Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് സീസണ്‍ 6 ചര്‍ച്ചയാവുന്നതിനിടെ ഒത്തുകൂടി സീസണ്‍ 2 മത്സരാര്‍ഥികള്‍

ആര്യ, രാജിനി ചാണ്ടി, സാജു നവോദയ, വീണ നായർ, പ്രദീപ് ചന്ദ്രൻ, ഫുക്രു, സുരേഷ് കൃഷ്ണൻ എന്നിവരാണ് ഒത്തുകൂടിയത്

bigg boss malayalam season 2 contestants get together video
Author
First Published May 23, 2024, 12:55 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ചര്‍ച്ച സൃഷ്ടിക്കവെ ഒത്തുകൂടി സീസണ്‍ 2 മത്സരാര്‍ഥികള്‍. ആര്യയാണ് ഈ ഒത്തുചേരലിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യ വീഡിയോ പങ്കുവച്ചത്. ബിഗ്ബോസ് സീസൺ 2 ലെ ഒട്ടുമിക്ക മത്സരാർത്ഥികളുമുണ്ട് ഈ ഒത്തുചേരലില്‍. പാചകവും വാചകവും സന്തോഷവുമെല്ലാം ചെറിയ വീഡിയോയിൽ കാണാം. മറ്റെല്ലാവരെയും മിസ് ചെയ്യുന്നു അവരെയും വേഗം കാണണം എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. നടി രാജിനി ചാണ്ടി, സാജു നവോദയ, വീണ നായർ, പ്രദീപ് ചന്ദ്രൻ, ഫുക്രു, സുരേഷ് കൃഷ്ണൻ എന്നിവരാണ് ഒത്തുകൂടിയിരിക്കുന്നത്. 

സീസണ്‍ 2 ല്‍ ശ്രദ്ധ നേടിയ ആര്യയ്ക്കെതിരെ ആ സമയത്ത് സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോയിൽ പോയത് തെറ്റായി പോയെന്ന് ഒരിക്കലും പറയില്ലെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്. "പോകണം എന്നത് എന്റെ തീരുമാനം തന്നെയായിരുന്നു. പക്ഷെ ഇനിയൊരിക്കൽ കൂടി പോകുമോ എന്ന് ചോദിച്ചാൽ പോകില്ല. എനിക്ക് ആ ഷോയോട് ഭയങ്കരമായ ആരാധന ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. 75 ദിവസം ബിഗ് ബോസിൽ ഉണ്ടായിരുന്നു. 75 ദിവസവും നല്ല അനുഭവമായിരുന്നു. അത് കഴിഞ്ഞ് പുറത്ത് വന്നിട്ടുണ്ടായതാണ് ട്രോമയായത്. വീട്ടിനകത്ത് എല്ലാവരും ജോളിയായിരുന്നു". അതേസമയം മാനസികമായ സമ്മർദ്ദം ഉണ്ടായിരുന്നെന്നും ആര്യ വ്യക്തമാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെവന്ന സീസണ്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

 

ALSO READ : ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം; ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios