Asianet News MalayalamAsianet News Malayalam

എനിക്ക് സംഭവിച്ചതൊന്നും അവള്‍ക്ക് സംഭവിച്ചു കൂടാ; സാധരണക്കാരി ഗോപികയെക്കുറിച്ച് മുന്‍ മത്സരാര്‍ത്ഥി.!

100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിക പറഞ്ഞു.

bigg boss malayalam season 5 shalini nair advice support to the commoner gopika gopi vvk
Author
First Published Mar 27, 2023, 5:15 PM IST

തിരുവനന്തപുരം:  ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലേക്ക് ആദ്യ കോമണറാണ് മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപി. ഈ സീസണിന്‍റെ പ്രത്യേകതയാണ് സെലിബ്രിറ്റി അല്ലാത്ത ഒരു മത്സരാര്‍ഥിയെന്ന് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാവും അതെന്ന ആകാംക്ഷയിലായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍. ഉദ്ഘാടന എപ്പിസോഡില്‍ ഇതാ അതിനുള്ള ഉത്തരം അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തില്‍ തെര‍ഞ്ഞെടുക്കപ്പെട്ടാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതില്‍.

100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിക പറഞ്ഞു.

എന്നാല്‍ ഗോപികയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് പഴയ ബിഗ്ബോസിലെ ഒരു മത്സരാര്‍ത്ഥി. ബിഗ് ബോസ് മുന്‍ സീസണില്‍ മത്സരിച്ച ശാലിനി നായരാണ് ഗോപികയുടെ ബിഗ്ബോസ് പ്രവേശനത്തെക്കുറിച്ച് പറയുന്നത്. പ്രിയപ്പെട്ട ഗോപിക,, ചുവടുകള്‍ തളരാതെ വാക്കുകള്‍ ഇടറാതെ ലക്ഷ്യങ്ങള്‍ പതറാതെ മുന്നോട്ട് പോകുവാന്‍ ധൈര്യമുണ്ടാവട്ടെ എന്നാണ് ശാലിനി പറയുന്നത്.

ഇന്നലെ ഗോപികയുടെ എന്‍ട്രി കണ്ടു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുഗോപികയില്‍ ഞാന്‍ എന്നെ തന്നെ കണ്ടു. ഊതിയൂതി കനലാക്കി വെച്ച സ്വപ്നങ്ങള്‍ കൊണ്ട് അപമാനങ്ങളുടെ വിഴുപ്പ് ഭാണ്ഡം താങ്ങി ഒരിക്കലൊന്നു നിവര്‍ന്നു നില്‍ക്കാന്‍ കൊതിച്ച് കിട്ടിയ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ വേരില്‍ വിന വിതച്ച് കപട സ്‌നേഹം കൊണ്ട് വരിഞ്ഞു മുറുക്കി ഊരാ കുടുക്കിട്ട് എന്നെ കരിച്ചു കളഞ്ഞു ഈ വാക്കുകള്‍ക്ക് എന്റെ ഹൃദയം കുത്തിക്കീറുന്ന വേദനയുണ്ട്. 

നഷ്ടമായതൊന്നും ഇനി തിരികെയില്ല എന്ന സത്യം മനസിലാക്കാന്‍ കഴിഞ്ഞ എട്ട് മാസങ്ങള്‍ വേണ്ടി വന്നു.ആദ്യ ആഴ്ചയില്‍ തന്നെ പഴയ മത്സരാര്‍ത്ഥിയേയും വലിച്ചിഴച്ച് ഇമോഷണല്‍ സ്ട്രാറ്റര്‍ജി താരതമ്യ പട്ടം ചാര്‍ത്തി തരാന്‍ കണ്ണില്‍ മഞ്ഞ തിമിരം ബാധിച്ച ചിലര്‍... 'ചിലര്‍ 'പുറത്തും കൂട്ടം ചേര്‍ന്നപ്പോള്‍ സ്വപ്നങ്ങളുടെ തോണി നടുക്കടലില്‍ തുഴ മുറിഞ്ഞ് വീണു പോയി സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ചാനലും നിസ്സഹായരായി.

മൂന്നിലധികം സിംഗിള്‍ പ്രൊമോസ് എനിക്ക് വേണ്ടിഏഷ്യാനെറ്റ് ചെയ്തു,, പരമാവധി കൂടെ നിന്നു. എന്നെ ഇന്നത്തെ ഞാനാക്കാന്‍ പ്രാപ്തയാക്കിയ ഏഷ്യാനെററ്റിലെ ആ വ്യക്തിയോടും കേരളത്തിന്റെ അഭിമാനമായ ആ സഹോദര തുല്യനായി ഞാന്‍ കാണുന്ന സംഗീത സംവീധായാകനായ അദ്ദേഹത്തോടും നന്ദിയുണ്ടാകും ഈ ജീവിതകാലം മുഴുവന്‍ - ശാലിനി നായരുടെ കുറിപ്പ് പറയുന്നു.

ഇത്തവണ യുദ്ധം ഈ ഒറിജിനല്‍സ് തമ്മില്‍; ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 18 മത്സരാര്‍ഥികളെക്കുറിച്ച് അറിയേണ്ടതെല്ലാം

വീട്ടില്‍ പറയാതെയാണ് വന്നത്; സഹോദരന്‍ കട്ടകലിപ്പിലാണ്: ശോഭ മോഹന്‍ലാലിനോട്

Follow Us:
Download App:
  • android
  • ios