ജുനൈസ്, സാ​ഗർ, ​ഗോപിക എന്നിവർ തമ്മിലാണ് തർക്കം.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഇരുപത്തി നാല് എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ട് പോകുകയാണ്. ഓരോ ദിവസം കഴിയുന്തോറും വീട്ടിലെ കാര്യങ്ങൾ മാറി മാറിയുകയാണ്. ഇതിനിടെ പുറത്തുവന്നൊരു പ്രമോ വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്. 

ജുനൈസ്, സാ​ഗർ, ​ഗോപിക എന്നിവർ തമ്മിലാണ് തർക്കം. കടുത്ത രീതിയിൽ ആണ് സംസാരം. ഒടുവിൽ മോഹൻലാൽ വരുമ്പോൾ 'ഇത് പറയണ്ടെന്ന് കരുതിയാണ്. പക്ഷേ ഇനി പറയാതെ വയ്യെന്ന്', സാ​ഗർ പറയുന്നതോടെ ആണ് പ്രമോ അവസാനിക്കുന്നത്. വീണ്ടും മോഹൻലാലിന് മുന്നിൽ വച്ച് പോരടിക്കുക ആണോ മത്സരാർത്ഥികൾ എന്നാണ് പലരും ചോദിക്കുന്നത്. എന്താണ് സംഭവം എന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും. 

ഈ വർഷത്തെ ഈസ്റ്റര്‍ എപ്പിസോഡിൽ വൻ സംഘർഷം ആയിരുന്നു അരങ്ങേറിയത്. അഖില്‍ മാരാറിന്‍റെ മോശം പദപ്രയോഗങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംസാരത്തിനിടെ സാഗര്‍ സൂര്യ അഖിലിനെ പിടിച്ച് തള്ളുകയുമുണ്ടായി. ഇതിൽ ക്ഷുപിതനായ മോഹൻലാൽ ഷോ വൈൻഡ് അപ് ചെയ്യാതെ ഇറങ്ങി പോകുകയും ചെയ്തിരുന്നു.

"വളരെ സന്തോഷകരമായി ഒരു ഈസ്റ്റര്‍ ദിവസം ഒരുപാട് കാര്യങ്ങളാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇതു കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ഒരുപാട് ആഘോഷങ്ങളും കാര്യങ്ങളും ഒക്കെയായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. ജയ്സല്‍മീറില്‍ നിന്നാണ് വരുന്നത്. എത്രയോ മൈലുകള്‍ സഞ്ചരിച്ച്, നാലഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് ബോംബെയില്‍ എത്തി നിങ്ങളെ കാണാനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെയധികം സങ്കടകരമായ കാര്യങ്ങള്‍ ആയിട്ട് മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്. ഗുഡ്നൈറ്റ്", എന്നായിരുന്നു മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.

'വെറുപ്പിക്കുന്ന കുറേയെണ്ണങ്ങൾ ബിഗ് ബോസിനകത്ത്, ഞാൻ പോയാൽ ജയിച്ചിട്ടേ വരൂ'; ധ്യാൻ