അഖില്‍ ഒരു കാര്യം ശ്രദ്ധിക്കണമെന്നും വീഡിയോയില്‍ ഹരി പത്തനാപുരം വ്യക്തമാക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ആര് വിജയിക്കും എന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. ശക്തമായ പോരാട്ടമാണ് ബിഗ് ബോസ് ഹൗസിലും പുറത്തും നടക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് തേടി വീഡിയോകള്‍ പുറത്തിറക്കുകയാണ് ചിലര്‍. അഖില്‍ മാരാരുടെ ഭാവിയെന്തായിരിക്കുമെന്ന് പറയുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഷിജുവിന്റെ കൊട്ടാരക്കര വാര്‍ത്തകളുടെ ചാനല്‍ വീഡിയോയില്‍ പങ്കെടുത്തിരിക്കുന്നത് പ്രശസ്‍ത ജ്യോത്സ്യൻ ഹരി പത്തനാപുരം ആണ്. അഖില്‍ മാരാര്‍ കപ്പ് അടിക്കുമോയെന്ന ചോദ്യവുമായാണ് ഷിജു ഹരി പത്തനാപുരത്തെ സമീപിച്ചിരിക്കുന്നത്. എന്റെ ഭാവി പോലും പ്രവചിക്കാനാകില്ലെന്നാണ് താൻ പറയാറുള്ളത് എന്ന് ഹരി പത്തനാപുരം വ്യക്തമാക്കുന്നു. അഖില്‍ മാരാര്‍ കപ്പ് അടിക്കണമെന്ന് ആണ് തനിക്ക് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ സുഹൃത്ത് വിജയിക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. അഖില്‍ മാരാര്‍ ഇറങ്ങിവരുമ്പോള്‍ മുമ്പുള്ളവരോ പോലെ ആകാതിരിക്കാൻ ശ്രമിക്കണം. പക്വതയോടെ ഇറങ്ങിവരാൻ അഖില്‍ ശ്രദ്ധിക്കണം. തനിക്കായി ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചവരെ അഖില്‍ മറക്കരുതെന്നും ഹരി പത്തനാപുരം നിര്‍ദ്ദേശിക്കുന്നു.

ബിഗ് ബോസ് എന്നെ രണ്ട് തവണ വിളിച്ചിരുന്നു. പക്ഷേ ഞാൻ പോകാൻ തയ്യാറായില്ല. അഖില്‍ മാരാര്‍ വിജയിച്ച് വരട്ടേ. ബിഗ് ബോസ് കഴിഞ്ഞിറങ്ങുമ്പോള്‍ അഹങ്കാരികളാകരുത്. സാബുവൊക്കെ നല്ല പക്വതയോടെയാണ് പെരുമാറുന്നത്. അഖില്‍ എന്റെ നാട്ടുകാരനാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അറിയില്ല. അഖില്‍ ഒരു കാര്യം ശ്രദ്ധിക്കണം. പക്വത വേണം. എത്ര ഉയരത്തില്‍ പോകുന്നോ അത്രയും ആഘാതത്തില്‍ വീഴ്‍ചയുണ്ടാകും. പുകഴ്‍ത്തകലുകളില്‍ അഭിനന്ദനങ്ങളിലും വീഴാതെ പോയാല്‍ സെലിബ്രിറ്റിയായി തുടരും. അത് ശ്രദ്ധിക്കണമെന്ന് സുഹൃത്തിനോട് പറയണം. താൻ സാധാരണക്കാരനാണെന്ന് മനസ്സിലുണ്ടാകണം എന്നും അഖിലിന് ഉപദേശമായി ഹരി പത്തനാപുരം വ്യക്തമാക്കി.

Read More: ബിഗ് ബോസിന്റെ പണപ്പെട്ടി കൈക്കലാക്കി ആരാകും പുറത്തുപോകുക?, പ്രൊമൊ

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

YouTube video player