Asianet News MalayalamAsianet News Malayalam

പുരുഷനാകും ജയിക്കുകയെന്ന് രതീഷ്, ഒടുവില്‍ ടാസ്‍കില്‍ ഒന്നാമതെത്തിയത് നടി, അപ്‍സര ഇനി ബിഗ് ബോസിന്റെ ക്യാപ്റ്റൻ

ബിഗ് ബോസിന് പുതിയ ക്യാപ്റ്റനായി.

Bigg Boss Malayalam reality show season 6 Apsara selected as new captain hrk
Author
First Published Mar 17, 2024, 11:59 PM IST

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ നിര്‍ണായകമായ ഒരു പദവിയാണ് ക്യാപ്റ്റൻ ആകുക എന്നത്. നോമിനേഷൻ ഫ്രീയാകുക എന്നതാണ് ക്യാപ്റ്റനാകുന്നവര്‍ക്ക് ഷോയില്‍ ലഭിക്കുന്ന പ്രധാന ഒരു പ്രത്യേകത. മാത്രവുമല്ല വീട്ടിലെ നിയന്ത്രണാവകാശവമുള്ളതിനാല്‍ ക്യാപ്റ്റൻ ടാസ്‍കില്‍ മത്സാരര്‍ഥികള്‍ ഓരോരുത്തരും ജയിക്കാൻ പരമാവധി പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുക പതിവാണ്. ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനെയും ടാസ്‍കിലൂടെ തെരഞ്ഞെടുത്തിരിക്കുകയാണ്.

ഇക്കുറി മൂന്ന് പേര്‍ക്കാണ് ക്യാപ്റ്റൻ ടാസ്‍കില്‍ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. ഒരാഴ്‍ചയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. സിജോയും അപ്‍സരയും റെസ്‍മിൻ ഭായ്‍യുമാണ് ടാസ്‍കില്‍ പങ്കെടുത്തത്. ഇത്തവണ രസകരമായ ഒരു ക്യാപ്റ്റൻ ടാസ്‍കാണ് നടന്നത്.

ടാസ്‍കിന്റെ നിയമാവലി ഋഷിയായിരുന്നു വായിച്ചത്. മൂന്ന് മത്സരാര്‍ഥികള്‍ക്കായി ട്രാക്കുകളുണ്ടാകും. മൂന്ന് മത്സരാര്‍ഥികളും സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വന്ന് നില്‍ക്കണം. മറുവശത്ത് ട്രേയില്‍ ആപ്പിളുമുണ്ടാകും. മത്സരാര്‍ഥികളുടെ കൈയും കാലും ബന്ധിക്കണം. ബസറടിക്കുമ്പോള്‍ നിലത്ത് കിടന്ന് പുഴുവിനെ പോലെ ഇഴഞ്ഞ് ട്രാക്കിലെ അങ്ങേയറ്റത്തുള്ള ഓരോ ആപ്പിള്‍ കടിച്ചെടുത്ത് അതേ രീതിയില്‍ തിരികെ വന്ന് സ്റ്റാര്‍ട്ടിംഗ് പോയന്റിലെ സ്ഥലത്ത് വയ്ക്കണം. കൂടുതല്‍ ആപ്പിള്‍ ശേഖരിച്ച മത്സരാര്‍ഥിയായിരിക്കും ടാസ്‍കിലെ വിജയി. ക്യാപ്റ്റനുമാകുക. ആരായിരിക്കും വിജയിക്കുക എന്ന് മത്സരരാര്‍ഥികളോട് ചോദിച്ചിരുന്നു മോഹൻലാല്‍. ടാസ്‍കില്‍ നിലവില്‍ ജയിക്കാൻ സാധ്യത സിജുവാകും പുള്ളിക്കാരൻ ഫിറ്റാണ് എന്നും മെയില്‍ ആയതിനാല്‍ കുറച്ചുകൂടി മൂവ് ചെയ്യാൻ എളുപ്പമുണ്ടാകും എന്നുമായിരുന്നു രതീഷ് കുമാര്‍ നല്‍കിയ മറുപടി. അങ്ങനെയുണ്ടോ എന്നായിരുന്നു മോഹൻലാല്‍ ചോദിച്ചത്. എന്നാല്‍ ഫിസിക്കല്‍ എജുക്കേഷൻ ടീച്ചറായതിനാല്‍ ടാസ്‍കില്‍ രസ്‍മിൻ ഭായ് ജയിക്കാൻ സാധ്യതയുണ്ടാകും എന്ന് റോക്കി ചൂണ്ടിക്കാട്ടfയതിനോടും രതീഷ് കുമാര്‍ യോജിച്ചു.

ഒടുവില്‍ മത്സരത്തില്‍ നിയമം തെറ്റിയതിനാല്‍ സിജു പുറത്തായി. കെട്ടിയത് അഴിഞ്ഞതിനായിരുന്നു പുറത്തു പോയത്. ടാസ്‍കില്‍ വിജയിച്ചതാകട്ടെ അപ്‍സര ആയിരുന്നു. ഇത് ഒരു മറുപടിയാണോയെന്ന് മോഹൻലാല്‍ ചോദിച്ചതും പ്രസക്തമായിരുന്നു. ഒരുപാട് പേര്‍ക്കുള്ള മറുപടിയാണ് എന്ന് പറയുകയായിരുന്നു അപ്‍സര. ഇത്തരം ഒരു ഫിസിക്കല്‍ ക്യാപ്റ്റൻ ടാസ്‍ക് ആയതിനാല്‍ തേ‌ഞ്ഞൊട്ടിയില്ലേ എന്ന് റോക്കി പറഞ്ഞത് താരം ചൂണ്ടിക്കാട്ടി. ആള്‍ക്ക് എന്നെ ഒട്ടും അറിയില്ല. ഞാൻ ഏഴ് മുതല്‍ എൻസിസിയിലുണ്ടായിരുന്നതാണ്. എന്റെ അച്ഛൻ പൊലീസ് ഓഫീസറായിരുന്നു. എനിക്ക് ആഗ്രഹം ആര്‍മി ഓഫീസറായിരുന്നു. കലയില്‍ താല്‍പര്യമുള്ളതിനാല്‍ മാറിയതാണ്. എല്ലാത്തിലും ജേതാവകണം എന്നല്ല. മത്സരിക്കണം എന്നതാണ് പ്രധാനം എന്നും പറഞ്ഞു അപ്‍സര. ക്യാപ്റ്റന്റെ വാക്കുകള്‍ ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു ഷോയില്‍ മത്സരാര്‍ഥികളുടെ പ്രതികരണം. അപ്‍സരയെ എല്ലാവരും ആത്മാര്‍ഥമായി അഭിനന്ദിച്ചു.

Read More: തമിഴിലും ഞെട്ടിച്ച് പ്രേമലു, വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios