Asianet News MalayalamAsianet News Malayalam

Bigg Boss 4 : ഇതുവരെ ഒരു നോമിനേഷനിലും വരാത്ത രണ്ടുപേര്‍! കാരണം ചോദിച്ച് മോഹന്‍ലാല്‍

ഒന്‍പത് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍

bigg boss malayalam season 4 dhanya and suchithra never came to nominations mohanlal
Author
Thiruvananthapuram, First Published Apr 30, 2022, 10:02 PM IST

ഓരോ വാരത്തിലും പുറത്താക്കപ്പെടാനുള്ളവരുടെ ലിസ്റ്റ് മുഴുവന്‍ മത്സരാര്‍ഥികളും ചേര്‍ന്നാണ് ബിഗ് ബോസില്‍ തീരുമാനിക്കുന്നത്. ഭൂരിഭാഗം സമയങ്ങളിലും കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് രഹസ്യമായിട്ടാലും ഓരോരുത്തരും തങ്ങള്‍ പുറത്താക്കാനാഗ്രഹിക്കുന്ന ഈരണ്ടുപേരുടെ പേരുകള്‍ പറയുന്നത്. അവര്‍ പറയാത്തിടത്തോളം ആരൊക്കെയാണ് തന്നെ നോമിനേറ്റ് ചെയ്തതെന്ന് മത്സരാര്‍ഥികള്‍ക്ക് അറിയാനാവില്ല. എന്നാല്‍ നാലാം സീസണ്‍ (Bigg Boss 4) ആറാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും എലിമിനേഷനിലേക്കുള്ള ഒരു നോമിനേഷനില്‍ പോലും ഇടം പിടിക്കാത്ത രണ്ട് മത്സരാര്‍ഥികളുണ്ട്! ധന്യയും സുചിത്രയുമാണ് അത്. ഇക്കാര്യമാണ് മോഹന്‍ലാല്‍ ഇന്ന് ആരാഞ്ഞ ഒരു പ്രധാന കാര്യം.

ധന്യയോടും സുചിത്രയോടും തന്നെയാണ് ഇതിന്‍റെ കാരണം എന്തായിരിക്കുമെന്ന് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത്. സുചിത്ര നോമിനേഷനില്‍ വരാത്തത് എന്തെന്ന് ധന്യയോടും ധന്യ വരാത്തതെന്തെന്ന് സുചിത്രയോടുമാണ് അദ്ദേഹം ചോദിച്ചത്. ടാസ്കുകളും ഏല്‍പ്പിക്കുന്ന ജോലികളുമൊക്കെ കൃത്യമായി ചെയ്യുന്ന, അഭിപ്രായങ്ങള്‍ കൃത്യമായി പറയുന്ന ആളാണ് സുചിത്രയെന്നായിരുന്നു ധന്യയുടെ മറുപടി. തിരിച്ച്, അഭിപ്രായങ്ങള്‍ ശക്തമായി പറയുന്ന ആളാണ് ധന്യയെന്ന് സുചിത്രയും പറഞ്ഞു. മറ്റുള്ളവര്‍ അങ്ങനെ അഭിപ്രായമില്ലാത്തവരാണെന്നാണോ ഉദ്ദേശിക്കുന്നതെന്ന, സുചിത്രയോടുള്ള മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ധന്യയാണ് മറുപടി പറഞ്ഞത്. ഇവിടെ അനാവശ്യ കാര്യങ്ങളിലും ഇടപെട്ട് പലരും അഭിപ്രായം പറയാറുണ്ടെന്നും എന്നാല്‍ ആവശ്യമുള്ളതിനു മാത്രം അഭിപ്രായം അറിയിച്ച് അല്ലാത്തപ്പോള്‍ ഇടപെടാതെ ഇരിക്കുകയാണ് തന്‍റെ രീതിയെന്ന് ധന്യ പ്രതികരിച്ചു. മറ്റു മത്സരാര്‍ഥികളോടും ഇവര്‍ ഇരുവരും ഇതുവരെ നോമിനേഷനില്‍ എത്താത്തതിന്‍റെ കാരണം ആരാഞ്ഞു.

ഇരുവരും സേഫ് ഗെയിം ആണ് കളിക്കുന്നതെന്നായിരുന്നു നവീന്‍, ഡെയ്സി, റോബിന്‍ എന്നിവര്‍ പറഞ്ഞത്. ഇവരുടെ ഗെയിം താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത വാരം മുതല്‍ ഹൌസില്‍ താന്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പണി കൊടുക്കുമെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒന്‍പത് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍. ഇവരില്‍ ആരൊക്കെ പുറത്താകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍. 

'ഐ ഡോണ്ട് ലൈക് ഇറ്റ്'; കോടികളുടെ പ്രതിഫലം വേണ്ട, പാൻ മസാല പരസ്യം ഉപേക്ഷിച്ച് യഷ്

കെജിഎഫ്(KGF 2) എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്(Yash). കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു. ബോക്സ് ഓഫീസിലും സിനിമാസ്വാദകരുടെ ഹൃദത്തിലും കെജിഎഫ് 2 തരം​ഗം തീർത്ത സന്തോഷത്തിലാണ് യാഷിപ്പോൾ. ഈ അവസരത്തിൽ പാൻ മസാല പരസ്യത്തിന്റെ ഡീൽ യാഷ് വേണ്ടെന്ന് വച്ച വാർത്തയാണ് പുറത്തുവനുന്നത്. 

പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിനായി കോടികൾ നൽകാമെന്ന് പറഞ്ഞ ഡീലാണ് യാഷ് വേണ്ടെന്ന് വച്ചിരിക്കുന്നത്. 'പാൻ മസാല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാൻസിന്റേയും ഫോളോവേഴ്‌സിന്റേയും താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാൻ മസാല പരസ്യ ഡീലിൽ നിന്ന് ഒഴിവായിരിക്കുകയാണ്', എന്നാണ് യാഷുമായി ബന്ധപ്പെട്ടവർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

നേരത്തെ പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷമ ചോദിച്ച്  രംഗത്തെത്തിയിരുന്നു. അടുത്തിടെ പുകയില പരസ്യത്തിൽ നിന്നും നടൻ അല്ലു അർജുനും പിൻവാങ്ങിയിരുന്നു. പുകയില (Tobacco) ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ ബ്രാന്‍ഡ് ആണ് തങ്ങളുടെ പുതിയ ക്യാംപെയ്‍നിനുവേണ്ടി അല്ലു അര്‍ജുനെ സമീപിച്ചത്. ടെലിവിഷനിലേക്കുവേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്. എന്നാല്‍ ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 

Follow Us:
Download App:
  • android
  • ios