ജിന്റോയ്‍ക്ക് ഒരു പുതിയ അവാര്‍ഡ്.

ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമായി മാറിയിരിക്കുകയാണ് ജിന്റോ. മസില്‍ മാൻ എന്ന നിലയിലായിരുന്നു ആദ്യം ബിഗ് ബോസ് മത്സരാര്‍ഥിയായി ജിന്റോയെത്തിയത്. മറ്റ് മത്സരാര്‍ഥകള്‍ക്കൊപ്പം ഉയരാൻ സാധിക്കുന്നില്ലെന്ന് താരത്തിനെതിരെ ആക്ഷേപങ്ങളുണ്ടായെങ്കിലും പിന്നീട് മികവിലേക്ക് എത്തുന്നതാണ് ഷോയില്‍ കാണാനായത്. അവതാരകൻ മോഹൻലാലും മറ്റ് മത്സരാര്‍ഥികളും ഷോയില്‍ ജിന്റോയെ അഭിനന്ദിച്ചതും പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്.

തുടക്കത്തില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് അവാര്‍ഡുകള്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചതിനാല്‍ നല്‍കിയത് ഷോയിലെ നിര്‍ണായകമായ സംഭവമായിരുന്നു. ജിന്റോയ്‍ക്ക് മത്സരാര്‍ഥികള്‍ നല്‍കിയത് മണ്ടൻ അവാര്‍ഡ് ആയിരുന്നു. അത് ജിന്റോയെ സങ്കടപ്പെടുത്തിയിരുന്നുവെന്ന് ആ രംഗങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ജിന്റോയുടെ വൻ തിരിച്ചുവരവാണ് ബിഗ് ബോസിലുണ്ടായത് എന്നാണ് അഭിപ്രായങ്ങളും.

പവര്‍ റൂമിലേക്ക് ജിന്റോയ‍ക്ക് എത്താനായതും ഷോയില്‍ നിര്‍ണായകമായ ഒന്നായിരുന്നു. മണ്ടൻ എന്ന ഇമേജും മാറ്റാനായിയെന്ന് താരത്തിനോടുള്ള മറ്റ് മത്സരാര്‍ഥികളുടെ സമീപനത്തില്‍ നിന്നും ഷോയുടെ പുറത്തു നിന്നുള്ളവരുടെ പ്രതികരണത്തില്‍ വ്യക്തമായിരുന്നു. മല്ലയ്യാ എന്ന് വിശേഷിപ്പിക്കുന്ന ജിന്റോയെ ഷോയില്‍ എല്ലാവരും പിന്നീട് അഭിനന്ദിക്കുന്നതും കാണാമായിരുന്നു. ജിന്റോ നവ രസങ്ങള്‍ പ്രകടിപ്പിക്കുന്ന രംഗവും പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടു എന്നാണ് പിന്നീട് വന്ന പ്രതികരണങ്ങളിലൂടെ മനസിലാകുന്നതും.

ജിന്റോയെ അപ്‍സര ഡാൻസ് പഠിപ്പിക്കുന്ന രംഗവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്ന് അവതാരകനായ മോഹൻലാലും ഷോയുടെ പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ജിന്റോയോട് മോഹൻലാല്‍ ഡാൻസ് ചെയ്യാൻ പറയുകയും ചെയ്‍തതിനാല്‍ പ്രേക്ഷകരും അതിനായി ആകാംക്ഷയോടെ ഷോയുടെ ഇന്നത്തെ എപ്പിസോഡിന് കാത്തിരിക്കുകയായിരുന്നു. അപ്‍സരയുടെ ശിക്ഷണത്തില്‍ മോഹൻലാലിന്റെ ഒരു സിനിമാ ഗാനത്തിന് നൃത്തമാടുകയും ചെയ്‍തു ജിന്റോ. ജിന്റോയ്‍ക്ക് നാട്യമയൂരം എന്ന ഒരു അവാര്‍ഡും ലഭിച്ചു.

Read More: ജീനിയുടെ ബജറ്റ് 100 കോടി, ഫസ്റ്റ് ലുക്കില്‍ തിളങ്ങി ജയം രവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക