Asianet News MalayalamAsianet News Malayalam

ബിഗ്ബോസ് ഷോയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നോക്കുന്നുവെന്ന് മോഹന്‍ലാല്‍

നന്നായി ഗെയിം കളിച്ച് വോട്ട് ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് അത് നല്‍കാനും, അനര്‍ഹര്‍ക്ക് അത് നിഷേധിക്കാനും യുക്തിപൂര്‍വ്വം നിങ്ങള്‍ തയ്യാറാകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്" - മോഹന്‍ലാല്‍ ഷോയില്‍ പറഞ്ഞു. 

Bigg boss malayalam season 5 Mohanlal menton social media abuse towards bigg boss show  vvk
Author
First Published Jun 4, 2023, 8:27 AM IST

ബിഗ്ബോസ് ഷോയ്ക്കും അതിലെ ചില മത്സരാര്‍ത്ഥികള്‍ക്കെതിരെയും നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനിനെതിരെ മോഹന്‍ലാല്‍. ബിഗ്ബോസ് ഷോയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡില്‍ ഈകാര്യം വ്യക്തമാക്കിയത്. വീട്ടിലെ അംഗങ്ങളെ കാണുന്നതിന് മുന്‍പാണ് മോഹന്‍ലാല്‍ ഈ കാര്യം വ്യക്തമാക്കിയത്. 

"ബിഗ്ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളുടെ ശരികളും തെറ്റുകളും വിലയിരുത്തി അതിലൂടെ ആര് വീട്ടില്‍ നില്‍ക്കണം, ആര് പുറത്തുപോകണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരായ നിങ്ങളാണ്. സുതാര്യവും ലളിതവുമായ വോട്ടിംഗ് രീതി അതിനായി ഉപയോഗിക്കുക എന്നതാണ് പ്രേക്ഷകര്‍ ചെയ്യേണ്ടത്. അത്തരം ഒരു രീതിയില്‍ കൂടി വിധി നിര്‍ണ്ണയിക്കാന്‍ അവസരം നിലനില്‍ക്കേ, അത് കൃത്യമായി ഉപയോഗിക്കുന്നതിന് പകരം മത്സരാര്‍ത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും അതിവൈകാരികമായും, അപകീര്‍ത്തികരമായും സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ചിലര്‍ പ്രതികരിക്കുന്നുണ്ട്. തികച്ചും ഖേദകരമാണ്.

നന്നായി ഗെയിം കളിച്ച് വോട്ട് ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് അത് നല്‍കാനും, അനര്‍ഹര്‍ക്ക് അത് നിഷേധിക്കാനും യുക്തിപൂര്‍വ്വം നിങ്ങള്‍ തയ്യാറാകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്" - മോഹന്‍ലാല്‍ ഷോയില്‍ പറഞ്ഞു. ചില മത്സരാര്‍ത്ഥികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളും മറ്റും അടിസ്ഥാനമാക്കിയാണ് മോഹന്‍ലാല്‍ ബിഗ്ബോസ് ഷോയ്ക്ക് വേണ്ടി ഇത് പറഞ്ഞതെന്ന് വ്യക്തമാണ്. 

'വനിത കമ്മീഷന്‍ വരെ ഇടപെട്ടു': ശോഭയ്ക്കെതിരായ അഖിലിന്‍റെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍

ശ്രദ്ധിക്കണം, ഫിസിക്കൽ അസോൾട്ടിൽ നിന്നെ പുറത്താക്കാൻ ജുനൈസ് നോക്കുന്നുണ്ട്; മാരാരോട് ഷിജു

Follow Us:
Download App:
  • android
  • ios