സീസണിലെ ഏറ്റവും കൌതുകകരമായ നോമിനേഷന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ അഞ്ചാം വാരത്തിലെ എലിമിനേഷനുവേണ്ടിയുള്ള നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. നിലവില്‍ അവശേഷിക്കുന്ന 14 മത്സരാര്‍ഥികളില്‍ 9 പേരും ഇടംപിടിച്ചു എന്നതാണ് ഇത്തവണത്തെ നോമിനേഷന്‍റെ പ്രത്യേകത. വേറിട്ട രീതിയിലാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ നിന്നുള്ള നോമിനേഷനുകളും പ്രേക്ഷകരെ കാണിച്ചത്. സാധാരണ ഓരോരുത്തര്‍ വന്ന് ഈരണ്ടു പേരെ നിര്‍ദേശിക്കുന്ന രീതിയിലാണ് കട്ട് ചെയ്‍തിരുന്നതെങ്കില്‍ ഇത്തവണ അത് ഒരാളെ നോമിനേറ്റ് ചെയ്‍തത് ആരൊക്കെയെന്ന് കാട്ടിക്കൊണ്ടായിരുന്നു. പത്ത് പേര്‍ക്കാണ് ആകെ നേമിനേഷനുകള്‍ ലഭിച്ചത്. ഇതില്‍ ഒരു വോട്ട് ലഭിച്ച ധന്യയെ മാത്രം ബിഗ് ബോസ് ഒഴിവാക്കി. വോട്ടിംഗ് ഇങ്ങനെ. ലക്ഷ്മിപ്രിയയെ നോമിനേറ്റ് ചെയ്തത് ധന്യ, അപര്‍ണ, സുചിത്ര, റോബിന്‍ എന്നിവരാണ്. മറ്റു നോമിനേഷനുകള്‍ ചുവടെ.

ഈ വാരത്തിലെ നോമിനേഷന്‍ ഇങ്ങനെ..

ലക്ഷ്‍മിപ്രിയ- ധന്യ, അപര്‍ണ, സുചിത്ര, റോബിന്‍

ദില്‍ഷ- ധന്യ, സുചിത്ര, അഖില്‍

ഡെയ്‍സി- ബ്ലെസ്‍ലി, റോബിന്‍

നവീന്‍- ബ്ലെസ്‍ലി, ദില്‍ഷ

ബ്ലെസ്‍ലി- ഡെയ്‍സി, റോണ്‍സണ്‍, സൂരജ്, നവീന്‍

റോണ്‍സണ്‍- ഡെയ്‍സി, നിമിഷ

റോബിന്‍- ജാസ്‍മിന്‍, റോണ്‍സണ്‍, നവീന്‍, സൂരജ്, അഖില്‍

അപര്‍ണ- ജാസ്‍മിന്‍, ലക്ഷ്‍മിപ്രിയ, നിമിഷ, 

ജാസ്‍മിന്‍- ലക്ഷ്മിപ്രിയ, അപര്‍ണ

ധന്യ- ദില്‍ഷ

റോബിന്‍, ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ, അപര്‍ണ, ദില്‍ഷ, ജാസ്മിന്‍, ഡെയ്സി, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന ചിലരെ മത്സരാര്‍ഥികള്‍ നേമിനേറ്റ് ചെയ്യുന്നതിനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. ലക്ഷ്മിപ്രിയയെ ധന്യയും സുചിത്രയും നോമിനേറ്റ് ചെയ്തപ്പോള്‍ ബ്ലെസ്‍ലിയെ റോണ്‍സണും നോമിനേറ്റ് ചെയ്‍തു. ധന്യ മേരി വര്‍ഗീസ്, അഖില്‍, സൂരജ്, സുചിത്ര എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ സ്ഥാനത്തുള്ള നിമിഷ മാത്രമാണ് ഇത്തവണ നോമിനേഷനില്‍ നിന്ന് മാറിനില്‍ക്കുന്നത്.

ധാർമികതയുടെ പേരിൽ തന്നെ ഒഴിവാക്കണമെന്ന് ചലച്ചിത്ര അക്കാദമിയോട് ഇന്ദ്രൻസ്

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. അക്കാദമി ചെയർമാനായ രഞ്ജിത്തിനും സെക്രട്ടറിക്കും നൽകിയ ഇ-മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസിന്‍റെ ആവശ്യം. 

എളിയ ചലച്ചിത്രപ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിൽ നന്ദി അറിയിക്കുന്നതായി ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു. വിവിധ സിനിമകളുടെ ഭാഗമായി താൻ പ്രവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ അണിയറപ്രവർത്തകർ വിവിധ അവാർഡുകൾക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങൾ അയക്കുന്നുണ്ട്. അതിനാൽ താൻ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയിൽ ഇരുന്നുള്ള അവാർഡ് നിർണയരീതി ധാർമികമായി ശരിയല്ല എന്ന് താൻ വിശ്വസിക്കുന്നു എന്നും ഇന്ദ്രൻസ് പറയുന്നു. താൻ അക്കാദമിയിൽ അംഗമായതിന്‍റെ പേരിൽ അവ