എന്‍റെ കഥ എന്ന സെഗ്മെന്‍റില്‍ കഴിഞ്ഞ ദിവസം അനുഭവം പറയാന്‍ എത്തിയത് ലച്ചുവായിരുന്നു. ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ്. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ രണ്ടാം ആഴ്ച പൂര്‍ത്തീകരിച്ച് വീക്കിലി എപ്പിസോഡിലേക്ക് നീങ്ങുകയാണ്. ഇതേ സമയം വെള്ളിയാഴ്ച വളരെ നാടകീയ രംഗങ്ങളാണ് ബിഗ്ബോസില്‍ ഉണ്ടായത്. എങ്ങും കണ്ണീരും ഭയവും നിഴലിച്ച എപ്പിസോഡില്‍ പലരും തളരുന്നത് കാണാമായിരുന്നു. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കും ബഹളവും ടാസ്കിലെ പരിക്കും ഒക്കെ കാണുന്ന കാഴ്ചകളാണെങ്കിലും അതിലും വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസത്തെ കാഴ്ചകള്‍. 

എന്‍റെ കഥ എന്ന സെഗ്മെന്‍റില്‍ കഴിഞ്ഞ ദിവസം അനുഭവം പറയാന്‍ എത്തിയത് ലച്ചുവായിരുന്നു. ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ തന്‍റെ കഥ പറയുന്നതോടൊപ്പം പ്രേക്ഷകരുടെ മനസിനെക്കൂടി കീഴടക്കുക എന്നതാണ് ബിഗ് ബോസ് ഈ സെഗ്മെന്‍റിലൂടെ ഉദ്ദേശിക്കുന്നത്. 

ഇത്തരത്തില്‍ ചെറുപ്പത്തില്‍ അടക്കം ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവം ലച്ചു പങ്കുവച്ചതോടെ ബിഗ്ബോസ് വീട്ടില്‍ ഞെട്ടലാണ് ഉണ്ടായത്. അതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. ദേവുവിനേയും ലച്ചുവിന്റെ ജീവിത കഥ ആഴത്തില്‍ ബാധിച്ചെന്ന് കാഴ്ചകള്‍ വ്യക്തമാക്കി. തന്റെ മകള്‍ക്കും അതേ പ്രായമാണെന്നും അവളെ താന്‍ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നുമാണ് ദേവു പ്രയാസപ്പെട്ടു. മനീഷയടക്കമുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദേവുവിനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. 

13മത്തെ വയസ് മുതല്‍ ആറ് കൊല്ലം എന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി ലച്ചു

പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ശുശ്രീഷിക്കാനും ശ്രമിച്ചുവെങ്കിലും ദേവുവിന്‍റെ സ്ഥിതി മോശമായി. ഇതോടെ ദേവുവിന് വൈദ്യ സഹായം നല്‍കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു. ഇതോടെ ദേവുവിനെ കയ്യിലേറ്റി അനിയന്‍ മിഥുന്‍ കണ്‍ഫഷന്‍ റൂമിലേക്ക് കുതിച്ചു.

ഇതോടെ മനീഷ പൊട്ടിക്കരഞ്ഞു. ബാക്കി വീട്ടിലെ അംഗങ്ങളെ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അതേ സമയം എയ്ഞ്ചലിനയും ഒരു ഭാഗത്ത് നിന്നും കരയുന്നുണ്ടായിരുന്നു. 

'40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്'; വിഷ്ണുവുമായ ബന്ധത്തില്‍ ദേവു