പുറത്തുപോയ ഒരു മത്സരാര്‍ഥിയെ ബന്ധപ്പെടുത്തിയുള്ള പരാമര്‍ശവും മോഹൻലാല്‍ ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബോസ് ഹൗസില്‍ പോയ ആഴ്‍ച നാടകീയമായിരുന്നു. 'അനുഭവങ്ങള്‍ പാളിച്ചകളെ'ന്ന വ്യത്യസ്‍ത വീക്ക്‍ലി ടാസ്‍കും പുറത്തായ മത്സരാര്‍ഥിയെ കുറിച്ചുള്ള പരാമര്‍ശവുമെല്ലാം വീട്ടില്‍ സംഘര്‍ഷമുണ്ടാക്കി. പ്രേക്ഷരും ഇതില്‍ വിമര്‍ശനവുമായി എത്തി. ഇക്കാര്യങ്ങളെല്ലാം ഇന്ന് മത്സാര്‍ഥികളോട് ചോദിക്കുമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മോഹൻലാല്‍.

ഇന്നത്തെ പ്രമൊയിലാണ് ഷോയുടെ അവതാരകൻ മോഹൻലാല്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.. യുദ്ധവും സമാധാനവും എന്നല്ലേ. ബിഗ് ബോസ് ഹൗസില്‍ സമാധാനം യുദ്ധമായി പരിണമിച്ചോയെന്ന് എനിക്ക് തോന്നിയ സംശയം ചിലപ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാകാം. മാത്രമല്ല ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകള്‍ വിവരിച്ച ടാസ്‍കില്‍ ചിലരൊക്കെ പറഞ്ഞതില്‍ നെല്ലിനേക്കാള്‍ പതിരയായിരുന്നുവെന്നും സംശയമുണ്ട്. അതെ, ചിലരുടെ കഥകള്‍ വാസ്‍തവ വിരുദ്ധമായി തോന്നി. ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയവരുമായി ബന്ധപ്പെടുത്തി സഹമത്സരാര്‍ഥിയെ തരംതാഴ്ത്തി കാണിക്കുന്ന ചില പരാമര്‍ശങ്ങളും പോയ ദിവസങ്ങളില്‍ ഉണ്ടായി. അങ്ങനെ ഇന്നത്തെ ദിവസം ചോദിക്കാനും പറയാനും ഏറെ എന്നാണ് മോഹൻലാല്‍ പ്രൊമൊയില്‍ വ്യക്തമാക്കുന്നത്.

സഹോദരിയെ പോലെ താന്‍ കരുതുന്നയാളെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒരു മുന്‍ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്ന് വിഷ്‍ണു എല്ലാവരുടെയും മുന്നില്‍ വച്ച് പറഞ്ഞിരുന്നു. ഇത് വലിയ കോലാഹലവും ചര്‍ച്ചയുമായി. പുറത്ത് പോയ ഒരു വ്യക്തി കൂടി ഉള്‍പ്പെടുന്ന ചര്‍ച്ച ആയതിനാല്‍ ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ക്യാപ്റ്റനായ സെറീന ആവശ്യപ്പെടുന്നുണ്ടായിരുന്നു. പിന്നീടും ഇക്കാര്യത്തില്‍ ഹൗസില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ബിഗ് ബോസില്‍ കഴിഞ്ഞ വീക്ക്‍ലി ടാസ്‍ക് ഒരു ഘട്ടത്തില്‍ വാക്കേറ്റത്തില്‍ എത്തി. ജീവിതത്തിലെ ഉയര്‍ച്ച താഴ്‍ചകളെ ഒരു ഗ്രാഫായി അടയാളപ്പെടുത്തി കഥ പറയുക എന്നതായിരുന്നു ടാസ്‍ക്. 'അനുഭവങ്ങള്‍ പാളിച്ചകള്‍' വീക്ക്‍ലി ടാസ്‍കില്‍ മിഥുനെ കഥ പങ്കുവയ്‍ക്കാൻ വിളിച്ചതും ആ സമയത്ത് അദ്ദേഹം ആദ്യം തയ്യാറാകാതിരുന്നതുമൊക്കെ തര്‍ക്കത്തിന് കാരണമായി. ഒരു ആര്‍മി ഓഫീസറുമായി പ്രണയമുണ്ടായിയെന്ന തരത്തില്‍ മിഥുൻ സംസാരിച്ചത് കള്ളമാണെന്ന് സാമൂഹ്യ മാധ്യമത്തില്‍ പ്രേക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.

Read More: 'കുഴപ്പമൊന്നുമില്ല', ബിനു അടിമാലി ആശുപത്രി വിട്ടു, ആദ്യ പ്രതികരണം- വീഡിയോ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player