വേണമെങ്കില്‍ ഞാൻ നിനക്ക് കരഞ്ഞ് കാണിക്കാം എന്നായിരുന്നു അനു വ്യക്തമാക്കിയത്. 

ബിഗ് ബോസ് ഹൗസ് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് പലപ്പോഴും സാക്ഷ്യം വഹിക്കാറുണ്ട്. വികാരവിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാകാതെ മത്സരാര്‍ഥികള്‍ പൊട്ടിക്കരയാറുണ്ട്. കരച്ചില്‍ സ്‍ട്രാറ്റജി ആയിട്ട് ചിലര്‍ ഉപയോഗിക്കുന്നതായും ആരോപണങ്ങള്‍ ഉയരാറുണ്ട്. ബിഗ് ബോസിലെ കരച്ചിലിനെ കുറിച്ച് മിഥുനും അനു ജോസഫും സംസാരിക്കുന്ന രംഗങ്ങള്‍ ലൈവില്‍ കാണാമായിരുന്നു.

അനു ജോസഫ് കരയുന്നത് കണ്ട് മിഥുൻ അന്വേഷിക്കാൻ ചെന്നതായിട്ടാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലാകുന്നത്. എന്താണ് കരയാൻ കാരണം എന്ന് അന്വേഷിച്ച മിഥുനോട് താൻ കരഞ്ഞിട്ടില്ലെന്ന് അനു വ്യക്തമാക്കുന്നു. എന്നാല്‍ കരയൂ, കരഞ്ഞിട്ട് കാര്യം പറയൂ എന്ന് മിഥുൻ ട്രോളെന്ന പോലെ പറയുന്നു. കരയുന്നുണ്ടെങ്കില്‍ നിങ്ങള്‍ കരയൂ എന്നാണ് മിഥുൻ അനുവിനോട് വ്യക്തമാക്കുന്നത്.

ബിഗ് ബോസ് ഹൗസിലെ കരച്ചില്‍ തുടക്ക എപ്പിസോഡുകളില്‍ എങ്ങനെയായിരുന്നു എന്ന് മിഥുനും അനു ജോസഫും പരസ്‍പരം ചോദിച്ചു. അന്നൊക്കെ എന്തായിരുന്നു, എപ്പോഴും കരച്ചിലായിരുന്നുവെന്ന് മിഥുൻ അനുവിനെ ഓര്‍മിപ്പിക്കുന്നു. ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ തലചുറ്റുന്നുവെന്ന് പറയുക ആയിരുന്നു എന്ന് മിഥുൻ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കരച്ചിലേ ഇല്ല എന്ന് അനു ജോസഫ് മറുപടിയായി വ്യക്തമാക്കി.

വേണമെങ്കില്‍ ഞാൻ നിനക്ക് കരഞ്ഞ് കാണിക്കാം എന്ന് മിഥുനോട് അനു വ്യക്തമാക്കുന്നു. എങ്കില്‍ കരയൂവെന്നായിരുന്നു മിഥുന്റെ മറുപടി. എനിക്ക് ഇപ്പോള്‍ മൂഡ് ഇല്ലെന്നായിരുന്നു അനു അപ്പോള്‍ മറുപടി നല്‍കിയത്. എങ്കില്‍ എന്റെ സിനിമയില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടു, ഞാൻ നിര്‍മാതാവ് ആണെന്നും അനിയൻ മിഥുൻ വ്യക്തമാക്കി. നിര്‍മാതാവിന് അങ്ങനെയൊന്നും പിരിച്ചുവിടാൻ ആകില്ലെന്നും അനു ജോസഫ് ചൂണ്ടിക്കാട്ടി. എന്തായാലും ഇരുവരുടെയും സംസാരം വീട്ടിലെ കാപട്യങ്ങളെ ട്രോളുന്ന തരത്തിലുള്ളതുമായിരുന്നു.

Read More: 'അങ്ങനെ ഒരിക്കലും പറയരുത്', റോബിൻ വിഷയത്തില്‍ രജിത് കുമാര്‍- വീഡിയോ