ബിഗ് ബോസ് സീസണ്‍ സിക്സിന് എത്ര വോട്ടുകളാണ്?.

ബിഗ് ബോസ് സിക്സ് കൊടിയിറങ്ങിയിരിക്കുന്നു. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറിലെ വിജയി ജിന്റോയാണ്. പ്രവചനങ്ങള്‍ ശരിവയ്‍ക്കുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. വൻ സ്വീകാര്യതയാണ് ആറാം സീസണിലെ ഷോയ്‍ക്ക് എന്ന് ആകെ ലഭിച്ച വോട്ടുകള്‍ പറഞ്ഞ് മോഹൻലാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്‍തു.

ബിഗ് ബോസ് ആറിന് 1.55 കോടി വോട്ടുകള്‍ ആണ് ആകെ ലഭിച്ചത്. ഇത് ബിഗ് ബോസ് മലയാളം അഞ്ചിനേക്കാള്‍ 60 ശതമാനം കൂടുതലും ആണ്. സീസണ്‍ സിക്സിന്റെ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ബിഗ് ബോസ് മലയാളം സിക്സിലെ ഫൈനലില്‍ മാത്രം 20 ലക്ഷം വോട്ടുകളായിരുന്നു. ഇത് കഴിഞ്ഞ സീസണുകളേക്കാള്‍ ഏകദേശം 25 ശതമാനം കൂടുതലാണ്. ഇത്രയധികം പിന്തുണ നല്‍കിയ നന്ദി പറഞ്ഞു മോഹൻലാല്‍. ജിന്റോയ്‍ക്ക് ലഭിച്ച വോട്ട് 39.3%വും ഫൈനലില്‍ അര്‍ജുൻ ശ്യാം ഗോപന് 29.2%വുമാണ് അവസാനയാഴ്‍ച ലഭിച്ചത്.

ഒട്ടനവധി പ്രത്യേകതകളുണ്ടായിരുന്നു ആറാം സീസണിന്. പവര്‍ റൂമായിരുന്നു അതില്‍ പ്രധാനം. പവര്‍ റൂമിലെ താമസക്കാരായിരുന്നു ഇത്തവണത്തെ ഷോയില്‍ സര്‍വാധികാരികള്‍. ആദ്യമായി മലയാളത്തില്‍ ആറാള്‍ക്കാര്‍ ഒന്നിച്ച് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തുകയും ചെയ്‍തു.

പത്തൊമ്പത് മത്സരാര്‍ഥികളായിരുന്നു സീസണ്‍ ആറില്‍ ആദ്യം എത്തിയത്. ജാസ്‍മിനും അഭിഷേകിനും പുറമേ ഋഷിയും ഫൈനില്‍ എത്തിയിരുന്നു. അര്‍ജുൻ രണ്ടാമനായപ്പോള്‍ മൂന്നാമത് ജാസ്‍മിനായിരുന്നു. ആദ്യ എവിക്ഷൻ നടന്നത് ഋഷിയുടേതായപ്പോള്‍ ഷോയില്‍ നാലാമനായത് അഭിഷേക് ശ്രീകുമാര്‍ ആണ്. വിവാദങ്ങളും നിരവധി ഇത്തവണ സീസണുണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ നായകനോ നായികയോ ഷോയില്‍ ഉടനീളമുണ്ടായിരുന്നില്ല. മാറിമറിഞ്ഞ അപ്രവചനീയമായ ജനപ്രീതി കണ്ട ഷോയിലാണ് ജിന്റോ വിജയിയായത്.

Read More: സീസണ്‍ 6 ലെ നാലാം സ്ഥാനം ആര്‍ക്ക്? പ്രഖ്യാപിച്ച് ബിഗ് ബോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക