ഈ സീസണിലെ ടൈറ്റില്‍ വിജയി ആരെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം

ബിഗ് ബോസ് മലയാളം സീസണ്‍ 4ന് (Bigg Boss Malayalam Season 4) ഇന്ന് അവസാനം. പല ഘട്ടങ്ങളിലായി 20 മത്സരാര്‍ഥികള്‍ പങ്കെടുത്ത സീസണ്‍ പല നിലകളിലും പ്രത്യേകതകള്‍ ഉള്ളതായിരുന്നു. സീസണ്‍ ഓഫ് കളേഴ്സ് എന്നും സീസണ്‍ ഓഫ് ന്യൂ നോര്‍മല്‍ എന്നുമൊക്കെയുള്ള അണിയറക്കാരുടെ വിശേഷണങ്ങളെ സാധൂകരിക്കുന്നതായിരുന്നു മത്സരാര്‍ഥികളുടെ നിര. വൈവിധ്യമുള്ളവരെ ഉള്‍ക്കൊള്ളുവാന്‍ പ്രേരിപ്പിച്ച സീസണില്‍ വ്യത്യസ്ത ലൈംഗികാഭിമുഖ്യങ്ങളുള്ളവരും മത്സരാര്‍ഥികളായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഹൌസിലെ ആവേശകരമായ 100 ദിനങ്ങള്‍ വെറും നാല് മിനിറ്റില്‍ താഴെ സമയത്തില്‍ കോര്‍ത്തിണക്കി ഏഷ്യാനെറ്റ് പുറത്തുവിട്ട മാഷപ്പ് വീഡിയോ ബിഗ് ബോസ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. 

യുട്യൂബില്‍ മൂന്നര ലക്ഷത്തോളം കാഴ്ചകള്‍ നേടിയ വീഡിയോയ്ക്ക് 20,000ല്‍ അധികം ലൈക്കുകളും 3500ല്‍ ഏറെ കമന്‍റുകളും ലഭിച്ചിട്ടുണ്ട്. 20 മത്സരാര്‍ഥികള്‍ക്കും തുല്യ പ്രാധാന്യമുള്ള തരത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഈ സീസണിലെ ടൈറ്റില്‍ വിജയി ആരെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. വിജയകിരീടം ചൂടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും. 

ALSO READ : പ്രതീക്ഷിക്കാമോ ഒരു ക്ലൈമാക്സ് ട്വിസ്റ്റ്? ആകാംക്ഷയില്‍ ബ്ലെസ്‍ലി ആരാധകര്‍

ഫൈനല്‍ ഫൈവ് ആണ് ബിഗ് ബോസിന്‍റെ പതിവെങ്കില്‍ ഇക്കുറി ആറ് മത്സരാര്‍ഥികളാണ് (Final Six) കിരീടത്തിലേക്ക് വോട്ട് തേടിയത്. ബ്ലെസ്‍ലി, റിയാസ്, ദില്‍ഷ, ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിവര്‍. 14 പേര്‍ പല ഘട്ടങ്ങളിലായി പുറത്തായിരുന്നു. റോണ്‍സണ്‍, അഖില്‍, നവീന്‍ അറയ്ക്കല്‍, സുചിത്ര, ശാലിനി, ജാനകി സുധീര്‍, ഡെയ്സി ഡേവിഡ്, ജാസ്മിന്‍ എം മൂസ, നിമിഷ, അശ്വിന്‍ വിജയ്, മണികണ്ഠന്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, അപര്‍ണ മള്‍ബറി എന്നിവരായിരുന്നു അവര്‍.

#BBMSpecials സീസണിലെ സുവർണ്ണ നിമിഷങ്ങളുടെ നിറവിൽ ഒരു 100 ഡേയ്സ് മാഷ് -അപ്പ്