിൽ വരെ എത്തിയിരുന്നു. റിയാസിനെ കായികമായി ആക്രമിച്ചെന്ന് കാണിച്ച് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയ സമയത്തായിരുന്നു ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയത്. ഷോയിലേക്ക് റോബിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷോയിൽ നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും പറഞ്ഞായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്. പിന്നാലെ റോബിനും ഷോയിൽ നിന്ന് പുറത്തായിരുന്നു.  

ബി​ഗ് ബോസിനോട് ജാസ്മിൻ അന്ന് പറഞ്ഞത്

"എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായി തളർന്നു, മാനസികമായി തളർന്നിരിക്കുന്നു, വൈകാരികമായി ക്ഷീണിതയാണ്", എന്ന് അലറുന്ന ജാസ്മിനെയാണ് ഷോയിൽ പിന്നീട് കാണാൻ സാധിച്ചത്. 

സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാൾക്ക് എങ്ങനെ വൃത്തികെട്ട രീതിയിൽ ​ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളർത്താം എന്ത് വേണമെങ്കിലും ഷോയിൽ ചെയ്യാം. ഫിസിക്കലി എന്തും ചെയ്യാം ചോദ്യങ്ങൾ ഉയരില്ല. ജീവിതത്തിൽ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാൻ ഉപദ്രവിച്ചിട്ടില്ല. ഇത് കഴിഞ്ഞിട്ട് എനിക്കൊരു ജീവിതം ഉണ്ട്. ഞാൻ കണ്ട ജീവിതമാണ് അതെന്നും തനിക്ക് പോകണമെന്നും ജാസ്മിൻ പറയുന്നു. പിന്നാലെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാ​ഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരാമെന്ന് ബി​ഗ് ബോസ് അറിയിക്കുക ആയിരുന്നു. ഇത് അനുസരിച്ച് ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും പോകാൻ തീരുമാനിക്കുകയായിരുന്നു. 

Bigg Boss 4 : സിനിമാ സ്റ്റൈലിൽ നെഞ്ചും വരിച്ച്, സി​ഗരറ്റും വലിച്ച് ജാസ്മിന്റെ ഇറങ്ങിപ്പോക്ക്

ശേഷം എല്ലാവരും വന്ന് സംസാരിക്കുന്നുണ്ടെങ്കിലും അത് അനുസരിക്കാനോ കേൾക്കാനോ ജാസ്മിൻ തയ്യാറായില്ല. ഇവിടെ ഉള്ള ആരോടും സംസാരിക്കാൻ‌ താല്പര്യം ഇല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതവളുടെ എടുത്ത് ചാട്ടം എന്നാണ് ധന്യ പറയുന്നത്. ദിൽഷ വിവരം അറിഞ്ഞ് ഓടിവന്നെങ്കിലും സംസാരിക്കാൻ ജാസ്മിൻ തയ്യാറായില്ല. അഭിമാനത്തോടെയാണ് താൻ പുറത്തുപോകുന്നതെന്നും ജാസ്മിൻ പറയുന്നു. "എനിക്ക് സെൽഫ് റെസ്പെക്ട് എന്നത് കുറച്ച് കൂടുതലാണ്. ഇവിടെ വിജയി ആകണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാൻ എന്താണ് എന്നറിഞ്ഞ് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് ഞാൻ പോകുകയാണ്. ഈ ഷോയിൽ മുന്നോട്ട് പോകാൻ ഞാൻ ഒരിക്കലും ആ​ഗ്രഹിക്കുന്നില്ല. ഇങ്ങനെ ഇവിടെ നിന്ന് 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയും ഉണ്ട്. സ്വയം അധ്വാനിച്ച് വീട് വയ്ക്കും", എന്നും ജാസ്മിൻ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios