മാരാരുടെ അമ്മ ആനന്ദക്കണ്ണീരോടെയാണ് ആ വീഡിയോയില്‍ പ്രതികരിക്കുന്നത്.

ബിഗ് ബോസ് ഫൈവിന്റെ വിജയിയായി അഖിലിനെ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അഖിലിന്റെ കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. മത്സരാര്‍ഥികളെല്ലാവരും ആവേശത്തോടെയാണ് പ്രഖ്യാപനം കേട്ടത്. അഖില്‍ മാരാര്‍ കപ്പ് നേടുന്നത് കണ്ടപ്പോള്‍ അമ്മ ആന്ദക്കണ്ണീരോടെയായിരുന്നു പ്രതികരിച്ചത്.

നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കം ഒപ്പമിരുന്നാണ് ഫിനാലെ അഖിലിന്റെ അമ്മ വീക്ഷിച്ചത്. മാരാരുടെ പേരില്‍ ഇനി നാട് അറിയപ്പെടും എന്ന് ഒരു മാധ്യമപ്രവര്‍ത്തകൻ അവരോട് ചോദിച്ചപ്പോള്‍ അതേയെന്ന് മറുപടി പറഞ്ഞാണ് അവര്‍ സന്തോഷം വ്യക്തമാക്കിയത്. എനിക്ക് വാക്കുകളില്ല. സന്തോഷത്തിന് അതിരില്ല എന്നും അവര്‍ വെറൈറ്റി ലൈവ് മീഡിയയോട് പ്രതികരിച്ചു.

ഓരോ നേട്ടത്തിലും അച്ഛനോടും അമ്മയോടും തന്റെ കുടുംബത്തോടും അതിലുപരി എന്നെ ഞാനാക്കിയ എന്നെ മനസിലാക്കിയ എന്റെ സുഹൃത്തുക്കളോടും നന്ദി പറയുന്നുവെന്നായിരുന്നു അഖില്‍ മാരാരുടെ ആദ്യ പ്രതികരണം.. അവരുണ്ട് ഇവിടെ. അവര്‍ക്കുള്ളതാണ് എന്റെ ട്രോഫി. അവരാണ് എന്നെ ഇവിടെ എത്തിച്ചത്. ഒരുകാലത്ത് എന്നെ ആരും മനസിലാക്കത്തപ്പോള്‍ തന്നെ മനസ്സിലാക്കിയ തന്റെ സുഹൃത്തുക്കള്‍ക്ക് ഈ ട്രോഫി സമ്മാനിക്കുന്നതോടൊപ്പം തന്നെ എനിക്ക് വോട്ട് ചെയ്‍ത ലക്ഷോപലക്ഷം പ്രേക്ഷകര്‍.. അവര്‍ക്ക് ഈ അവസരത്തില്‍ എന്റെ ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദി അറിയിക്കുന്നു. ഇത് എനിക്ക് ബിഗ് ബോസ് പ്രേക്ഷകരുടെ ഗിഫ്റ്റ് മാത്രമാണ്. അല്ലാതെ എനിക്കുണ്ടായ ആര്‍മിയും ഫാൻസുമെന്നൊന്നും താൻ വിശ്വസിക്കുന്നില്ല. ആ ആരാധകര്‍ ഏഷ്യാനെറ്റെന്ന മഹാപ്രസ്ഥാനത്തിന്റേതും ഷോയുടേതും ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്. അതുകൊണ്ടുതന്നെ എനിക്ക് നല്‍കിയ സ്‍നേഹം ഷോയ്ക്കും അവതാരകനായ മോഹൻലാല്‍ എന്ന അതുല്യ പ്രതിഭയ്‍ക്കും ഒക്കെയുള്ളതാണ്. സ്‍നേഹത്തിന്റെ ഒരു പങ്ക് എനിക്കും.

ഏതെങ്കിലും രീതിയില്‍ സന്തോഷിപ്പിക്കാൻ എനിക്ക് ഷോയിലെ മത്സാര്‍ഥി എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അഭിമാനം. എനിക്ക് അതിനു കഴിയാനുള്ള കാരണം തനിക്ക് ഒപ്പം ഉണ്ടായിരുന്ന ആ 21 പേരാണ്. എന്റെ നേട്ടത്തില്‍ അവരെല്ലാം അഭിമാനിക്കുന്നുവെന്ന് താൻ വിശ്വസിക്കുന്നു. കൊട്ടാരക്കര ഗണപതിയോട് ഒരായിരം നന്ദിയെന്നും പറഞ്ഞിരുന്നു മാരാര്‍.

Read More: സംഭവബഹുലം, നാടകീയം, ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

YouTube video player