ചുവന്ന പെയിന്‍റ് കയ്യില്‍ മുക്കി എതിര്‍ ടീമിലെ പരമാവധിപ്പേരെ ഔട്ടാക്കുക എന്നതായിരുന്നു ഈ കബഡി കളിയുടെ പ്രഥമിക നിയമം. ശ്രുതിയും, മനീഷയും ആയിരുന്നു മത്സരത്തിന്‍റെ റഫറിമാര്‍

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാര്‍ത്ഥികളുടെ വീര്യം അളക്കാന്‍ തന്നെയാണ് ബിഗ്ബോസ് മാരത്തോണ്‍ ഡെയ്ലി ടാസ്കായി കബഡി കളി നല്‍കിയത് എന്ന് തോന്നുന്ന കാഴ്ചകളാണ് ബിഗ്ബോസ് വീട്ടില്‍ സംഭവിച്ചത്. തര്‍ക്കങ്ങളും, വാക്കേറ്റങ്ങളും, ആക്ഷനും നിറഞ്ഞതായിരുന്നു മത്സരം. 

ചുവന്ന പെയിന്‍റ് കയ്യില്‍ മുക്കി എതിര്‍ ടീമിലെ പരമാവധിപ്പേരെ ഔട്ടാക്കുക എന്നതായിരുന്നു ഈ കബഡി കളിയുടെ പ്രഥമിക നിയമം. ശ്രുതിയും, മനീഷയും ആയിരുന്നു മത്സരത്തിന്‍റെ റഫറിമാര്‍. റെനീഷ, വിഷ്ണു, നാദിറ, ഷിജു, ഒമര്‍, ജുനൈസ്, ദേവു ഒരു ടീം ആയിരുന്നു. മറ്റേ ഭാഗത്ത് അഖില്‍, മിഥുന്‍, സാഗര്‍, സെറീന, അഞ്ജൂസ്, ശോഭ, റിനോഷ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീം ആയിരുന്നു.

വളരെ ആവേശകരമായി പുരോഗമിച്ച മത്സരത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ വമ്പന്മാരായ മിഥുനും, വിഷ്ണുവും, അഖിലും എല്ലാം പുറത്തുപോയി. എന്നാലും ശാന്തമായി പുരോഗമിച്ച കളിയില്‍ റെനീഷയുടെ ടീമില്‍ റെനീഷ മാത്രം അവശേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ ചൂടുപിടിച്ചത്. 

എതിര്‍ഭാഗത്തേക്ക് റെനീഷ റെയിഡിന് പോയി. അവിടെ സാഗറും, സെറീനയും, ശോഭയും ആയിരുന്നു അവശേഷിച്ചത്. അല്‍പ്പ സമയത്തിനുള്ളില്‍ റെനീഷയെ ഈ മൂവര്‍ സംഘം പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ റെനീഷയെ രക്ഷിക്കാനും മറ്റും റഫറിമാര്‍ ടൈം ഔട്ട് വിളിച്ചു. കളി ശോഭ അടങ്ങുന്ന ടീം ജയിക്കേണ്ടതായിരുന്നു. 

എന്നാല്‍ തനിക്ക് ആവശ്യമായ സമയം തന്നില്ലെന്ന് ആരോപിച്ച് റെനീഷ പ്രശ്നമാക്കി. നാദിറയും ഈ വഴക്കില്‍ ചേര്‍ന്നതോടെ റഫറിയായ ശ്രുതിയുമായി വലിയ വഴക്ക് ഉണ്ടായി. ഇതിന് പിന്നാലെ ശോഭയും റെനീഷയും 'പോടി' എന്ന് പരസ്പരം വിളിച്ചു. ഇരു ടീമും നിരന്തരം തര്‍ക്കത്തിലായിരുന്നു. കുറേ തീരുമാനങ്ങള്‍ എടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ബിഗ്ബോസ് നിയമിച്ച റഫറിമാര്‍ കളി അസാധുവായി പ്രഖ്യാപിച്ചു. 

'ഇത് നിന്‍റെ ഡബിള്‍ സ്റ്റാന്‍റ് ആണ്?': റെനീഷയോട് തുറന്ന് പറഞ്ഞ് ശോഭ.!

'ഫ്രണ്ട്ഷിപ്പിനെ കുറിച്ച് എന്തറിയാടി നിനക്ക്..'; റെനീഷയോട് കയർത്ത് അ‍ഞ്ജൂസ്, മൂവർ സംഘത്തിൽ വിള്ളൽ