Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥതയാണുള്ളത് ? ; റോബിനെതിരെ രൂക്ഷമായി പ്രതികരിച്ച് അനൂപ്.!

റോബിനോട് മൂന്ന് ചോദ്യങ്ങളും അനൂപ് ചോദിക്കുന്നുണ്ട്. അതില്‍ പ്രധാന ചോദ്യം ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന്‌ ഇറങ്ങി തിരിച്ചത് ? എന്നാണ്. 

Bigg Boss Malayalam Season 5  anoop krishnan slams dr robin after second bigg boss exit vvk
Author
First Published May 19, 2023, 10:27 AM IST

കൊച്ചി:  കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തായത് വലിയ വാര്‍ത്തയായിരുന്നു. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. 

ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍. ഇതിന് ശേഷം വളരെ മോശമായാണ് ബിഗ്ബോസ് ഷോയ്ക്കെതിരെ റോബിന്‍ പ്രതികരിച്ചത്. എന്നാല്‍ റോബിന്‍റെ പെരുമാറ്റത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത് മുന്‍ ബിഗ്ബോസ് താരമായ അനൂപ് കൃഷ്ണനാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനൂപിന്‍റെ പ്രതികരണം. 

രണ്ട് വര്‍ഷം മുന്‍പ് തനിക്ക് ഇങ്ങോട്ട് മെസേജ് അയച്ച് ബിഗ്ബോസില്‍ കയറാന്‍ സഹായിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് റോബിന്‍ എന്നാണ് അനൂപ് പറയുന്നത്. ബിഗ്  ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ എന്നാണ് റോബിന്‍ പറഞ്ഞത് എന്ന് അനൂപ് പറയുന്നത്. അതിന് തെളിവുണ്ടെന്നും അനൂപ് പറയുന്നു.

റോബിനോട് മൂന്ന് ചോദ്യങ്ങളും അനൂപ് ചോദിക്കുന്നുണ്ട്. അതില്‍ പ്രധാന ചോദ്യം ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന്‌ ഇറങ്ങി തിരിച്ചത് ? എന്നാണ്. 

അനൂപ് കൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

റോബിൻ രാധാകൃഷ്ണൻ എന്ന പേരിൽ  വാദ-പ്രതിവാദങ്ങളും മറ്റും  കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യൽ മീഡിയയിൽ ഉണ്ട് . പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനൊരു  കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാൽ - 
2 വർഷങ്ങൾക്ക് മുൻപ്‌ ഒരു വ്യക്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചും,  എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളിൽ നിരന്തരം വന്നും, ഫോണിൽ പല തവണകളിൽ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു .
 ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു . ബിഗ്  ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ . ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം . വെറുതെ അല്ല കൃത്യമായ തെളിവുകൾ ഉണ്ട് കയ്യിൽ . ഞാൻ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈൽ ഉണ്ടാക്കി അയക്കാൻ പറഞ്ഞു, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു .  സീസൺ 4 ബിഗ് ബോസ് മലയാളത്തിൽ ഇദ്ദേഹം കയറി . പിന്നീടാണ് ഞാൻ അറിഞ്ഞത് മറ്റ്‌ പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന് . അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല .  റോബിൻ രാധാകൃഷ്ണൻ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവൻ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളർന്നു. ഞാൻ അവതാരകനായി ഏഷ്യാനെറ്റിൽ ചെയ്യുന്ന പ്രോഗ്രാമിൽ ഒരു തവണ ഇദ്ദേഹം വന്നപ്പോൾ ആണ് പിന്നീട് കാണുന്നത് . ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ്‌ ഞാൻ അടക്കം ഇതിന്‌ കാരണക്കാരായ എല്ലാ വ്യക്തികളെയും  ഇദ്ദേഹം unfollow ചെയ്തിരുന്നു . അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം . ശേഷം നടന്നതൊന്നും ഞാൻ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാൽ അവഗണിച്ചിരുന്നു .. I mean 
"അവഗണിച്ചിരുന്നു" .. 
 പക്ഷെ ഇന്ന് ബിഗ് ബോസ് സീസൺ 5ൽ ഒരു വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, transperancye  ചോദ്യം ചെയ്ത്, മറ്റുള്ളവരിൽ തെററിദ്ധാരണ പടർത്തിയതിന്റെ പേരിൽ  പുറത്താക്കപ്പെട്ട്
മീഡിയക്ക് കൊടുത്ത interview വീഡിയോസ് കണ്ടു .. 
 3 ചോദ്യം : 
1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന്‌ ഇറങ്ങി തിരിച്ചത് ? 
2. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത് . മുൻപും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കിൽ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥത ആണുള്ളത്  ?  
  "നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാൻ അർഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ ". 
3. ചോദ്യത്തെയും, ചോദ്യകർത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും ? 
 "കാലം ഒരു നാൾ തിരിഞ്ഞു നിൽക്കുന്നതിനു മുൻപേ ചിന്തിക്കുക"
നിങ്ങള്ക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ് . 
നല്ല രീതിയിൽ , ബുദ്ധിപരമായി വിനിയോഗിക്കുക .. 
"നാവാണ് ഏറ്റവും വലിയ ശത്രു "
 

റോബിൻ പറയുന്നത് പച്ചക്കള്ളം ആഞ്ഞടിച്ച് രജിത് കുമാർ

ആദ്യം ഞെട്ടല്‍, പിന്നെ എന്താണ് സംഭവിച്ചതെന്ന അന്വേഷണം; റോബിന്‍റെ പുറത്താവലില്‍ രജിത്ത് കുമാറിന്‍റെ പ്രതികരണം

Follow Us:
Download App:
  • android
  • ios