Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് മലയാളത്തില്‍ ഇത് ചരിത്രം; സീസണ്‍ 4 വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

റിയാസ് കൂടി പുറത്തായതോടെ ബ്ലെസ്‍ലിയും ദില്‍ഷയും മാത്രമാണ് അവശേഷിച്ചത്

bigg boss malayalam season 4 grand finale title winner announced
Author
Thiruvananthapuram, First Published Jul 3, 2022, 10:38 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവര്‍ ഇരുവരെയും മോഹന്‍ലാല്‍ ഹൌസിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍റെ കൂടി സാന്നിധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്.

വേദിയില്‍ സജ്ജീകരിച്ച സ്ക്രീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്പ്ലേ ചെയ്തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്ന് ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ ടൈറ്റില്‍ വിജയി ആയത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രഖ്യാപനം ഔദ്യോഗികമാക്കി.

20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.

Latest Videos
Follow Us:
Download App:
  • android
  • ios