സെറീനയുടെയും നാദിറയുടെയും ദേഹത്ത് ജയിലില്‍ വെച്ച് സാഗര്‍ തുപ്പിയ സംഭവത്തില്‍ അവതാരകൻ മോഹൻലാലും നിലപാട് വ്യക്തമാക്കി.

ബിഗ് ബോസില്‍ പ്രണയം ചര്‍ച്ചയാകുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തവണ അങ്ങനെ പ്രണയ കോമ്പോ ആയി മാറിയത് ആദ്യം സാഗറും സെറീനയും തമ്മിലാണ്. നാദിറയും സാഗറിനോട് തന്റെ പ്രണയം വെളിപ്പെടുത്തിയത് മറ്റൊരു വഴിത്തിരിവായിരുന്നു. ബിഗ് ബോസ് ഹൗസിലെ പ്രണയിതാക്കളുടെ ജയില്‍ ജീവിതത്തിലുണ്ടായ സംഭവം മോഹൻലാല്‍ ഇന്ന് വീണ്ടും ചര്‍ച്ചയിലെത്തിച്ചിരിക്കുകയാണ്.

മോശം പെര്‍ഫോമൻസിനെ തുടര്‍ന്ന് ജയിലില്‍ പോകേണ്ടി വന്ന സാഗര്‍ ഒരു കാര്യം ചെയ്‍തത് ശരികേടാണ് എന്നാണ് മോഹൻലാല്‍ സൂചിപ്പിച്ചത്. സെറീനയുടെയും നാദിറയുടെയും ദേഹത്ത് ജയിലില്‍ വെച്ച് സാഗര്‍ തുപ്പിയ സംഭവത്തെ കുറിച്ച് മോഹൻലാല്‍ ഇന്നത്തെ എപ്പിസോഡില്‍ ചോദിച്ചു. അങ്ങനെ തുപ്പിയത് ശരിയാണോ എന്ന് മോഹൻലാല്‍ സാഗറിനോട് ചോദിച്ചു. ഒരു അബദ്ധം പറ്റിയെന്ന് പറഞ്ഞപ്പോള്‍ എല്ലാം ചെയ്‍തിട്ട് ഇങ്ങനെ സമ്മതിച്ചാല്‍ എന്ത് കാര്യം എന്ന് മോഹൻലാല്‍ സാഗറിനോട് തിരിച്ചു ചോദിച്ചു.

അങ്ങനെ ഒരു സംഭവം ഉണ്ടായിയെന്ന് മോഹൻലാല്‍ ചോദിച്ചതിന് മറുപടിയായി സാഗര്‍ സൂര്യ വ്യക്തമാക്കി. ഷോയുടെ ബേസില്‍ നോക്കുമ്പോള്‍ തെറ്റാണ്. എന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന തരത്തിലാണ് അങ്ങനെ ചെയ്‍തത് എന്ന് സാഗര്‍ വ്യക്തമാക്കി. അത്രയ്‍ക്കും ബന്ധമുള്ള ആള്‍ക്കാരാണോ എന്നും മോഹൻലാല്‍ ചോദിച്ചു. പക്ഷേ അടുത്ത സുഹൃത്തുക്കളുടെ ദേഹത്ത് ആരെങ്കിലും തുപ്പുമോ എന്നും മോഹൻലാല്‍ ചോദിച്ചു.

തുപ്പിയത് ഇഷ്‍ടമായോയെന്നായിരുന്നു സെറീനയോട് മോഹൻലാലിന് ചോദിക്കാനുണ്ടായത്. ഇല്ല എന്നായിരുന്നു സെറീനയുടെ മറുപടി. ഇഷ്‍ടമായില്ലെന്ന് അപ്പോള്‍ തന്നെ താൻ പറഞ്ഞു എന്ന് നാദിറയും മറുപടി നല്‍കി. ഇഷ്‍ടപ്പെട്ടില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ താൻ സോറി പറഞ്ഞിരുന്നുവെന്നും മറ്റൊന്നും ഇനി തനിക്ക് ചെയ്യാനാകില്ലല്ലോയെന്നും സാഗര്‍ ചൂണ്ടിക്കാട്ടി.

Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

YouTube video player