തന്റെ നാട്ടുകാരെ കാറിന് മുകളിൽ കപ്പുമായി കയറി നിന്ന് അഭിസംബോധന ചെയ്യുന്ന അഖിലിനെയും വീഡിയോയിൽ കാണാം. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർക്ക് ​ഗംഭീര വരവേൽപ് നൽകി ജന്മനാട്. കൊല്ലം കൊട്ടാരക്കരയിൽ എത്തിയ മാരാരെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഖിൽ സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ നാട്ടുകാരെ കാറിന് മുകളിൽ കപ്പുമായി കയറി നിന്ന് അഭിസംബോധന ചെയ്യുന്ന അഖിലിനെയും വീഡിയോയിൽ കാണാം. 

ഇന്ന് രാവിലെ 11 മണിയോടെ ആണ് അഖില്‍ മാരാര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. അവിടെയും വലിയ ആരാധക കൂട്ടം ആണ് അഖിലിനെ കാണാന്‍ തടിച്ച് കൂടിയത്. ശേഷം നേരെ നടന്‍ ജോജു ജോര്‍ജിനെ കാണാന്‍ വേണ്ടിയാണ് മാരാര്‍ പോയത്. ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖില്‍ അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

താന്‍ ബിഗ് ബോസിലേക്ക് പോകണമെന്ന് പ്രചോദിപ്പിച്ചവരില്‍ പ്രധാനി ജോജു ആയിരുന്നെന്ന് അഖില്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ വച്ച് പറയുമായിരുന്നു. അഖിലിന്‍റെ ആദ്യ സംവിധാന സംരംഭം ആയ ഒരു താത്വിക അവലോകനത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു ആയിരുന്നു. 

കാറിനു മുകളിൽ കയ്യും പൊക്കി രാജാവായി Akhil Marar, ഇമ്മാതിരി വരവേൽപ്പ് പ്രതീക്ഷിച്ചില്ല

അതേസമയം, ജൂലൈ രണ്ട് ഞായറാഴ്ചാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്‍റെ ഫിനാലെ നടന്നത്. ശോഭ, ജുനൈസ്, റെനീഷ, ഷിജു അഖില്‍ മാരാര്‍ എന്നിവരായിരുന്നു ടോപ് ഫൈവില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഷിജു അഞ്ചാം സ്ഥാനം നേടിയപ്പോള്‍ ശോഭ നാലാം സ്ഥാനം നേടി. അഖില്‍ വിന്നറായപ്പോള്‍ റെനീഷ ഫസ്റ്റ് റണ്ണറപ്പും ജുനൈസ് സെക്കന്‍ഡ് റണ്ണറപ്പും ആവുകയായിരുന്നു. 

മൂസ കമിം​ഗ് സൂൺ ! 20 വർഷങ്ങൾക്ക് ശേഷം 'സിഐഡി മൂസ' വരുന്നു