ജാസ്‍മിന്റെ പ്രവ‌‍ർത്തിയിൽ രോഷാകുലനായ മോഹൻലാലിന്റെ വീഡിയോ പുറത്ത്.

ബിഗ് ബോസില്‍ ഇന്ന് പുറത്തുപോകുക ആര് എന്നതിന്റെ ആകാംക്ഷ നിലനില്‍ക്കെ പ്രൊമോ വീഡിയോ പുറത്തുവിട്ട് ഏഷ്യാനെറ്റ്. ജാസ്‍മിന്റെ ഒരു നടപടിയെ മോഹൻലാല്‍ ചോദ്യം ചെയ്യുന്നതാണ് കാണാനാകുന്നത്. ജാസ്‍മിന്റേത് നല്ല ഗെയ്‍മല്ലെന്ന് പറയുകയാണ് മോഹൻലാല്‍. ജാസ്‍മിന്റെ പ്രവൃത്തി ശരിയായില്ല എന്നും ഷോയുടെ അവതാരകനായ മോഹൻലാല്‍ ഗൗരവത്തോടെ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഒരാള്‍ പുറത്താകുമെന്ന് വ്യക്തമായിട്ടുണ്ട്. നാടകീയമായിട്ടാണ് എവിക്ഷൻ നടക്കുകയെന്നതിന്റെ പ്രൊമൊ വീഡിയോയും പുറത്തുവിടുകയും ചെയ്‍തിരുന്നു. ജിന്റോയും സുരേഷ് മേനോനുമടക്കമുള്ളവരാണ് ഇത്തവണ ഷോയില്‍ എവിക്ഷൻ പട്ടികയിലുള്ളത്. ഈ വീട്ടില്‍ നില്‍ക്കണമെന്ന് ആഗ്രഹവമുള്ളവര്‍ക്ക് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ പച്ച കൊടിയും പുറത്തുപോകണം എന്ന് വിചാരിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും കൊടുക്കാം എന്ന് മോഹൻലാല്‍ പറയുന്നതാണ് പുറത്തുവിട്ട പ്രമോയില്‍ കാണാനാകുന്നത്. അൻസിബ ഋഷിക്ക് പച്ചക്കൊടി നല്‍കിയപ്പോള്‍ ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ശ്രീതു കൃഷ്‍ണ റെസ്‍മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്‍ക്കും നല്‍കുന്നതാണ് പ്രൊമോയില്‍ കാണാനാകുന്നത്.

റെഡ് എനിക്ക് റോക്കിക്ക് നല്‍കണമെന്നുണ്ടെന്ന് പറയുകയായിരുന്നു ജാസ്‍മിൻ. എന്നാല്‍ അങ്ങനെ ജാസ്‍മിൻ ഒരിക്കലും പറയാൻ പാടില്ല എന്ന് മോഹൻലാല്‍ വ്യക്തമാക്കുന്നു. റോക്കിക്ക് നല്‍കണമെന്നുണ്ടെങ്കില്‍ അത് കൊടുക്കൂവെന്ന് പറയുകയായിരുന്നു അവതാരകനായ മോഹൻലാല്‍. സുരേഷേട്ടൻ ഇല്ലെങ്കില്‍ റോക്കിക്ക് തന്നേനെയെന്ന് പറഞ്ഞു ജാസ്‍മിൻ.

എന്നാല്‍ അത് ജാസ്‍മാൻ ആദ്യമേ പറഞ്ഞാല്‍ പോരേ എന്ന് മോഹൻലാല്‍ ചൂണ്ടിക്കാട്ടി. അത് ശരിക്കും നല്ല ഗെയിമായിരുന്നോ, ഇത് ജനുവനായ ഒന്നല്ലേ, എന്താണ് നിങ്ങള്‍ക്ക് പറയാൻ മടി എന്നും ജാസ്‍മിനോട് മോഹൻലാല്‍ ചോദിക്കുന്നത് കാണാമായിരുന്നു. ജാസ്‍മിനും റോക്കിയും ശത്രുതയില്‍ ആണെന്ന് ഷോയുടെ പ്രേക്ഷകര്‍ക്കും വ്യക്തമാണെന്നത് അഭിപ്രായങ്ങളില്‍ പ്രകടമാണ്.

Read More: ജീനിയുടെ ബജറ്റ് 100 കോടി, ഫസ്റ്റ് ലുക്കില്‍ തിളങ്ങി ജയം രവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക