ശോഭയുടെ ക്യാപ്റ്റൻസിക്ക് എതിരെ രംഗത്ത് വന്നത് ഗോപിക മാത്രമായിരുന്നു.

ബിഗ് ബോസ് ഹൗസിലെ നിലവിലെ ക്യാപ്റ്റൻ ശോഭയാണ്. വീട്ടിലെ എല്ലാ വിഭാഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ക്യാപ്റ്റനായിരുന്നു ശോഭ. എവിടെയെങ്കിലും ആവശ്യം വന്നാല്‍ ആ വിഭാഗത്തെ സഹായിക്കുന്ന ക്യാപ്റ്റനുമായിരുന്നു ശോഭ. ശോഭയുടെ ക്യാപ്റ്റൻസി എങ്ങനെയുണ്ട് എന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ ഒരാള്‍ ഒഴികെ നല്ല അഭിപ്രായമായിരുന്നു പറഞ്ഞതും.

മികച്ച ക്യാപ്റ്റനായിരുന്നു ശോഭ എന്നായിരുന്നു മനീഷ അടക്കമുള്ളവര്‍ പറഞ്ഞത്. എങ്ങനെയായിരിക്കണം ക്യാപ്റ്റനെന്നത് തങ്ങളെ ശോഭ പഠിപ്പിച്ചെന്നും മനീഷ് ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ശോഭയെ കണ്ടപ്പോള്‍ ആദ്യം അസ്വസ്ഥത തോന്നിയിരുന്നു. എന്നാല്‍ ശോഭ ഇതുവരെ പുറത്തും പിന്തുടര്‍ന്ന രീതിയാണ് അതെന്ന് മനസിലായെന്നും മനീഷ പറഞ്ഞു.

എല്ലാ കാര്യങ്ങളിലും താൻ ഇടപെടാറുണ്ട് എന്നു ശോഭയും മറുപടി പറഞ്ഞു. തമാശയായിട്ടാണ് താൻ എന്തെങ്കിലും പറഞ്ഞത് എന്നും ശോഭ മികച്ച ക്യാപ്റ്റനായിരുന്നുവെന്ന് അഖില്‍ മാരാറും പറഞ്ഞു. ജുനൈസ് അടക്കമുള്ള എല്ലാവരും ശോഭയുടെ ക്യാപ്റ്റൻസിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്‍തു. ശോഭ എല്ലാവരുടെയും അഭിനന്ദനങ്ങള്‍ നന്ദി പറയുന്നതും കാണാമായിരുന്നു.

ശോഭയുടെ ക്യാപ്റ്റൻസി എങ്ങനെയാണ് ഗോപികയുടെ അഭിപ്രായത്തില്‍ എന്ന് മോഹൻലാല്‍ ആരാഞ്ഞു. തനിക്ക് വ്യത്യസ്‍ത അഭിപ്രായമാണെന്ന് വ്യക്തമാക്കി ഗോപിക എഴുന്നേറ്റു. ക്യാപ്റ്റൻ മറ്റ് വിഭാഗങ്ങളിലെ ക്യാപ്റ്റൻമാര്‍ക്കും അവസരം കൊടുക്കണം എന്ന് ഗോപിക പറഞ്ഞു. അവരുടെ കാര്യങ്ങളില്‍ ഇടപെടാൻ പാടില്ല. ക്യാപ്റ്റൻ എന്ന് പറയുന്നത് എല്ലാ ജോലിയും ചെയ്യാൻ വേണ്ടി ഉള്ളതല്ല. അവരെയുംകൊണ്ട് ചെയ്യിപ്പിക്കണം, അവര്‍ ചെയ്‍തില്ലെങ്കില്‍ ഞാൻ ചെയ്‍തോളാം എന്ന് പറയുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ ഈഗോയാണെന്ന് ആയിരുന്നു ശോഭ ഗോപികയുടെ ആരോപണത്തിന് മറുപടി നല്‍കിയത്.

Read More: ബെസ്റ്റ് കള്ളക്കരച്ചില്‍ അവാര്‍ഡ് ഗോപികയ്‍ക്ക്, കുത്തിത്തിരിപ്പ് പുരസ്‍കാരം അഖിലിന്, മറ്റ് പ്രഖ്യാപനങ്ങള്‍