എന്തെങ്കിലും മനസില്‍ ഉണ്ടോയെന്ന് ഇരുവരും ആദ്യം പരസ്‍പരം ചോദിക്കുകയായിരുന്നു.

ബിഗ് ബോസ് ഹൗസില്‍ മിക്ക സീസണിലും മത്സരാര്‍ഥികളുടെ പ്രണയം ചര്‍ച്ചയാകാറുണ്ട്. ആദ്യ സീസണില്‍ പ്രണയം വിവാഹത്തിലെത്തിയെങ്കിലും പിന്നീടുള്ളവയില്‍ അത് സ്‍ട്രാറ്റിജിയാണെന്ന് വിമര്‍ശനമുണ്ടാകുകയും ചെയ്‍തിരുന്നു. പേളിയും ശ്രീനിഷും ആയിരുന്നു ഷോ കഴിഞ്ഞ ശേഷം വിവാഹിതരായത്. ബിഗ് ബോസ് ഹൗസിലെ ഇത്തവണത്തെ പ്രണയ ജോഡികളെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന സാഗറും സെറീനയും ചെവിയില്‍ രഹസ്യം പറഞ്ഞത് ഇഷ്‍ടം വെളിപ്പെടുത്തിയതാണോയെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.

നടൻ സാഗറും മോഡല്‍ സെറീനയും പ്രണയത്തിലാണെന്ന സൂചനകളുണ്ടെന്ന് പലരും ചൂണ്ടിക്കായിട്ടിരുന്നു. സാഗറുമായുള്ള അടുപ്പം പ്രണയമായി വളരുന്നുണ്ടെന്ന സൂചന അടുത്ത കൂട്ടുകാരിയായ റെനീഷ തന്നെ സെറീനയ്‍ക്ക് നല്‍കിയിരുന്നു. സാഗറും സെറീനയും ഇന്ന് ഒരു സ്വാകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും പ്രേക്ഷകര്‍ കണ്ടു. സീക്രട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് സാഗര്‍ സെറീനയോട് ചോദിക്കുന്നതായിട്ടാണ് മോഹൻലാല്‍ പങ്കെടുത്ത ഇന്നത്തെ എപ്പിസോഡില്‍ ഒരു രംഗത്ത് കണ്ടത്.

പ്രോമിസ് നല്‍കാൻ സെറീന സാഗറിനോട് ആവശ്യപ്പെടുന്നതും കേള്‍ക്കാമായിരുന്നു. ക്ലിയറായി ഒന്നും പറയാനില്ല എന്നല്ലേ എന്ന് സാഗര്‍ ചോദിച്ചു. എന്തോ മനസ്സില്‍ ഇല്ലേ എന്ന് സെറീന സാഗറിനോട് ചോദിച്ചു. മനസില്‍ ഒന്നും ഇല്ല എന്ന തരത്തില്‍ സാഗര്‍ മറുപടി നല്‍കുന്നുണ്ടായിരുന്നു.

എന്റെ മനസ്സില്‍ ഇല്ല എന്ന് ഞാൻ പറഞ്ഞോയെന്ന് സെറീന തിരിച്ച് ചോദിച്ചു. അപ്പോള്‍ എന്റെ മനസിലും ഉണ്ട് എന്നായിരുന്നു സാഗറിന്റെ മറുപടി. നിന്റെ മനസില്‍ ഉള്ളത് എന്താണ് എന്ന് സാഗര്‍ സെറീനയോട് ചോദിച്ചു. എന്താണ് അതെന്ന് ചോദിച്ചില്ലല്ലോ എന്ന് സെറീന സാഗറിനോട് പറഞ്ഞു. എന്താണ് അതെന്ന് സാഗര്‍ വീണ്ടും സെറീനയോട് ചോദിച്ചു. അപ്പോള്‍ ഞാൻ അല്ലേ ആദ്യം ചോദിച്ചതെന്നായിരുന്നു സെറീനയുടെ മറുപടി. എല്ലാം ഞാൻ ആദ്യം പറയണമെന്നാണല്ലോ, ഇതെങ്കിലും ആദ്യം പറയുമോ എന്ന് സാഗര്‍ ചോദിച്ചു. എന്റെ മനസ്സില്‍ കുറേ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു സെറീനയുടെ മറുപടി. പിന്നീട് ഇരുവരും സ്വകാര്യം പറയുന്ന രംഗങ്ങളായിരുന്നു പ്രേക്ഷകര്‍ കണ്ടത്.

Read More: ചോളൻമാരുടെ രണ്ടാം വരവ് ചരിത്രമാകുന്നു, 'പൊന്നിയിൻ സെല്‍വൻ 2'100 കോടി ക്ലബില്‍