ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇതും സംഭവിച്ചു. ശോഭ വിശ്വനാഥാണ് മോഹന്‍ലാലിന്‍റെ എപ്പിസോഡില്‍ ഉറങ്ങിയത്. 

തിരുവനന്തപുരം: കര്‍ശ്ശനമായ നിയമങ്ങള്‍ ഉള്ള ഒരിടമാണ് ബിഗ്ബോസ് വീട്. അതില്‍ തന്നെ മത്സരാര്‍ത്ഥികളുടെ ഉറക്കം സംബന്ധിച്ച് ബിഗ്ബോസിന് ചില നിബന്ധനകളുണ്ട്. പകല്‍ ഉറക്കം ഒരിക്കലും ബിഗ്ബോസ് വീട്ടില്‍ അനുവദിക്കില്ല. അതേ സമയം ഒരു ബിഗ്ബോസ് ഷോയുടെ പ്രധാനപ്പെട്ട എപ്പിസോഡാണ് മോഹന്‍ലാല്‍ വരുന്ന വാരാന്ത്യ എപ്പിസോഡുകള്‍. അതില്‍ മോഹന്‍ലാലിന്‍റെ മുന്നില്‍ ഇരുന്നുറങ്ങിയാലോ?.

ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇതും സംഭവിച്ചു. ശോഭ വിശ്വനാഥാണ് മോഹന്‍ലാലിന്‍റെ എപ്പിസോഡില്‍ ഉറങ്ങിയത്. മനീഷയുമായി ഭക്ഷണകാര്യം സംബന്ധിച്ച് സംസാരിക്കവെയാണ് ശോഭ ഇരുന്നുറങ്ങുന്നത് മോഹന്‍ലാല്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ പിടികൂടുകയും ചെയ്തു. ആരാണ് ഉറങ്ങിയതെന്ന് മറ്റ് അംഗങ്ങള്‍ക്ക് പെട്ടെന്ന് മനസിലായില്ലെങ്കിലും അയാള്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞതോടെ ശോഭ പെട്ടു.

എന്താണ് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഫുഡിനെക്കുറിച്ചല്ലെ. ലാലേട്ടന്‍ ദോശ തിന്നില്ലെ എന്നെല്ലാം ശോഭ ഒരു ബന്ധവും ഇല്ലാതെ മറുപടി നല്‍കി. ഇതോടെ ലാലേട്ടന്‍ താന്‍ 20 മിനുട്ട് മുന്‍പാണ് ദോശ കഴിച്ചത് എന്ന് പറഞ്ഞു. താന്‍ ഇന്നലെ ഉറങ്ങിയില്ലെന്നും ലൈറ്റ് ഓഫാക്കാന്‍ ലാലേട്ടന്‍ പറയണമെന്നും ശോഭ പറഞ്ഞപ്പോള്‍ തനിക്ക് എന്തൊക്കെ പണി ചെയ്യണമെന്ന് ലാല്‍ പറഞ്ഞു. 

രസ്മലായി കഴിക്കുകയായിരുന്നു ഉറക്കത്തില്‍ എന്നാണ് ശോഭ പറഞ്ഞത്. ഒരാള്‍ ഇവിടെ കഷ്ടപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കുകയല്ലെ എന്ന് മോഹന്‍ലാല്‍ ശോഭയോട് പറഞ്ഞ ശേഷം അവരോട് ഇരിക്കാന്‍ പറഞ്ഞു. 

ഫുഡ് ഇറക്കാന്‍ പറയൂ..ലാലേട്ടാ: ബിഗ്ബോസ് വീട്ടില്‍ കാര്യമായി ഭക്ഷണമില്ലെന്ന് പരാതി; മോഹന്‍ലാല്‍ കൊടുത്ത മറുപടി

ബിബി ഹൗസിൽ നിന്നും ആരൊക്കെ പുറത്തേക്ക് ? എലിമിനേഷനെ കുറിച്ച് മോഹൻലാൽ