പവര്‍ റൂമിന് പുതിയ അവകാശികള്‍.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറ് പലതും കൊണ്ടും ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. നാല് ബെഡ് റൂമുകളാണ് ഇത്തവണ ഷോയില്‍ ഉണ്ടാകുക. അതില്‍ ഒന്ന് പവര്‍ റൂമാണ്. പവര്‍ റൂമിന് പുതിയ അവകാശികളായിരിക്കുന്നുവെന്നതാണ് ഷോയുടെ പുതിയ എപ്പിസോഡില്‍ ഇന്ന് കാണാനായത്.

ഒരു ചലഞ്ചിലൂടെയാണ് പുതിയ അവകാശികളെ ഷോയില്‍ ഇന്ന് തെരഞ്ഞെടുത്തത്. ഗാര്‍ഡൻ ഏരിയയില്‍ കപ്പിയും കയറുമുണ്ടാകും. രണ്ട് ത്രാസിലുമുണ്ടാകും. രണ്ട് ടീമുകളില്‍ നിന്ന് നിലവിലെ ആഴ്‍ചത്തെ ക്യാപ്റ്റൻ രണ്ടു പേരെ ത്രാസുകളില്‍ ഇരിക്കാൻ തെരഞ്ഞെടുക്കണം എന്നായിരുന്നു വ്യവസ്‍ഥ. രണ്ട് ത്രാസുകളിലായി ഇരിക്കണം അവര്‍. ടീം ടണലായിരുന്നു നിലവിലെ പവര്‍ ടീമിനോട് മത്സരിക്കേണ്ടത്. ടീമുകള്‍ ഒരോന്നില്‍ നിന്നും ഇന്നത്ത ടാസ്‍കില്‍ മൂന്ന് പേരെയായിരുന്നു മത്സരിക്കാനായി തെരഞ്ഞെടുക്കേണ്ടത്.

ജാസ്‍മിൻ, ഗബ്രി, ശ്രീരേഖയുമാണ് പവര്‍ ടീമില്‍ നിന്ന് മത്സരിച്ചത്. ജിന്റോയും റസ്‍മിനും നിഷാനയുമായിരുന്നു ടണില്‍ ടീമില്‍ ഉണ്ടായിരുന്നത്. ടാസ്‍കില്‍ അൻസിബയെ ആയിരുന്നു പവര്‍ ടീം വലിക്കുന്ന ത്രാസില്‍ ഇരിക്കാൻ തെരഞ്ഞെടുത്തത്. റോക്കി ഇരിക്കേണ്ട് ജിന്റോയുടെ ടണല്‍ ടീം വലിക്കുന്ന ത്രാസിലും എന്നും വ്യക്തമാക്കി. അത്യധികം വാശിയോടെയായിരുന്നു ഇന്നത്തെ മത്സരം. കൂടുതല്‍ നേരം കയര്‍ വലിച്ചുനില്‍ക്കുന്നവരാണ് ടാസ്‍കിലെ വിജയി. ഒടുവില്‍ വിജയിച്ചത് ടണല്‍ ടീമും.

വീകാരാധീനരായിട്ടായിരുന്നു ജിന്റോയും സുഹൃത്തുക്കളും ഇന്നത്തെ ടാസ്‍കിലെ വിജയത്തെ കണക്കാക്കിയത് എന്നത് പിന്നീട് അവരുടെ പ്രവര്‍ത്തികളില്‍ നിന്ന് വ്യക്തമായിരുന്നു. പരിഹസിച്ചവര്‍ക്കുള്ള മറുപടിയായിയിരുന്നു വിജയത്തെ ടണല്‍ ടീം നോക്കിക്കണ്ടത്. മല്ലയ്യാ എന്ന് വിശേഷിപ്പിക്കുന്ന ജിന്റോയെ ഷോയില്‍ എല്ലാവരും അഭിനന്ദിക്കുന്നതും ഇന്ന് കാണാമായിരുന്നു. അര്‍ഹിക്കുന്ന വിജയമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.

Read More: കുതിപ്പുമായി അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താൻ, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക